ജയ്പൂർ : പുതുവത്സരാഘോഷങ്ങൾക്കിടെ ഹിന്ദുക്കൾക്ക് നേരെ വ്യാപക അക്രമം അഴിച്ചുവിട്ട് മതതീവ്രവാദികൾ. രാജസ്ഥാനിലെ കരൗലിയിലായിരുന്നു സംഭവം. അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പ്രദേശത്ത് നിരോധനാജ്ഞ ഏർപ്പെടുത്തി.
ഇന്നലെയായിരുന്നു ഹിന്ദു പുതുവത്സരം. ഇതിന്റെ ഭാഗമായി വൈകീട്ട് നാല് മണിയോടെ പ്രദേശത്തെ ഹിന്ദുക്കൾ ചേർന്ന് ആഘോഷപരിപാടികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഹിന്ദുയുവാക്കൾ ചേർന്ന് ബൈക്ക് റാലിയും സംഘടിപ്പിച്ചിരുന്നു. ഇതാണ് ഇസ്ലാമിക തീവ്രവാദികളെ ചൊടിപ്പിച്ചത്. ബൈക്ക് റാലി മുസ്ലീം ഭൂരിപക്ഷ പ്രദേശമായ ഹത്ത്വാര ബസാറിലൂടെ കടന്നുപോകുന്നതിനിടെ മതതീവ്രവാദികൾ ഹിന്ദുക്കൾക്ക് നേരെ കല്ലെറിയുകയായിരുന്നു. തുടർന്ന് ഇരുവിഭാഗങ്ങളും തമ്മിൽ സംഘർഷമുണ്ടായി.
കല്ലേറിൽ നിവരവധി പേർക്കാണ് പരിക്കേറ്റത്. ഇതിന് പിന്നാലെ മതതീവ്രവാദികൾ ഹിന്ദുക്കളുടെ വ്യാപാര സ്ഥാപനങ്ങളും ആക്രമിച്ചു. വാഹനങ്ങൾക്ക് തീയിടുകയും ചെയ്തു. വൻ പോലീസ് സന്നാഹം എത്തിയാണ് ഇസ്ലാമിക തീവ്രവാദികളെ പിരിച്ചുവിട്ടത്. പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചതും ഇവരുടെ സഹായത്തോടെയാണ്.
നാൽപ്പതിലധികം പേർക്കാണ് കല്ലേറിലും സംഘർഷത്തിലുമായി പരിക്കേറ്റത്. സംഭവത്തിൽ 30 ഓളം പേരെ പോലീസ് പിടികൂടിയിട്ടുണ്ടെന്നാണ് വിവരം. കൂടുതൽ അനിഷ്ടസംഭവങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് പ്രദേശത്ത് നിരോധനാജ്ഞ ഏർപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. പ്രദേശം കനത്ത പോലീസ് കാവലിലാണ്.
Comments