കീവ്: ഫെബ്രുവരി 24ന് റഷ്യ യുദ്ധം പ്രഖ്യാപിച്ചതുമുതൽ യുക്രെയ്‌നിൽ മരിച്ചുവീഴുന്നവരുടെ യഥാർത്ഥ കണക്ക് ഇപ്പോഴും വ്യക്തമല്ല. ഇരുരാജ്യങ്ങളുടെ പട്ടാളക്കാരും യുക്രെയ്‌നിലെ സാധാരണക്കാരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നുണ്ടെന്നതാണ് വാസ്തവം.
സർക്കാർ ഉദ്യോഗസ്ഥർ മുതൽ പലായനം ചെയ്യാത്ത സാധാരണക്കാർ വരെ മിസൈലാക്രമണത്തിനും വെടിവെപ്പിനും ഇരയാകുന്നു. ഇതിനിടെ ആരോരുമില്ലാതായി പോകുന്നവർ നൊമ്പരക്കാഴ്ചയാണ്.
അത്തരത്തിലൊരു ചിത്രമാണ് ഇപ്പോൾ കീവിൽ നിന്നും പുറത്തുവരുന്നത്. യുക്രെയ്ൻ തലസ്ഥാനത്ത് മരിച്ചുകിടക്കുന്ന സാധാരണക്കാരന്റെ സമീപത്ത് വളർത്തുനായ കിടക്കുന്നതാണ് ചിത്രം. തന്റെ ഉടമയെ വിട്ടുപോകാൻ ആ നായ തയ്യാറല്ല. ഉടമ ഓടിച്ച സൈക്കിളും സമീപം കിടക്കുന്നത് ചിത്രത്തിൽ വ്യക്തമാണ്.
നെക്‌സ്റ്റ മീഡിയ ഓർഗനൈസേഷനാണ് ചിത്രം പുറത്തുവിട്ടത്. മരിച്ചുകിടക്കുന്ന വ്യക്തി റഷ്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ട യുക്രെയ്ൻ സ്വദേശിയാണെന്നാണ് വിവരം. ഹാച്ചിക്കോയെ അനുസ്മരിപ്പിക്കുവെന്നാണ് ചിത്രത്തെ പലരും വിശേഷിപ്പിച്ചത്.
https://twitter.com/nexta_tv/status/1511064028579307527?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1511064028579307527%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.indiatoday.in%2Fworld%2Frussia-ukraine-war%2Fstory%2Fukraine-russia-war-dog-owner-body-kyiv-picture-1933555-2022-04-05
ഹാച്ചിക്കോ എന്നാൽ ജപ്പാനിലെ നായയാണ്. 1930ൽ കൊല്ലപ്പെട്ട തന്റെ ഉടമയെ ഒമ്പത് വർഷമാണ് ഹാച്ചിക്കോ എന്ന നായ കാത്തിരുന്നത്. ഹാച്ചിക്കോയുടെ ജീവിതം അഭ്രപാളിയിലും എത്തിയിട്ടുണ്ട്.















