പഴവങ്ങാടി ഗണപതിയ്ക്ക് 101 തേങ്ങയുടച്ച് ശശി തരൂർ എംപി; വഴിപാട് അഭ്യുദയകാംക്ഷിയുടെ വക
Tuesday, September 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പഴവങ്ങാടി ഗണപതിയ്‌ക്ക് 101 തേങ്ങയുടച്ച് ശശി തരൂർ എംപി; വഴിപാട് അഭ്യുദയകാംക്ഷിയുടെ വക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 5, 2022, 04:01 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: പഴവങ്ങാടി ഗണപതി ക്ഷേത്രത്തിൽ എത്തി തേങ്ങയുടച്ച് ശശി തരൂർ എംപി. സുഹൃത്തായ അച്യുത മേനോന്റെ വഴിപാട് പ്രകാരമാണ് അദ്ദേഹം പഴവങ്ങാടി ക്ഷേത്രത്തിൽ എത്തി തേങ്ങയുടച്ചത്. ക്ഷേത്രദർശനത്തിന്റെ ചിത്രങ്ങൾ അദ്ദേഹം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.

പഴവങ്ങാടി ക്ഷേത്രത്തിലെ വഴിപാട് പൂർത്തിയാക്കിയ ശേഷം പത്മനാഭ സ്വാമി ക്ഷേത്രത്തിലും അദ്ദേഹം ദർശനം നടത്തി. ‘അഭ്യുദയകാംക്ഷിയും, സുഹൃത്തുമായി ശ്രീ അച്യുതൻ മേനോന്റെ വഴിപാട് പ്രകാരം പഴവങ്ങാടി അമ്പലത്തിൽ 101 തേങ്ങ ഉടച്ചു, തുടർന്ന് പത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി’ ശശി തരൂർ എംപി ഫേസ്ബുക്കിൽ കുറിച്ചു.

കേരളത്തിലെ പ്രസിദ്ധമായ ഗണിപതി ക്ഷേത്രങ്ങളിൽ ഒന്നാണ് പഴവങ്ങാടി ഗണപതി ക്ഷേത്രം. ദിനവും നിരവധി ഭക്തരാണ്, സകല വിഘ്നങ്ങളും നീക്കം ചെയ്യുന്ന ഗണപതി ഭഗവാന് നാളികേരം ഉടയ്‌ക്കാൻ എത്തുന്നത്. അത്രയധികം വലിപ്പമില്ലാത്ത ക്ഷേത്രമാണ് പഴവങ്ങാടി ഗണപതി ക്ഷേത്രം. ദൂരെ നിന്ന് നോക്കിയാൽ പോലും ഗണപതി ഭഗവാന്റെ മനോഹരരൂപം ദർശിക്കാൻ സാധ്യമാണ്.

കേരളത്തിലെ ഏറ്റവും പേരുകേട്ട ഗണപതിക്ഷേത്രങ്ങളിലൊന്നാണിത്. വലതുകാൽ മടക്കിവച്ച്, വലത്തോട്ട് തുമ്പിക്കൈ നീട്ടി പീഠത്തിലിരിയ്‌ക്കുന്ന ഗണപതിഭഗവാനാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ. ഉപദേവതകളായി അയ്യപ്പൻ, ദുർഗ്ഗാഭഗവതി, നാഗദൈവങ്ങൾ എന്നിവരും ക്ഷേത്രത്തിൽ കുടികൊള്ളുന്നു. വിനായക ചതുർത്ഥിയാണ് ക്ഷേത്രത്തിലെ പ്രധാന വിശേഷം. കേരളത്തിൽ, ഏറ്റവും വിപുലമായി വിനായക ചതുർത്ഥി ആഘോഷിക്കുന്ന ക്ഷേത്രങ്ങളിലൊന്നാണിത്.

Tags: Facebook Postshashi tharoorPazhavangadi Ganapathi Temple
Share
Tweet
SendShare

More News from this section

എം.എ.കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശ്ശബ്ദസേവകന്‍: ഭാരതീയവിചാരകേന്ദ്രം

യാത്രക്കാര്‍ക്ക് ആശ്വാസം; മാവേലി, മലബാര്‍ എക്‌സ്പ്രസുകളില്‍ അധിക സ്ലീപ്പര്‍ കോച്ചുകള്‍ അനുവദിച്ച് റെയില്‍വേ

കളിക്കുന്നതിനിടെ കുളിമുറിയിലെ വെള്ളത്തൊട്ടിയില്‍ വീണു; പാലക്കാട് സഹോദരങ്ങളായ 5 വയസുകാരിയും 3 വയസുകാരനും മരിച്ചു

റബര്‍ ടാപ്പര്‍മാരുടെ ചരിത്രസംഗമം; ഇന്‍ഷുറന്‍സ് പരിരക്ഷയും വന്യജീവി ആക്രമണത്തില്‍ ചികിത്സാ ആനുകൂല്യവും ശക്തമാക്കും

‘ജനാധിപത്യ സംവിധാനത്തെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രചാരണം’; കോണ്‍ഗ്രസിനെതിരെ വി വി രാജേഷിന്റെ വിമര്‍ശനം

മിഠായി വാങ്ങിത്തരാമെന്ന് പറഞ്ഞ് സമീപിച്ചു; പിറവത്ത് ഒമ്പതാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; സ്ത്രീയുടെ കൈയില്‍ കടിച്ച് രക്ഷപ്പെട്ട് വിദ്യാര്‍ഥിനി

Latest News

ഇന്ത്യ-കെനിയ നാവിക സഹകരണം ശക്തമാക്കാന്‍ നീക്കം; ഐഎന്‍എസ് തര്‍കാഷ് മൊംബാസ തുറമുഖത്ത്

കശ്മീര്‍ ഇന്ത്യയുടെ പരമാധികാരവുമായി ബന്ധപ്പെട്ട വിഷയം; മറ്റൊരു രാജ്യത്തിനും ഇടപെടാന്‍ അവകാശമില്ല; എര്‍ദോഗന്റെ കശ്മീര്‍ പരാമര്‍ശം; ശക്തമായ എതിര്‍പ്പ് അറിയിച്ച് ഇന്ത്യ

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

13:32.75ല്‍ ഫിനിഷ്; 5000 മീറ്ററില്‍ ഗുല്‍വീറിന് വെങ്കലം, ഏഷ്യന്‍ ഗെയിംസില്‍ മൂന്നാം മെഡല്‍; ഇന്ത്യയുടെ രണ്ടാമത്തെ താരം

പരിശീലന പറക്കലിനിടെ വൻ ദുരന്തം; റഷ്യൻ Tu-95 ബോംബർ തകർന്നു, ആറ് മരണം

അവസാന ലാപ്പില്‍ വിസ്മയിപ്പിച്ച് വിത്യ രാംരാജ്; 4×400 മീറ്റര്‍ റിലേയില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം; 3:29.69 സമയത്തില്‍ ഓടിക്കയറിയത് ചരിത്രത്തിലേക്ക്

817 റേറ്റിംഗ് പോയിന്റ്! വനിതാ ടി20 ബൗളിങ് റാങ്കിങ്ങില്‍ പുതിയ റെക്കോര്‍ഡുമായി ശ്രീ ചരാണി; ലോക ഒന്നാം നമ്പര്‍ സ്ഥാനം

അമിത് ഷായെ തടഞ്ഞതില്‍ കേസില്ലെങ്കില്‍ സംസ്ഥാന മന്ത്രിമാരെയും തടയും; മുന്നറിയിപ്പുമായി കെ. സുരേന്ദ്രന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies