പാലക്കാട്: വടകരപ്പതിയില്‍ സഹോദരങ്ങളെ കുളിമുറിയിലെ വെള്ളത്തൊട്ടിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വടകരപ്പതി മണല്‍ക്കാട് ജോണ്‍ കുമാര്‍-നിവേദ്യ ദമ്പതികളുടെ മക്കളായ ജെന്നിഫര്‍ ജൂലിയേറ്റ് (5), റോബിന്‍ ക്രിസ്റ്റഫര്‍ (3) എന്നിവരാണ് മരിച്ചത്. മേനോന്‍പാറ കൂരാങ്കാട് വാടകവീട്ടിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
ഇരുവരും വീട്ടില്‍ കളിച്ചുകൊണ്ടിരിക്കെയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. കളിക്കുന്നതിനിടെ കുളിമുറിയിലെ വെള്ളത്തൊട്ടിയില്‍ വീണതാകാമെന്നാണ് കരുതുന്നത്. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.















