കശ്മീർ ഫയൽസിന് ഒഹായോ സെനറ്റിന്റെ അംഗീകാരം; ലോകം കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയെ തിരിച്ചറിയുന്നുവെന്ന് വിവേക് അഗ്നിഹോത്രി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

കശ്മീർ ഫയൽസിന് ഒഹായോ സെനറ്റിന്റെ അംഗീകാരം; ലോകം കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയെ തിരിച്ചറിയുന്നുവെന്ന് വിവേക് അഗ്നിഹോത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 6, 2022, 11:49 am IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ: രാജ്യത്ത് ചരിത്രം സൃഷ്ടിച്ചുകൊണ്ട് അഭ്രപാളിയിലെത്തിയ ചിത്രമാണ് ‘ദി കശ്മീർ ഫയൽസ്’. യഥാർത്ഥ സംഭവത്തെ വളരെ കുറഞ്ഞ ബജറ്റിൽ ചിത്രീകരിച്ച് പ്രേക്ഷകർക്ക് മുമ്പിലെത്തിയ ചിത്രം ബോക്‌സ് ഓഫീസിൽ വൻ നേട്ടം കൈവരിക്കുകയും ചെയ്തു. കേവലം ഇന്ത്യയിൽ മാത്രമല്ല, ലോകം മുഴുവൻ ഇന്ന് ചർച്ച ചെയ്യുകയാണ് കശ്മീർ ഫയൽസ് എന്ന വിവേക് അഗ്നിഹോത്രി ചിത്രം.

ഇപ്പോഴിതാ ചിത്രത്തിന് മറ്റൊരു അംഗീകാരം കൂടി ലഭിച്ചിരിക്കുകയാണ്. ചർച്ച ചെയ്യാതെ പോയ യഥാർത്ഥ സംഭവത്തെ വെള്ളിത്തിരയിലെത്തിച്ചതിന് ചലച്ചിത്ര സംവിധായകൻ വിവേക് അഗ്‌നിഹോത്രിയെ ആദരിച്ചിരിക്കുകയാണ് ഒഹായോ സ്‌റ്റേറ്റ് സെനറ്റ്. പ്രശസ്തിപത്രം നൽകിയാണ് അംഗീകാരം നൽകിയത്.

അംഗീകാരത്തിന് നന്ദിയറിയിച്ച സംവിധായകൻ വിവേക് അഗ്നിഹോത്രി ലോകമിപ്പോൾ കശ്മീരി പണ്ഡിറ്റുകൾ നേരിട്ട വംശഹത്യയെ തിരിച്ചറിയുകയാണെന്ന് ചൂണ്ടിക്കാട്ടി. ഭരണഘടനയിലെ 370-ാം വകുപ്പ് റദ്ദാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദിയുണ്ടെന്നും സംവിധായകൻ ട്വിറ്ററിൽ കുറിച്ചു.

ചരിത്രപരമായ പ്രാധാന്യമർഹിക്കുന്നതാണ് ദി കശ്മീർ ഫയൽസ് എന്ന ചിത്രം. മാതൃരാജ്യത്ത് വംശഹത്യയ്‌ക്ക് ഇരയാവുകയും നിർബന്ധിത പലായനത്തിന് വിധേയരാവേണ്ടിയും വന്ന കശ്മീരി പണ്ഡിറ്റുകളെ കഥാപാത്രങ്ങളാക്കിയ സംവിധായകനെ ആദരിക്കുകയാണെന്ന് അമേരിക്കൻ സംസ്ഥാനമായ ഒഹായോയുടെ സെനേറ്റർ നീരജ് അതാനി പറഞ്ഞു. ഒഹായോയിലെ തന്നെ ആദ്യത്തെ ഇന്ത്യൻ അമേരിക്കൻ സ്റ്റേറ്റ് സെനറ്ററാണ് അതാനി.

മാർച്ച് 11ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന്റെ റിലീസ് ആദ്യം 630 തിയേറ്ററുകളിൽ മാത്രമായിരുന്നു. എന്നാൽ തിയേറ്റർ ഉടമകളെ അമ്പരപ്പിച്ചുകൊണ്ട് 4.25 കോടി കളക്ഷൻ ആദ്യ ദിനം നേടി. രണ്ടാം ദിനമായ ശനിയാഴ്ച 10.10 കോടി കളക്ഷൻ കൂടി കരസ്ഥമാക്കിയതോടെ തിയേറ്റർ ഉടമകളുടെ ആവശ്യപ്രകാരം കൂടുതൽ സ്‌ക്രീനുകളിൽ ചിത്രം എത്തിച്ചു. ആദ്യ ഞായറാഴ്ച ആയപ്പോഴേക്കും 2000 സ്‌ക്രീനുകളിലായിരുന്നു പ്രദർശനം. രണ്ടാം വാരത്തിലേക്ക് കടന്നപ്പോൾ ഇത് 4000മായി വർധിച്ചു. നിരവധി പ്രതിബന്ധങ്ങൾക്കൊടുവിൽ പുറത്തിറങ്ങിയ ചിത്രം 250 കോടിയിലധികം രൂപയാണ് ബോക്‌സ് ഓഫീസിൽ കശ്മീർ ഫയൽസ് നേടിയത്.

 

Tags: Vivek Agnihotrithe kashmir filesOhio
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies