ഓരോ ഭാരതീയനും ഉയർന്ന നിലവാരമുള്ളതും താങ്ങാനാവുന്നതുമായ ആരോഗ്യ സംരക്ഷണം ഉറപ്പാക്കും; ലോകാരോഗ്യ ദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഓരോ ഭാരതീയനും ഉയർന്ന നിലവാരമുള്ളതും താങ്ങാനാവുന്നതുമായ ആരോഗ്യ സംരക്ഷണം ഉറപ്പാക്കും; ലോകാരോഗ്യ ദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 7, 2022, 10:56 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ലോകാരോഗ്യ ദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭാരതത്തിന്റെ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ കേന്ദ്ര സർക്കാർ അക്ഷീണം പ്രയത്‌നിക്കുകയാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. പ്രതിസന്ധിഘട്ടങ്ങളെ ശക്തമായി പ്രതിരോധിക്കാൻ സഹായിക്കുന്ന ഇന്ത്യയിലെ ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന എല്ലാവരോടും അദ്ദേഹം നന്ദി അറിയിച്ചു.

‘ലോകാരോഗ്യ ദിനത്തിൽ ഏവർക്കും ആശംസകൾ നേരുന്നു. എല്ലാ ഭാരതീയനും ആയുരാരോഗ്യസൗഖ്യമുണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട എല്ലാവരോടും നന്ദി പ്രകടിപ്പിക്കുന്ന ദിനം കൂടിയാണ് ഇന്ന്. അവരുടെ കഠിനാധ്വാനമാണ് ഈ ഭൂമിയെ സംരക്ഷിക്കുന്നത്’ പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

ഇന്ത്യയുടെ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ സർക്കാർ അക്ഷീണം പ്രയത്‌നിക്കുകയാണ്. ഭാരതത്തിലെ പൗരന്മാർക്ക് ഉയർന്ന നിലവാരമുള്ളതും താങ്ങാനാവുന്നതുമായ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിലാണ് കേന്ദ്ര സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മാത്രമല്ല, ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ പരിരക്ഷാ പദ്ധതിയായ ആയുഷ്മാൻ ഭാരതിന്റെ ഭവനമാണ് നമ്മുടെ രാഷ്‌ട്രമെന്നത് ഓരോ ഇന്ത്യക്കാരനെയും അഭിമാനിപ്പിക്കുന്നു എന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

आरोग्यं परमं भाग्यं स्वास्थ्यं सर्वार्थसाधनम्॥

Greetings on World Health Day. May everyone be blessed with good health and wellness. Today is also a day to express gratitude to all those associated with the health sector. It is their hardwork that has kept our planet protected.

— Narendra Modi (@narendramodi) April 7, 2022

കഴിഞ്ഞ 8 വർഷത്തിനുള്ളിൽ മെഡിക്കൽ വിദ്യാഭ്യാസ മേഖല അതിവേഗം വളർന്നിട്ടുണ്ട്. നിരവധി പുതിയ മെഡിക്കൽ കോളേജുകൾ വന്നു. പ്രാദേശിക ഭാഷകളിൽ വൈദ്യപഠനം സാധ്യമാക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങൾ എണ്ണമറ്റ യുവാക്കളുടെ അഭിലാഷങ്ങൾക്ക് ചിറകുനൽകും എന്നും നരേന്ദ്ര മോദി കൂട്ടിച്ചേർത്തു.

‘നമ്മുടെ ഗ്രഹം, നമ്മുടെ ആരോഗ്യം’ എന്നതാണ് ഈ വർഷത്തെ ലോകാരോഗ്യ ദിനത്തിന്റെ പ്രമേയം. ലോകാരോഗ്യ സംഘടന സ്ഥാപിതമായത് 1948 ഏപ്രിൽ 7 നാണ്. ഇതിന്റെ ഓർമ്മയ്‌ക്കായാണ് എല്ലാ വർഷവും ലോകാരോഗ്യ ദിനം ആചരിക്കുന്നത്. ലോകാരോഗ്യ സംഘടന ഐക്യരാഷ്‌ട്രസഭയുടെ (യുഎൻ) ആരോഗ്യ വിദഗ്ധ ഏജൻസിയാണ്.

1950ലാണ് ലോകാരോഗ്യ ദിനം ആചരിക്കാൻ തുടങ്ങിയത്. അതേ വർഷം, ലോകാരോഗ്യ സംഘടനയുടെ ആദ്യത്തെ ലോകാരോഗ്യ അസംബ്ലി നടന്നു, അന്നുമുതലാണ് എല്ലാ വർഷവും ഈ ദിനം ലോകാരോഗ്യ ദിനമായി ആഘോഷിക്കാൻ തീരുമാനിച്ചത്.

Tags: world health dayprime minister narendra modi
Share
Tweet
SendShare

More News from this section

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies