ഈ ദുർഘട പാതയെ കേരളത്തിലെ ഓട്ടോകൾ മറികടക്കും സാറേ; അതിന് ഗൂർഖ വേണോ ? മാസാകുമെന്ന് വിചാരിച്ച് കേരള പോലീസ് പോസ്റ്റ് ചെയ്ത വീഡിയോയെ ട്രോളിക്കൊന്ന് മലയാളികൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഈ ദുർഘട പാതയെ കേരളത്തിലെ ഓട്ടോകൾ മറികടക്കും സാറേ; അതിന് ഗൂർഖ വേണോ ? മാസാകുമെന്ന് വിചാരിച്ച് കേരള പോലീസ് പോസ്റ്റ് ചെയ്ത വീഡിയോയെ ട്രോളിക്കൊന്ന് മലയാളികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 7, 2022, 12:55 pm IST
FacebookTwitterWhatsAppTelegram

ട്രോളുകൾ ഏറ്റുവാങ്ങുക എന്നത് കേരള പോലീസിന് പുതുമയുള്ള കാര്യമല്ല. തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പേജ് എന്നിവയിലൂടെയെല്ലാം രസകരമായ ട്രോളുകളാണ് കേരള പോലീസ് ഏറ്റുവാങ്ങുന്നത്. ചില വീഡിയോകൾ കേരള പോലീസിന്റെ ധീരതയെ എടുത്തുകാട്ടാനാണ് ഇടാറുള്ളതെങ്കിലും, ട്രോളന്മാർ അവയെ ഹാസ്യരൂപത്തിലാക്കി വീഡിയോയുടെ ഗാംഭീര്യമങ്ങ് കളയും. അത്തരത്തിൽ മാസ് കാണിക്കാൻ പുത്തൻ ഫോഴ്‌സ് ഗൂർഖയിൽ പ്രകടനം നടത്തിയ കേരള പോലീസിനെ ട്രോൾ മഴ കൊണ്ട് നനയിച്ചിരിക്കുകയാണ് സമൂഹമാദ്ധ്യമങ്ങൾ.

കേരള പോലീസിന്റെ വാഹനനിരയിലേയ്‌ക്ക് എത്തിയ പുതിയ അതിഥിയാണ് ഫോഴ്‌സ് ഗൂർഖ. 44 ഗൂർഖ എസ് യുവികളാണ് കേരള പോലീസ് വാങ്ങിയത്. സാധാരണ വാഹനങ്ങൾക്ക് എത്താൻ സാധിക്കാത്ത ദുർഘട പാതകൾ കീഴടക്കാൻ സാധിക്കുന്ന 4 x 4 സംവിധാനത്തിലുള്ള ഗൂർഖകളാണ് പോലീസിന്റെ സേനയിൽ എത്തിയത്. ഈ ഗുർഖകളിൽ ഒന്നിനെയും കൊണ്ടുള്ള പോലീസിന്റെ വരവാണ് മാസ് എൻട്രിയാക്കി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. എന്നാൽ, കേരള പോലീസ് പ്രതീക്ഷിച്ച മാസ് ഒന്നും വീഡിയോയ്‌ക്ക് ലഭിച്ചതുമില്ല, കമന്റ് രൂപത്തിൽ ആളുകൾ ആ വീഡിയോയെ ട്രോളി തകർക്കുകയും ചെയ്തു.

പാതകളെത്ര ദുർഘടമെങ്കിലുംലക്ഷ്യത്തിലേക്കുള്ള പ്രയാണം ഞങ്ങൾ തുടരുക തന്നെ ചെയ്യും😍വീഡിയോ : അഭിലാഷ് കുട്ടമ്പുഴ#keralapolice

Posted by Kerala Police on Wednesday, April 6, 2022

‘പാതകളെത്ര ദുർഘടമെങ്കിലും..ലക്ഷ്യത്തിലേക്കുള്ള പ്രയാണം ഞങ്ങൾ തുടരുക തന്നെ ചെയ്യും’ എന്ന അടിക്കുറിപ്പോടെയാണ് കേരള പോലീസ് വീഡിയോ പങ്കുവെച്ചത്. കടത്ത് കടന്ന് ദുർഘടമായ പാതയിലൂടെ നെറ്റിപ്പട്ടം കെട്ടിയ കൊമ്പനാനയുടെ ഗൗരവത്തോടെ എത്തുന്ന ഗൂർഖയുടെ വരവാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. പോലീസ് പ്രതീക്ഷിച്ചത് ‘മാസ് എൻട്രി’ ആണെങ്കിലും, കേരളത്തിലെ പഞ്ചായത്ത് റോഡിലൂടെ യാത്ര നടത്തുന്ന സാധാരണക്കാരനായ മലയാളികളുടെ അത്രയും ഇത് വരില്ലെന്നാണ് ആളുകൾ അഭിപ്രായപ്പെടുന്നത്.

‘ഇത്രയും വലിയ ദുർഘട പാതകൾ ഓട്ടോകൾ കടക്കുന്നുണ്ട്..പിന്നെയാണോ ഇത്’, ‘സാറന്മാരെ അനുകരിക്കുന്നത് കൊണ്ട് പ്രശ്‌നമൊന്നും ഇല്ലല്ലോ ല്ലേ’, ‘ഒരു നല്ല റോഡ് വന്നാൽ എല്ലാവർക്കും അവിടേക്ക് പോകാൻ സാധിക്കും… സാധരണക്കാർക്ക് ഈ പോലീസ് ഉപയോഗിക്കുന്ന അഹംഭാവം പിടിച്ച വണ്ടിയില്ല’, ‘കെ-റെയിൽ വരും വരാതെ ഇരിക്കാം, പക്ഷേ സാർ പറഞ്ഞത് പോലെ കേരളത്തിലെ പാത എന്നും ദുർഘടം തന്നെ ആയിരിക്കും’ ‘നൈസായിട്ട് സർക്കാരിനെ തന്നെ ട്രോളിയല്ലേ’ എന്നിങ്ങനെ രസകരമായ കമന്റുകളാണ് വീഡിയോയ്‌ക്ക് ഇതിനോടകം ലഭിച്ചത്.

Tags: Kerala PoliceFacebook PostTROLLS
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies