ശക്തവും സ്ഥിരവുമായ സർക്കാർ; ദീഘദൃഷ്ടിയോടെയുള്ള സാമ്പത്തിക നയങ്ങൾ; ആഗോള സാമ്പത്തിക രംഗം പതറുമ്പോഴും ഇന്ത്യ പിടിച്ചു നിൽക്കുന്നതിന്റെ കാരണങ്ങൾ പുറത്തുവിട്ട് മോർഗൻ-സ്റ്റാൻലി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ശക്തവും സ്ഥിരവുമായ സർക്കാർ; ദീഘദൃഷ്ടിയോടെയുള്ള സാമ്പത്തിക നയങ്ങൾ; ആഗോള സാമ്പത്തിക രംഗം പതറുമ്പോഴും ഇന്ത്യ പിടിച്ചു നിൽക്കുന്നതിന്റെ കാരണങ്ങൾ പുറത്തുവിട്ട് മോർഗൻ-സ്റ്റാൻലി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 8, 2022, 02:00 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ആഗോളതലത്തില്‍ സാമ്പത്തികരംഗം വലിയ തകര്‍ച്ച നേരിടുന്ന സാഹചര്യത്തിലും ഇന്ത്യന്‍ മാര്‍ക്കറ്റുകളില്‍ സ്ഥിരത തുടരുന്നതിന്റെ ആറ് കാരണങ്ങള്‍ പുറത്ത് വിട്ട് പ്രമുഖ രാജ്യാന്തര നിക്ഷേപബാങ്ക് ആയ മോര്‍ഗന്‍ സ്റ്റാന്‍ലി. ബിഎസ്ഇ-സെന്‍സെക്‌സിന്റെ വര്‍ഷാവസാന ലക്ഷ്യം 62,000 പോയിന്റില്‍ തന്നെ നിലനിര്‍ത്തിയിട്ടുണ്ടെന്നാണ് മോര്‍ഗന്‍ സ്റ്റാന്‍ലി റിപ്പോര്‍ട്ട് ചെയ്യുന്നത്. ക്രൂഡ് ഓയില്‍ വിലയില്‍ ഉണ്ടായ മാറ്റങ്ങളും, ചില സാമ്പത്തിക അനിശ്ചിതത്വങ്ങളും ഉണ്ടായിട്ടും ആഭ്യന്തര വിപണിയുടെ ഘടനയില്‍ സംഭവിച്ച മാറ്റങ്ങള്‍ സ്ഥിരത നിലനിര്‍ത്താന്‍ സഹായിച്ചിട്ടുണ്ടെന്നാണ് വിവരം. ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ പ്രതികൂമായി ബാധിക്കാവുന്ന പല ഘടകങ്ങളും ഉണ്ടായിരുന്നിട്ട് കൂടി മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷം വിപണികള്‍ സ്ഥിരത തുടര്‍ന്നു.

യുക്രെയ്‌നില്‍ റഷ്യ നടത്തിയ അധിനിവേശം, നാല് വര്‍ഷത്തിനിടെ ആദ്യമായി യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് വര്‍ദ്ധിച്ച നടപടി തുടങ്ങിയവയൊന്നും പ്രതികൂലമായി ബാധിച്ചില്ല. റഷ്യയും യുക്രെയ്‌നും യുദ്ധം ഉണ്ടായതിന് പിന്നാലെ ക്രൂഡ് ഓയില്‍ വില ബാരലിന് നൂറ് ഡോളര്‍ കടന്നിരുന്നു. എട്ട് വര്‍ഷത്തിനിടെ ആദ്യമായിട്ടാണ് ഇത്ര വലിയ വിലവര്‍ദ്ധന ഉണ്ടായത്. ആഗോള വിപണിയില്‍ ഉണ്ടായ ഇത്ര വലിയ മാറ്റത്തെ ഇന്ത്യന്‍ ഓഹരിവിപണികള്‍ക്ക് ഒരു രീതിയിലും പ്രശ്‌നമുണ്ടാക്കിയില്ല എന്നത് മോര്‍ഗന്‍ സ്റ്റാന്‍ലി എടുത്ത് പറയുന്നു. ആറ് ഘടകങ്ങളാണ് ഇന്ത്യയുടെ സാമ്പത്തിക രംഗത്തെ ശക്തമായ പ്രതിരോധത്തിന് കാരണമായി എടുത്ത് പറയുന്നത്.

തിരഞ്ഞെടുപ്പ് ഫലവും ഇപ്പോഴത്തെ കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളുമാണ് ഇതില്‍ ആദ്യത്തേത്. ജിഡിപിയില്‍ നിന്നുള്ള ലാഭവിഹിതം ഉയര്‍ത്തി അതുവഴി സ്വകാര്യ നിക്ഷേപങ്ങളെ ആകര്‍ഷിക്കുക എന്നത് കേന്ദ്രസര്‍ക്കാര്‍ തുടക്കം മുതല്‍ ചെയ്തിരുന്നു. രാജ്യത്തിന്റെ വളര്‍ച്ച ഉയര്‍ത്താനും, വിവിധ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമായി സര്‍ക്കാര്‍ നടത്തിയ ഇടപെടലുകളുമെല്ലാം തിരഞ്ഞെടുപ്പ് ഫലങ്ങളെ സ്വാധീനിച്ചിട്ടുണ്ട്. രാജ്യത്തിന്റെ വളര്‍ച്ച മെച്ചപ്പെടുത്തുക എന്ന സര്‍ക്കാര്‍ ലക്ഷ്യത്തിന്റെ കൂടെ തിരഞ്ഞെടുപ്പ് ഫലങ്ങളും ഇന്ത്യന്‍ സൂചികകളെ മുകളിലേക്ക് ഉയര്‍ത്തി. സ്ഥിരതയുള്ള ഭരണാധികാരികളെ വോട്ടര്‍മാര്‍ അനുകൂലിക്കുന്ന കാഴ്ചയാണ് ഇവിടെ കണ്ടതെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി പറയുന്നു.

ആഭ്യന്തര നിക്ഷേപകരുടെ എണ്ണം വര്‍ദ്ധിച്ചത് മൂലമുണ്ടായ ലാഭമാണ് ഇതില്‍ രണ്ടാമത്തേത്. 15 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം ഇന്ത്യയിലെ കമ്പനികള്‍ വലിയ രീതിയില്‍ ലാഭവും വളര്‍ച്ചയും ഉണ്ടാക്കുന്ന ഘട്ടത്തിലേക്ക് കടന്നുവെന്നതിന് ധാരാളം തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ആഭ്യന്തര നിക്ഷേപകരുടെ എണ്ണം വര്‍ദ്ധിക്കാന്‍ ഇത് സഹായകരമായിട്ടുണ്ട്. ശക്തമായ എഫ്ഡിഐ (ഫോറിന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ്) ആണ് മൂന്നാമത്തെ ഘടകമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. രാജ്യത്തെ നിക്ഷേപങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ മികച്ച പ്രോത്സാഹനം നല്‍കുന്നു. ബഹുരാഷ്‌ട്ര കമ്പനികള്‍ക്ക് ഇന്ത്യയോടുള്ള സമീപനവും ഏറ്റവും മികച്ച രീതിയിലാകാന്‍ ഇത് സഹായകരമായി. വിദേശ നിക്ഷേപങ്ങളില്‍ ഉണ്ടായ വളര്‍ച്ചയും പദ്ധതി ചെലവിനുള്ള ഉയര്‍ച്ചയുമെല്ലാം നിലവില്‍ അനുകൂല ഘടകങ്ങളായി നില്‍ക്കുന്നുണ്ട്.

വിദേശ നിക്ഷേപങ്ങളില്‍ നിന്നുള്ള വര്‍ദ്ധനവാണ് നാലാമത്തെ ഘടകം. നേരിട്ടുള്ള വിദേശ നിക്ഷേപത്തിലെ വര്‍ധന പ്രധാനപ്പെട്ട ഒരു മാറ്റമാണ്. ആഗോള മൂലധന വിപണിയിലെ സാഹചര്യങ്ങളോട് ഇന്ത്യന്‍ വിപണിയെ മിതമായി മാത്രമേ ബാധിക്കൂ. ഇന്ത്യയുടെ നിലവിലെ നയരൂപീകരണങ്ങളാണ് അഞ്ചാമത്തെ ഘടകം. അതായത് അമേരിക്ക ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചതോ, ക്രൂഡ് ഓയില്‍ വിലയോ ഒന്നും നേരത്തേത് പോലെ ഇന്ത്യന്‍ വിപണികളെ സാരമായി ബാധിക്കുന്ന ഒന്നല്ല. പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോഴും അതിനെ അതിവേഗം മറികടക്കാനുള്ള സംവിധാനങ്ങള്‍ നിലവിലുണ്ട്. ആര്‍ബിഐ ഉള്‍പ്പെടെ ഇതിനായുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. എണ്ണവില നിയന്ത്രിക്കുന്നതിലെ ചില ഘടകങ്ങളാണ് ആറാമത്തേത്. ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള വിദേശ നിക്ഷേപത്തിലെ ചില പ്രത്യേക അനുപാതം കാരണമാണ് ഉയര്‍ന്ന എണ്ണവില നിയന്ത്രിക്കാന്‍ ഇന്ത്യക്ക് സഹായകമാകുന്നത്. വിദേശനിക്ഷേപങ്ങള്‍ എണ്ണവിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളെ മൃദുസമീപനത്തോടെയാകും കാണുന്നതെന്നും മോര്‍ഗന്‍ സ്റ്റാന്‍ലി വ്യക്തമാക്കുന്നു.

Tags: Morgan Stanley
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies