സർക്കാരുകൾ ജഡ്ജിമാരെ പഴിക്കുന്ന പ്രവണത വർദ്ധിച്ചുവരുന്നു; നിർഭാഗ്യകരമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റീസ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സർക്കാരുകൾ ജഡ്ജിമാരെ പഴിക്കുന്ന പ്രവണത വർദ്ധിച്ചുവരുന്നു; നിർഭാഗ്യകരമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 8, 2022, 10:45 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: വിവിധ കേസുകളുമായി ബന്ധപ്പെട്ട് സർക്കാരുകൾ ജഡ്ജിമാരെ പഴിക്കുന്ന പ്രവണത ട്രെൻഡായി മാറിയിരിക്കുകയാണെന്നും ഇത് നിർഭാഗ്യകരമാണെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റീസ് എൻ.വി രമണ. ഹൈക്കോടതി വിധിക്കെതിരെ ഛത്തീസ്ഗഢ് സർക്കാർ നൽകിയ ഹർജിയും ഈ കേസിലെ സ്വകാര്യ ഹർജിയും പരിഗണിക്കവേയാണ് ചീഫ് ജസ്റ്റീസിന്റെ നിരീക്ഷണം.

അഴിമതി നിരോധന നിയമപ്രകാരം മുൻ പ്രിൻസിപ്പൽ സെക്രട്ടറി അമൻകുമാർ സിംഗിനെതിരെ രജിസ്റ്റർ ചെയ്ത എഫ്‌ഐആർ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെയാണ് ഛത്തീസ്ഗഢ് സർക്കാർ കോടതിയെ സമീപിച്ചത്. സാദ്ധ്യതകളുടെ പുറത്താണ് ആരോപണങ്ങളെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി എഫ്‌ഐആർ റദ്ദാക്കിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടവേയാണ് ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സിദ്ധാർത്ഥ് ധവെയോട് കോടതികളെ പഴിചാരരുതെന്ന് ചീഫ് ജസ്റ്റീസ് പറഞ്ഞത്.

ഇത് കേട്ടതോടെ ആ അഭിപ്രായത്തിൽ ഊന്നി നിൽക്കുന്നില്ലെന്ന് ഛത്തീസ്ഗഢ് സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രാകേഷ് ദ്വിവേദി മറുപടി നൽകി. എന്നാൽ ഞങ്ങൾ ഓരോ ദിവസവും എല്ലാം നിരീക്ഷിക്കുന്നുണ്ടെന്നും മുതിർന്ന അഭിഭാഷകനായ നിങ്ങൾ ഒരു പക്ഷെ ഞങ്ങളെക്കാൾ ഇത് കാണുന്നുണ്ടാകുമെന്നും ചീഫ് ജസ്റ്റീസ് ചൂണ്ടിക്കാട്ടി.

സിംഗിനെതിരെ പരാതി നൽകിയ വിവരാവകാശ പ്രവർത്തക ഉച്ഛിത് ശർമ്മയും കോടതിയിൽ ഹർജി നൽകിയിരുന്നു. അജയ് സിംഗ് സർവ്വീസിൽ ചേരുമ്പോൾ 11 ലക്ഷത്തിന്റെ ആസ്തികളായിരുന്നു ഉണ്ടായിരുന്നതെന്നും എന്നാൽ ഇപ്പോൾ ഏഴ് പ്രോപ്പർട്ടികളിലായി 2.76 കോടി രൂപയുടെ ആസ്തിയുണ്ടെന്നും ഛത്തീസ്ഗഢ് സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഹർജികൾ കോടതി ഏപ്രിൽ 18 ന് പരിഗണിക്കാനായി മാറ്റി.

Tags: Supreme Courtn v ramana
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies