മലപ്പുറം : പീഡനത്തിന് ഇരയായ പെൺകുട്ടിയെ പ്രതി ഭീഷണിപ്പെടുത്തുന്നുവെന്ന പരാതിയുമായി പിതാവ്. ചട്ടിപ്പറമ്പ് സ്വദേശി ഫിറോസിനെതിരെയാണ് പിതാവ് പരാതിയുമായി ജില്ലാ പോലീസ് മേധാവിയെ സമീപിച്ചത്. ഭീഷണിയിൽ ഭയന്ന് കുട്ടി സ്കൂളിലോ, മദ്രസയിലോ പോകുന്നില്ലെന്നും പിതാവ് പറയുന്നു.
13 കാരിയായ പെൺകുട്ടിയുടെ പിതാവാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. ഓട്ടോ ഡ്രൈവർ കൂടിയായ ഫിറോസ് കഴിഞ്ഞ വർഷം ഡിസംബറിലാണ് കുട്ടിയെ പീഡിപ്പിച്ചത്. പിതാവിന്റെ പരാതിയിൽ കൊളത്തൂർ പോലീസ് ഫിറോസിനെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ജില്ലയിൽ പ്രവേശിക്കരുതെന്ന ഉപാധിയിൽ ഫിറോസിന് കോടതി ജാമ്യം അനുവദിച്ചു. എന്നാൽ ഇത് ലംഘിച്ച് ഫിറോസ് ജില്ലയിൽ എത്തുകയായിരുന്നു.
തുടർന്ന് കുട്ടിയുടെ പിതാവ് ജില്ലാ കളക്ടർക്ക് പരാതി നൽകി. ഇതറിഞ്ഞ പ്രതി സ്കൂൾവിട്ട് വീട്ടിലേക്ക് വരികയായിരുന്ന പെൺകുട്ടിയെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് കൊളത്തൂർ പോലീസിൽ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല. തുടർന്നാണ് ജില്ലാ പോലീസ് മേധാവിയ്ക്ക് പരാതി നൽകിയത്.
Comments