ലക്നൗ ; അയോധ്യയിൽ രാമായണ സർവ്വകലാശാല നിർമ്മിക്കാനുള്ള നടപടികൾ ആരംഭിച്ച് യോഗി സർക്കാർ. 21 ഏക്കർ ഭൂമിയിൽ ആരംഭിക്കുന്ന സർവ്വകലാശാലയുടെ നിർമ്മാണം 100 ദിവസത്തിനുള്ളിൽ പൂർത്തിയാക്കാണ് പദ്ധതി.
മഹർഷി വിദ്യാപീഠ് ട്രസ്റ്റുമായി ചേർന്നാണ് രാമായണ സർവ്വകലാശാല നിർമ്മിക്കുന്നത് യോഗി സർക്കാരിന്റെ 100 ദിവസത്തെ കർമപദ്ധതിയിൽ ഏറ്റവും മുന്നിലാണ് സർവകലാശാലയുടെ നിർമ്മാണം.അടുത്ത 100 ദിവസത്തിനകം മഹർഷി വിദ്യാപീഠ് ട്രസ്റ്റുമായി സാംസ്കാരിക വകുപ്പ് ധാരണാപത്രം ഒപ്പുവെക്കുമെന്ന് സംസ്ഥാന ടൂറിസം, സാംസ്കാരിക മന്ത്രി ജയ്വീർ സിംഗ് പറഞ്ഞു.
മഹർഷി വിദ്യാപീഠം സൻസ്ഥാനുമായി ഞങ്ങൾ ചർച്ച ആരംഭിച്ചിട്ടുണ്ട്, അവർ ഇതിനകം തന്നെ ഈ സർവ്വകലാശാലയ്ക്കായി ഭൂമി ഏറ്റെടുത്തു, രാമായണ സർവകലാശാലയുടെ ബ്ലൂപ്രിന്റ് അവർ അവതരിപ്പിച്ചിട്ടുണ്ട്. . . ഉന്നതവിദ്യാഭ്യാസ വകുപ്പിൽ ഇപ്പോൾ ചർച്ചകൾ നടക്കുന്നുണ്ട്. സാംസ്കാരിക വകുപ്പ്, ഈ സർവ്വകലാശാല സ്ഥാപിക്കുന്നതിന് പൂർണ്ണ സഹകരണം നൽകുകയും പ്രധാന പങ്ക് വഹിക്കുകയും ചെയ്യും.- ഡിപ്പാർട്ട്മെന്റ് പ്രിൻസിപ്പൽ സെക്രട്ടറി മുകേഷ് മേഷ്റാം പറഞ്ഞു.
10 ഗ്രന്ഥങ്ങൾ രാമായണത്തിന്റെ ഗ്ലോബൽ എൻസൈക്ലോപീഡിയയുടെ കീഴിൽ അയോധ്യാ ശോധ് സൻസ്ഥാന്റെ കീഴിൽ പ്രസിദ്ധീകരിക്കുമെന്നും മുകേഷ് മേഷ്റാം അറിയിച്ചു. ശാസ്ത്രത്തിന്റെയും ആത്മീയതയുടെയും പല വശങ്ങളും പൊതുജനങ്ങളിലേക്ക് എത്തിക്കുക എന്നണ് ഇതിന്റെ ലക്ഷ്യം.
ഇത് കൂടാതെ സംസ്ഥാന ലളിതകലാ അക്കാദമിയിൽ ആർട്ടിഫാക്ട് സെല്ലിംഗ് സെന്റർ സ്ഥാപിക്കും. ഇന്ത്യാ ഗവൺമെന്റിന്റെ ഇന്ദിരാഗാന്ധി നാഷണൽ സെന്റർ ഫോർ ദ ആർട്സിന്റെ സ്കീമിന് കീഴിൽ മാനുസ്ക്രിപ്റ്റ് റിസോഴ്സ് സെന്ററും സ്ഥാപിക്കും.
Comments