കെജിഎഫ് 2 കളക്ഷനിൽ ആർആർആറിനെ കടത്തിവെട്ടുമോ? യാഷ് നായകനായ സിനിമ മുൻകൂർ ബുക്കിങ്ങിൽ രാജമൗലി ചിത്രത്തെ മറികടന്നു
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

കെജിഎഫ് 2 കളക്ഷനിൽ ആർആർആറിനെ കടത്തിവെട്ടുമോ? യാഷ് നായകനായ സിനിമ മുൻകൂർ ബുക്കിങ്ങിൽ രാജമൗലി ചിത്രത്തെ മറികടന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 9, 2022, 11:19 pm IST
FacebookTwitterWhatsAppTelegram

മുംബൈ: യാഷ് നായകനായ കെജിഎഫ് ഇന്ത്യൻ സിനിമയിൽ സൃഷ്ടിച്ച അലയൊലികൾ ഇനിയും അടങ്ങിയുട്ടില്ല. വലിയ അവകാശവാദങ്ങളൊന്നും മുഴക്കാതെ എത്തിയ ചിത്രം ഇരു കൈയ്യും നീട്ടിയാണ് സിനിമാ പ്രേക്ഷകർ സ്വീകരിച്ചത്. പഞ്ച് ഡയലോഗുകൾ കൊണ്ടും പശ്ചാത്തല സംഗീതം കൊണ്ടും സിനിമ രാജ്യത്താകമാനം പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യ നേടി. സിനിമയിലൂടെ ആരാധകർക്കിടയിൽ യാഷിന് വലിയ താരമൂല്യം കൈവരിക്കാനും കെജിഎഫ് വഴിവച്ചു.

സിനിമയുടെ രണ്ടാം ഭാഗത്തിനായി വലിയ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരുന്നത്. കൊറോണ കാരണം രണ്ടാം ഭാഗം റിലീസ് ചെയ്യുന്നത് വളരെ നീണ്ടുപോയി. എന്നാൽ എല്ലാ പ്രതീക്ഷകൾക്കും വിരാമമിട്ട് സിനിമ ഈ മാസം 14ന് തീയ്യറ്ററുകളിലെത്തും. KGF 2 ലൂടെ റോക്കിംഗ് സ്റ്റാർ യാഷ് ബിഗ് സ്‌ക്രീനിലേക്ക് തകർപ്പൻ തിരിച്ചുവരവ് നടത്താൻ പോകുന്നുവെന്നാണ് വിലയിരുത്തൽ.

സിനിമയുടെ ആദ്യ ഭാഗം ഗംഭീര ഹിറ്റായിരുന്നു. രണ്ടാം ഭാഗം ഇതിലും മികച്ചതായിരിക്കുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നു. കെജിഎഫ് 2-നെ ചുറ്റിപ്പറ്റിയുള്ള വിവരങ്ങൾ കണക്കിലെടുക്കുമ്പോൾ, ഈ വർഷത്തെ ഏറ്റവും ഉയർന്ന വരുമാനമുള്ള ആദ്യ അഞ്ചിൽ ഇടം നേടിയാൽ അതിശയിക്കാനില്ലെന്ന് സിനിമാ രംഗത്തെ പ്രമുഖർ വിലയിരുത്തുന്നു. ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗിൽ തന്നെ ചില റെക്കോർഡുകൾ തകർത്തിട്ടുണ്ട്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച്, KGF 2 ഉടൻ തന്നെ ജൂനിയർ എൻടിആറിന്റെയും രാം ചരണിന്റെയും ചിത്രമായ RRR-നെ മറികടക്കും.

ഡിഎൻഎയിലെ റിപ്പോർട്ട് അനുസരിച്ച് കെജിഎഫ് 2 ആദ്യ ദിനത്തിലെ ആദ്യ ബോക്സ് ഓഫീസ് കളക്ഷൻ ഏകദേശം 90 കോടി രൂപ നേടുമെന്ന് പ്രതീക്ഷിക്കുന്നു. ഹിന്ദി പതിപ്പ് 30 കോടിയോളം വരുമെന്നാണ് പ്രവചനം. യാഷ് അഭിനയിച്ച ചിത്രം അതിന്റെ ഹിന്ദി പതിപ്പിലൂടെ 30 കോടി നേടിയാൽ അത് ജൂനിയർ എൻടിആറും രാം ചരണും അഭിനയിച്ച ആർആർആറിന്റെ ഇരട്ടി നേട്ടമാകും. എസ്എസ് രാജമൗലിയുടെ ഹിന്ദി പതിപ്പ് ആദ്യദിനം 17 കോടി നേടിയെന്നാണ് റിപ്പോർട്ട്. ഇതുപ്രകാരം RRR-നെ പിന്നിലാക്കാനുള്ള കരുത്ത് KGF 2 ന് ഉണ്ടെന്ന് സിനിമാലോകം വിലയിരുത്തുന്നു.

RRR പോലെ, യഷ് നായകനായ KGF 2 ന്റെ ടിക്കറ്റ് നിരക്കും ഉയർന്ന വിലയ്‌ക്ക് എടുക്കാൻ പ്രേക്ഷകർ തയ്യാറാണ്. ആരാധകർ സമൃദ്ധമായി മുൻകൂർ ബുക്കിംഗ് നടത്തുന്നതാണ് ബോക്‌സ് ഓഫീസിൽ ടിക്കറ്റ് വില ഉയരാനിടയാക്കിയത്. യാഷിനെ കൂടാതെ സഞ്ജയ് ദത്ത്, രവീണ ടണ്ടൻ എന്നിവരും അഭിനയിക്കുന്ന സിനിമ ഏപ്രിൽ 14 ന് പ്രദർശനത്തിനെത്തും. സിനിമയുടെ ട്രെയിലറിന് വൻ പിന്തുണയാണ് ലഭിച്ചത്.

Tags: rrrYashKGF 2
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies