ചണ്ഡിഗഡ്: ഹരിയാനയിൽ പശുക്കടത്ത് സംഘത്തെ പിന്തുടർന്ന് പിടികൂടി പോലീസ്. പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനം 22 കിലോമീറ്റർ ദൂരത്തോളം പിന്തുടർന്നാണ് പോലീസ് പിടികൂടിയത്. ഹരിയാനയിലെ ഗുരുഗ്രാമിലായിരുന്നു സംഭവം.
സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിലായി. സോഹ്ന സ്വദേശികളാണ് പിടിയിലായത്. പ്രതികളുടെ പക്കൽ നിന്നും തോക്കുകളും വെടിയുണ്ടകളും കണ്ടെടുത്തു. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം.
https://twitter.com/i/status/1512841606998552576
യാഹിയ, ബല്ലു, തസ്ലീം, ഖാലിദ്, സാഹിദ് എന്നിവരാണ് അറസ്റ്റിലായതെന്ന് പോലീസ് അറിയിച്ചു. ഇവർ സഞ്ചരിച്ചിരുന്ന ട്രക്കിൽ ഏഴ് പശുക്കളാണ് ഉണ്ടായിരുന്നത്. പോലീസ് പിന്തുടരുകയാണെന്ന് മനസിലായപ്പോൾ ഇവർ ട്രക്കിൽ നിന്നും പശുക്കളെ തള്ളിയിടാനും ശ്രമിച്ചിരുന്നു. പ്രതികൾക്കെതിരെ പ്രധാന വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തതായും പോലീസ് അറിയിച്ചു.















