60 കി.മീ ദൂരമോടാൻ അഞ്ച് രൂപ മാത്രം; അപൂർവ സവിശേഷതകളുമായി ഇലക്ട്രിക് വാഹനം; ഹോം മെയ്ഡ് ഇവിയുമായി മലയാളി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

60 കി.മീ ദൂരമോടാൻ അഞ്ച് രൂപ മാത്രം; അപൂർവ സവിശേഷതകളുമായി ഇലക്ട്രിക് വാഹനം; ഹോം മെയ്ഡ് ഇവിയുമായി മലയാളി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 10, 2022, 04:04 pm IST
Facebook
Twitter
WhatsAppTelegram

വൈകാതെ ഇന്ത്യൻ നിരത്തുകളിലെ നിറസാന്നിധ്യമാവാൻ ഒരുങ്ങുകയാണ് ഇലക്ട്രിക് വാഹനങ്ങൾ. ഇവികൾക്ക് താരതമ്യേന വില കൂടുതലാണെങ്കിലും, വരും വർഷങ്ങളിൽ ആളുകൾ ഇവയിലേയ്‌ക്ക് മാറുമെന്നാണ് വാഹന നിർമ്മാതാക്കൾ കണക്കുകൂട്ടുന്നത്. നിലവിൽ, ഇന്ത്യൻ നിരത്തിലോടുന്ന വില കുറഞ്ഞ ഇവി ടാറ്റയുടെ ടിഗോർ മാത്രമാണ്. 11.99 ലക്ഷം രൂപയാണ് വാഹനത്തിന്റെ വില. എന്നാൽ, സാധാരണക്കാരന് ഈ തുക താങ്ങാനാവില്ല. ഈ സത്യം തിരിച്ചറിഞ്ഞതിന് ശേഷം, ഇലക്ട്രിക് വാഹന രംഗത്ത് പുതിയ ചുവടുവെയ്‌ക്കാനൊരുങ്ങുകയാണ് കൊല്ലം രാമൻകുളങ്ങര സ്വദേശിയായ ആന്റണി ജോൺ എന്ന 67കാരൻ.

ഇലക്ട്രിക് സ്‌കൂട്ടർ ഉപയോഗിച്ചിരുന്ന ആന്റണിയ്‌ക്ക് കാർ വാങ്ങാനുള്ള ആഗ്രഹം കലശലായപ്പോഴാണ് ഇലക്ട്രിക് വാഹനം തപ്പിയിറങ്ങിയത്. എന്നാൽ, ഇലക്ട്രിക് വാഹനം വാങ്ങാനുള്ള തുകയില്ലാതെ വന്നപ്പോഴാണ് ആന്റണിയുടെ മനസിൽ എന്തുകൊണ്ട് സ്വന്തമായി ഒന്ന് നിർമ്മിച്ചുകൂട എന്ന ചിന്തയുദിച്ചത്. കരിയർ കൺസൾട്ടന്റായ ആന്റണിയ്‌ക്ക് വീട്ടിലേയ്‌ക്കും അവിടെ നിന്ന് ഓഫീസിലേയ്‌ക്കും യാത്ര ചെയ്യാനായിയാണ് ഒരു ഇലക്ട്രിക് വാഹനം സ്വന്തമായി നിർമ്മിച്ചത്. വീടിനും ഓഫീസിനും ഇടയിലുള്ള 30 കിലോമീറ്റർ ദൂരം ആന്റണി സഞ്ചരിക്കുന്നത് താൻ സ്വന്തമായി നിർമ്മിച്ച ഇലക്ട്രിക് കാറിലാണ്.

പാഴ് വസ്തുക്കളിൽ നിന്നും ഇലക്ട്രിക് കാർ നിർമ്മിക്കാനുള്ള ശ്രമം 2018 മുതലാണ് ആന്റണി ആരംഭിച്ചത്. കാറുകളുടെയും, ബസുകളുടെയും ബോഡി നിർമ്മിക്കുന്ന ഒരു ഗ്യാരേജിനെയാണ് ആന്റണി തന്റെ വാഹനത്തിന്റെ ബോഡി നിർമ്മിക്കാൻ ഏൽപ്പിച്ചത്. ഇതിനായി തന്റെ മനസിലുള്ള ആശയങ്ങൾ അദ്ദേഹം ഗ്യാരേജുമായി പങ്കുവെച്ചിരുന്നു. രണ്ട് പേർക്ക് സുഗമായി ഇരുന്ന് യാത്ര ചെയ്യാൻ സാധിക്കുന്ന തരത്തിലാണ് വാഹനത്തിന്റെ ഡിസൈൻ. വാഹനത്തിന്റെ ബോഡി വർക്കുകൾ മറ്റൊരിടത്താണ് നടത്തിയതെങ്കിലും, വയറിംഗും മറ്റ് ഇലക്ട്രിക് വർക്കുകളും അദ്ദേഹം സ്വന്തമായി ചെയ്തത് തന്നെയായിരുന്നു.

ഡൽഹിയിൽ നിന്നുള്ള വ്യാപാരിയാണ് ആന്റണിയ്‌ക്ക് കാറിന്റെ ബാറ്ററികൾ നൽകിയത്. കാർ നിർമ്മാണത്തിൽ പരിശീലനമില്ലാത്തതുകൊണ്ടുതന്നെ, 2018ൽ ഇവി നിർമ്മാണം പൂർത്തിയാക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല. പിന്നീട് കൊറോണ മഹാമാരി കാരണം വാഹന നിർമ്മാണം പൂർത്തിയാക്കാൻ കാലതാമസം നേരിടുകയായിരുന്നു. കാറിന്റെ ബാറ്ററികൾ വെച്ചുപിടിപ്പിച്ച ശേഷം പ്രവർത്തനക്ഷമതയിൽ അപാകത കാട്ടിയതിനെ തുടർന്ന്, വീണ്ടും വാഹനം പുനർനിർമ്മിക്കുകയായിരുന്നുവെന്ന് ആന്റണി പറയുന്നു.

പിന്നീട് പുതിയ ബാറ്ററികൾ ഉപയോഗിച്ച് കാറിന്റെ ദുരപരിധി 60 കിലോമീറ്ററായി ഉയർത്തി. ഈ ‘ഹോം മെയ്ഡ് ഇവി’യിലാണ് അദ്ദേഹം ആഴ്ചയിൽ അഞ്ച് ദിവസവും സഞ്ചരിക്കുന്നത്. ഒരു ദിവസം ചാർജ് ചെയ്യാൻ അഞ്ച് രൂപ മാത്രമാണ് ആവശ്യമെന്നും, വീട്ടിൽ നിന്നും ഓഫീസിലേയ്‌ക്കും അവിടെ നിന്ന് തിരിച്ച് വീട്ടിലേയ്‌ക്കും എത്താൻ ഇത് ധാരാളമാണെന്നും അദ്ദേഹം പറയുന്നു. വാഹനത്തിന് തീരെ വലുപ്പമില്ലാത്തതുകൊണ്ട് തന്നെ ഏത് ഇടുങ്ങിയ വഴിയും ഈ കുഞ്ഞന് അനായാസം താണ്ടുവാൻ സാധിക്കും. വെറും 4.5 ലക്ഷം രൂപ മുടക്കിയാണ് ആന്റണി വാഹനം നിർമ്മിച്ചിരിക്കുന്നത്. ഇതിലും ചെലവ് കുറഞ്ഞ് ഒരു വാഹനം നിർമ്മിക്കാനുള്ള പരിശ്രമത്തിലാണ് ആന്റണി ഇപ്പോൾ.

Tags: electric vehicletata tigor ev
Share
Tweet
SendShare

More News from this section

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

Latest News

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies