മോദി സർക്കാർ വികസനത്തിനായി ചെലവഴിച്ചത് എട്ട് വർഷത്തിനിടെ 91 ലക്ഷം കോടി രൂപ; യുപിഎ ഭരണകാലത്തേക്കാൾ 85 ശതമാനം കൂടുതൽ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മോദി സർക്കാർ വികസനത്തിനായി ചെലവഴിച്ചത് എട്ട് വർഷത്തിനിടെ 91 ലക്ഷം കോടി രൂപ; യുപിഎ ഭരണകാലത്തേക്കാൾ 85 ശതമാനം കൂടുതൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 11, 2022, 11:46 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ കഴിഞ്ഞ എട്ട് വർഷത്തിനിടെ വികസനത്തിന് ചെലവഴിച്ചത് 91 ലക്ഷം കോടി രൂപ. ദരിദ്രർക്കുള്ള ഭക്ഷണം, ഇന്ധനം, വളം സബ്സിഡി തുടങ്ങിയ വികസന ചെലവുകൾക്കായാണ് ഇത്രയും തുക ചെലവഴിച്ചതെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. യുപിഎ സർക്കാർ 10 വർഷത്തിനിടെ ചെലവഴിച്ചത് 49.2 ലക്ഷം കോടിയായിരുന്നു. ഇതുമായി താരതമ്യപ്പെടുത്തുബോൾ 85 ശതമാനം കൂടുതൽ തുകയാണ് എൻഡിഎ ഭരണത്തിൽ ചെലവഴിച്ചതെന്ന് കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) ചെലവ് കണക്കുകൾ പ്രകാരം 2014-22ൽ മോദി സർക്കാർ നടത്തിയ മൊത്തം വികസനച്ചെലവ് 90.9 ലക്ഷം കോടി രൂപയായിരുന്നു. മൻമോഹൻ സർക്കാർ 2004-14 കാലഘട്ടത്തിൽ 49.2 ലക്ഷം കോടി രൂപ മാത്രമാണ് ചെലവഴിച്ചതെന്ന് ധനമന്ത്രി നിർമല സീതാരാമന്റെ ഓഫീസ് ട്വീറ്റ് ചെയ്തു.

കേന്ദ്രസർക്കാർ ജനങ്ങളുടെമേൽ വൻതോതിലുള്ള ഇന്ധനനികുതി ചുമത്തിയെന്ന കോൺഗ്രസ് നേതാവും മുൻ ധനമന്ത്രിയുമായ പി ചിദംബരത്തിന്റെ ട്വീറ്റ് തള്ളിയാണ് ധനമന്ത്രാലയം രംഗത്തെത്തിയത്. മുൻ കേന്ദ്രമന്ത്രി ചിദംബരം ഒരു ട്വീറ്റിൽ പറഞ്ഞത് ഇതായിരുന്നു ”മോദി സർക്കാരിന്റെ എട്ട്‌വർഷത്തെ കാലയളവിൽ കേന്ദ്ര സർക്കാർ ഇന്ധന നികുതിയായി 26,51,919 കോടി രൂപ പിരിച്ചെടുത്തു. ഇന്ത്യയിൽ ഏകദേശം 26 കോടി കുടുംബങ്ങളുണ്ട്, അതായത് എല്ലാ കുടുംബങ്ങളിൽ നിന്നും കേന്ദ്ര സർക്കാർ പിരിച്ചെടുത്തു. ഇന്ധന നികുതിയായി ശരാശരി 100,000 രൂപ!”

ഇത്രയും വലിയ തുക ഇന്ധന നികുതിയായി അടച്ചതിന് ഒരു ശരാശരി കുടുംബത്തിന് എന്താണ് ലഭിച്ചതെന്നും അദ്ദേഹം ചേദിച്ചു. ഭക്ഷണം, ഇന്ധനം, വളം സബ്സിഡി, കൊറോണ പ്രതിരോധം, ലോകത്തിലെ ഏറ്റവും വലിയ സൗജന്യ വാക്സിനേഷൻ യജ്ഞം എന്നിവയ്‌ക്ക് വേണ്ടിയാണ് നികുതി വരുമാനം ചെലവഴിക്കുന്നതെന്ന് പേര് വെളിപ്പെടുത്താത്ത ഒരു ധനകാര്യ മന്ത്രാലയ ഉദ്യോഗസ്ഥൻ പറഞ്ഞു.

”മോദി സർക്കാർ ഭക്ഷ്യം, ഇന്ധനം, വളം സബ്സിഡികൾക്കായി ഇതുവരെ ചെലവഴിച്ചത് 24.85 ലക്ഷം കോടിയും മൂലധന സൃഷ്ടിക്കായി 26.3 ലക്ഷം കോടിയുംആണ്. യുപിഎയുടെ 10 വർഷത്തെ കാലയളവിൽ 13.9 ലക്ഷം കോടി രൂപ മാത്രമാണ് സബ്സിഡികൾക്കായി ചെലവഴിച്ചത്,” സീതാരാമന്റെ ഓഫീസ് ട്വീറ്റ് ചെയ്തു.

ഉയർന്നുവരുന്ന ഇന്ധനവിലയുടെ ബാധ്യതകൾ മുൻകൂറായി കൈകാര്യം ചെയ്യുന്നതിനുപകരം ഭാവിയിലെ സർക്കാരിന് കൈകാര്യം ചെയ്യുന്നതിനായി മാറ്റിവയ്‌ക്കുകയായിരുന്നു യുപിഎ സർക്കാരിന്റെ നയം. എന്നാൽ മോദി സർക്കാർ യുപിഎ ഭരണത്തിൽ ഇഷ്യൂ ചെയ്ത വലിയ തുകയ്‌ക്കുളള എണ്ണ ബോണ്ടുകൾക്കും പണം നൽകുന്നു. ഖജനാവിന്മേൽ ഈ ഭാരം 2026 വരെ തുടരുമെന്ന് ധനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.

യുപിഎ കാലത്തെ ഓയിൽ ബോണ്ടുകൾ തിരിച്ചടയ്‌ക്കാൻ മോദി സർക്കാർ 93,685.68 കോടി രൂപ ചെലവഴിച്ചു. കൂടാതെ 2026ഓടെ 1.48 ലക്ഷം കോടി രൂപ അധികമായി നൽകുമെന്നും ധനമന്ത്രിയുടെ ഓഫീസ് ട്വീറ്റിൽ പറഞ്ഞു. ആർബിഐയുടെ കണക്കനുസരിച്ച് 2014-22 കാലയളവിൽ കേന്ദ്ര സർക്കാരിന്റെ മൊത്തം വികസനച്ചെലവ് 90,89,233 കോടി രൂപയായിരുന്നു. അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുന്നതിനും ഉൽപ്പാദന ആസ്തികൾ സൃഷ്ടിക്കുന്നതിനുമുള്ള മൂലധനച്ചെലവിന്റെ രൂപത്തിൽ 26 ലക്ഷം കോടി രൂപയും, ഭക്ഷണം, വളം, ഇന്ധന സബ്സിഡികൾ എന്നിവയ്‌ക്കായി 25 ലക്ഷം കോടി രൂപയും ആരോഗ്യം, വിദ്യാഭ്യാസം, ഭവനം തുടങ്ങിയ സാമൂഹിക സേവനങ്ങൾക്കായി 10 ലക്ഷം കോടി രൂപയും ഇതിൽ ഉൾപ്പെടുന്നു.

Tags: Narendra Modindanirmala seetharamanUPA
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies