കൊച്ചി: അഭിനയ മികവുകൊണ്ട് മലയാളികളുടെ മനസ് കീഴടക്കിയ താരമാണ് അനുശ്രീ. ലാൽ ജോസിന്റെ ചിത്രത്തിലൂടെ കാറോടിക്കാൻ സൈക്കിൾ ബാലൻസ് മതിയോ അരുണേട്ടാ എന്ന് ചോദിച്ച് താരം കീഴടക്കിയത് സാധാരണ പ്രേക്ഷകന്റെ മനസായിരുന്നു. തന്റെ കുഞ്ഞു വിശേഷങ്ങൾ വരെ സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കു വെയ്ക്കാറുണ്ട് താരം.
ഒരുപാട് നാളായി കാത്തിരുന്ന ദിവസം വന്നെത്തിയതിന്റെ സന്തോഷത്തിലാണ് താരമിപ്പോൾ. നാട്ടിലെ ഉത്സവം വന്നെത്തിയതിന്റെ സന്തോഷമാണ് അനുശ്രീ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്.
ഞങ്ങടെ ഉത്സവം രണ്ടുവർഷത്തിന് ശേഷം വീണ്ടും പഴയപോലെ , ഒരുപാട് നാളായി നോക്കി നോക്കി ഇരുന്ന ദിവസം,ഒരുപാട് ഓർമ്മകൾ, എന്റെ നാട്എന്റെ അമ്പലം,ഉത്സവം എന്ന ക്യാപ്ഷനോടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. അനുശ്രീ ഉത്സവത്തിന്റെ സന്തോഷം പങ്കുവെച്ചത്.
നാഗരാജക്ഷേത്രത്തിൽ മഞ്ഞൾപ്പൊടി സമർപ്പിക്കുന്നതും പൂജയിൽ പങ്കെടുക്കുന്നതും ഉത്സവപറമ്പിൽ നിൽക്കുന്നതുമായ ചിത്രങ്ങളാണ് താരം പങ്കു വെച്ചിരിക്കുന്നത്.
Comments