മുയൽ ഒരു ഭീകര ജീവിയാണ്,ലോകത്തിലെ ഏറ്റവും വലിയ വേലി കെട്ടിച്ച മുയലുകളുടെ കഥ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മുയൽ ഒരു ഭീകര ജീവിയാണ്,ലോകത്തിലെ ഏറ്റവും വലിയ വേലി കെട്ടിച്ച മുയലുകളുടെ കഥ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 11, 2022, 11:25 pm IST
Facebook
Twitter
WhatsAppTelegram

മുയൽ ഒരു ഭീകര ജീവിയാണ്… ഹേ ഓമനത്തമുള്ള മുയലിനെ പറ്റി എങ്ങനെ ഇങ്ങനെയൊക്കെ പറയാൻ തോന്നുന്നു എന്നല്ലേ? നമുക്കല്ല മുയൽ ഒരു ഭീകര ജീവി. അങ്ങ് ദൂരെ ദൂരെയുള്ള ഓസ്‌ട്രേലിയക്കാർക്കാണ്. മുയൽ എങ്ങനെ അവർക്ക് ഭീകര ജീവി ആയി എന്നല്ലേ ആ കഥയാണ് നമ്മളിന്ന് അറിയാൻ പോവുന്നത്.

തെക്കൻ സംസ്ഥാനമായ വിക്ടോറിയയിലെ വിൻചെൽസിയിൽ തോമസ് ഓസ്റ്റിൻ എന്ന കർഷകന്റെ മുയലിനോടുള്ള ഇഷ്ടമാണ് ഓസ്‌ട്രേലിയയിൽ മുയലിനെ ഒരു ഭീകര ജീവി ആക്കി മാറ്റിയത്.1859ൽ ഇംഗ്ലണ്ടിൽ നിന്നുള്ള 24 കാട്ടുമുയലുകളെ തന്റെ കൃഷിയിടത്തിന് സമീപം ഓസ്റ്റിൻ തുറന്നുവിട്ടു.വേഗത്തിൽ പെറ്റുപെരുകിയ കാട്ടുമുയലുകൾ രണ്ടു വർഷം കൊണ്ട് ഓസ്റ്റിന്റെ കൃഷിയിടം മുഴുവൻ തരിശാക്കി പെറ്റ് പെരുകി സമീപ പ്രദേശങ്ങളിലേക്ക് വ്യാപിച്ചു. എന്നാൽ ഇങ്ങനെ പെറ്റുപെരുകി കൊണ്ടിരിക്കുന്ന മുയലുകളെ നശിപ്പിക്കാൻ തക്കവണ്ണം രോഗമോ ജീവിയോ അവിടെ ഉണ്ടായിരുന്നില്ല.ഇത് മുയലുകൾ നിയന്ത്രണമില്ലാതെ പെറ്റുപെരുകാൻ കാരണമായി.

ശരിക്കും ഒരു ‘മുയൽ അധിനിവേശത്തിന് ഓസ്‌ട്രേലിയ പിന്നീട് സാക്ഷ്യംവഹിച്ചു. കൃഷിയിടങ്ങളും കുറ്റിക്കാടുകളും ഉൾപ്പടെ എല്ലാ പച്ചപ്പുകളും മുയലുകൾ തിന്നു തീർത്തു. ആയിരക്കണക്കിന്, പതിനായിരക്കണക്കിന് മുയലുകൾ വലിയ സൈന്യം പോലെ മുന്നേറി. വെട്ടുകിളി ആക്രമണം പോലെയായിരുന്നു അത്. പ്രതിവർഷം 75 കിലോമീറ്റർ വീതമായിരുന്നു അവയുടെ വ്യാപനം! 1880 ആയപ്പോഴേക്കും വിക്ടോറിയ സംസ്ഥാനം തരിശാക്കിയ അവ, സൗത്ത് ഓസ്‌ട്രേലിയയിലേക്കും ന്യൂ സൗത്ത് വെയ്ൽസിലേക്കും വ്യാപിച്ചു. 1890 ഓടെ പടിഞ്ഞാറൻ ഓസ്‌ട്രേലിയയും മുയൽ ഭീഷണിയിലായി.

1920 കാലത്ത് രാജ്യത്തെ കാട്ടുമുയലുകളുടെ എണ്ണം 100 കോടി കവിഞ്ഞു. മുയലുകളുടെ ഈ അധിനിവേശം ആരംഭിക്കുന്നതുവരെ, ‘എമു’ എന്ന പേരുള്ള കുറ്റിച്ചെടി ഓസ്‌ട്രേലിയയുടെ അർദ്ധ ഊഷര മേഖലകളിൽ വർഷത്തിൽ എല്ലാക്കാലത്തും ഒരു പരിധി വരെ പച്ചപ്പ് സൃഷ്ടിച്ചിരുന്നു. എന്നാൽ വിളകളും എമു കുറ്റിച്ചെടികളും ഉൾപ്പടെ എല്ലാ പച്ചപ്പും മുയലുകൾ തിന്നുതീർത്തു. മുയലുകൾ പച്ചപ്പ് തീർത്തതോടെ, ആടുകൾക്കും മറ്റ് വളർത്തു മൃഗങ്ങൾക്കും കൂടുതൽ അകലെയുള്ള മേച്ചിൽപ്പുറങ്ങളെ ആശ്രയിക്കേണ്ടി വന്നു. അതും പരിസ്ഥിതിക്ക് ആഘാതമേൽപിച്ചു.

സംഗതി കൈവിട്ട് പോകുമെന്ന് തോന്നിയതോടെ മറ്റ് സ്ഥലങ്ങളിലേക്ക് മുയലുകൾ വ്യാപിക്കാതിരിക്കാൻ ഒരു വേലി കെട്ടാൻ സർക്കാർ തീരുമാനിച്ചു. ഇതാണ് പിന്നീട് ലോകത്തെ ഏറ്റവും വലിയ വേലികളിലൊന്നായി മാറിയ റാബിറ്റ് പ്രൂഫ് ഫെനസ് അഥവാ മുയൽ ചാടാ വേലി. പെർത്ത് നഗരം ഉൾപ്പെടുന്ന പടിഞ്ഞാറൻ മേഖലയിലേക്ക് മുയലുകൾ വ്യാപിക്കുന്നത് തടയാൻ വെസ്റ്റ് ഓസ്‌ട്രേലിയൻ സർക്കാർ ഇരുപതാംനൂറ്റാണ്ടിന്റെ ആരംഭത്തിൽനിർമ്മിച്ചതാണ് ‘മുയല്ചാടാ വേലി’.

ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യ വർഷങ്ങളിൽ നിർമാണം ആരംഭിച്ച വേലി 1907ലാണ് പൂർത്തിയായത്.പടിഞ്ഞാറൻ ഓസ്‌ട്രേലിയയിൽ തെക്കുനിന്ന് വടക്കുവരെ എത്തുന്ന വേലിക്ക് മൂന്ന് ശാഖകളുണ്ട്. മൊത്തം 3253 കിലോമീറ്റർ നീളം! വലിയ പ്രതീക്ഷയോടെയാണ് നിർമ്മിച്ചതെങ്കിലും, വേലി പരാജയമായി. കാരണം, മുയലുകൾ അതിനകം പടിഞ്ഞാറൻ ഭാഗത്ത് എത്തിക്കഴിഞ്ഞിരുന്നു.

ഒടുവിൽ അറ്റകൈ തന്നെ പ്രയോഗിക്കാൻ സർക്കാർ തീരുമാനിച്ചു. 1950ൽ തെക്കേ അമേരിക്കയിൽ നിന്ന് ‘മൈക്‌സോമ വൈറസി’നെ ഓസ്‌ട്രേലിയയിലെത്തിച്ചാണ് മുയൽ ഭീഷണിക്ക് വിരാമമിട്ടത്. ആ വൈറസ് ബാധിച്ച് മുയലുകൾ കൂട്ടത്തോടെ ചത്തൊടുങ്ങി. മുയലുകളുടെ താണ്ഡവം തുടരുന്നതിനിടെയാണ് 1890കളിലെ കൊടിയ വരൾച്ച ഓസ്‌ട്രേലിയയെ ബാധിക്കുന്നത്. മുയലുകൾ നശിപ്പിച്ച പച്ചപ്പിനെ ഒന്നു കൂടി നശിപ്പിക്കുന്നതായി ആ വരൾച്ച.പിന്നീട് ഓസ്‌ട്രേലിയയ്‌ക്ക് ഒരിക്കലും പഴയ ഹരിതാഭ തിരിച്ചു കിട്ടിയില്ല. ലോകത്തെ ഏറ്റവും ഊഷരമായ പ്രദേശങ്ങളിലൊന്നായി ഓസ്‌ട്രേലിയ ഇപ്പോൾ മാറിയതിന് മുയലുകളും കാരണക്കാരാണെന്ന് സാരം. ഇങ്ങനെയാണ് മുയൽ ഒരു ഭീകര ജീവിയായി മാറിയത്.

Tags: australiarabbit
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies