അമേരിക്കൻ മാദ്ധ്യമപ്രവർത്തകർക്ക് കിട്ടാവുന്ന ഏറ്റവും മികച്ച മറുപടി; ജയശങ്കറിനെ പ്രശംസിച്ച് ശിവസേന
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അമേരിക്കൻ മാദ്ധ്യമപ്രവർത്തകർക്ക് കിട്ടാവുന്ന ഏറ്റവും മികച്ച മറുപടി; ജയശങ്കറിനെ പ്രശംസിച്ച് ശിവസേന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 12, 2022, 02:36 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട അമേരിക്കന്‍ മാദ്ധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിന് ചുട്ടമറുപടി നല്‍കിയ കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കറിനെ പ്രശംസിച്ച് ശിവസേന. ശിവസേന എംപി പ്രിയങ്ക ചതുര്‍വേദിയാണ് ജയശങ്കറിനെ പ്രശംസിച്ചിരിക്കുന്നത്. വിദേശകാര്യമന്ത്രിയില്‍ നിന്ന് ഏറ്റവും മികച്ചത് എന്ന് കുറിച്ചു കൊണ്ടാണ് ജയശങ്കറിന്റെ വാക്കുകളും പ്രസംഗവും പ്രിയങ്ക ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്. ഏറ്റവും മികച്ച മറുപടിയെന്നാണ് ഇതില്‍ പറയുന്നത്.

കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ അമേരിക്ക 2+2 കൂടിക്കാഴ്ചയ്‌ക്കിടെയാണ് ജയശങ്കര്‍ മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് കുറിക്ക് കൊള്ളുന്ന മറുപടി നല്‍കിയത്. യുക്രെയ്ന്‍ വിഷയത്തില്‍ റഷ്യ ഉപരോധം നേരിടുമ്പോള്‍ ഇന്ത്യ എന്തുകൊണ്ടാണ് റഷ്യയുടെ പക്കല്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരുന്നത് എന്നായിരുന്നു ചോദ്യം. റഷ്യ-യുക്രെയ്ന്‍ വിഷയത്തില്‍ ഇന്ത്യ ഐക്യരാഷ്‌ട്രസഭയില്‍ ഉള്‍പ്പെടെ നിലപാട് വ്യക്തമാക്കിയതാണെന്ന് ജയശങ്കര്‍ ചൂണ്ടിക്കാട്ടി. എണ്ണ വാങ്ങുന്നതിലെ കണക്ക് പരിശോധിച്ചാല്‍ യൂറോപ്പ് ഉച്ചയ്‌ക്ക് ശേഷം വാങ്ങുന്ന എണ്ണയുടെ അളവ് ഇന്ത്യയുടെ ഒരു മാസത്തെ വാങ്ങലിനെക്കാള്‍ കൂടുതലായിരിക്കുമെന്നും ജയശങ്കര്‍ ചൂണ്ടിക്കാണിച്ചു.

‘ നിങ്ങള്‍ എണ്ണ വാങ്ങുന്നതിനെപ്പറ്റി സംസാരിച്ചത് ഞാന്‍ ശ്രദ്ധിച്ചു. റഷ്യയില്‍ നിന്നുള്ള ഊര്‍ജ്ജ വാങ്ങലുകളെ പറ്റി സംസാരിക്കാനാണെങ്കില്‍ നിങ്ങളുടെ ശ്രദ്ധ യൂറോപ്പില്‍ കേന്ദ്രീകരിക്കണമെന്നാണ് ഞാന്‍ നിര്‍ദ്ദേശിക്കുന്നത്. ഊര്‍ജ്ജസംരക്ഷണത്തിന് ആവശ്യമായ കുറച്ച് ഊര്‍ജ്ജം ഞങ്ങള്‍ വാങ്ങിക്കുന്നുണ്ട്. പക്ഷേ അതിലെ കണക്കുകളില്‍ ചില പ്രശ്‌നങ്ങളുണ്ട്. ഞങ്ങളുടെ ഒരു മാസത്തെ മൊത്തം വാങ്ങല്‍ എന്ന് പറയുന്നത് യൂറോപ്പ് ഉച്ചയ്‌ക്ക് ശേഷം വാങ്ങുന്നതിനെക്കാള്‍ കുറവായിരിക്കും’ ജയശങ്കര്‍ പറയുന്നു.

Tags: twitterSivasenaS JAYASANKER
ShareTweetSendShare

More News from this section

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies