ആഗോള ഭക്ഷ്യ പ്രതിസന്ധി; ഇന്ത്യയുടെ ഭക്ഷ്യശേഖരം ലോകത്തിന് നൽകാൻ തയ്യാറാണെന്ന് പ്രധാനമന്ത്രി; വാഗ്ദാനം യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആഗോള ഭക്ഷ്യ പ്രതിസന്ധി; ഇന്ത്യയുടെ ഭക്ഷ്യശേഖരം ലോകത്തിന് നൽകാൻ തയ്യാറാണെന്ന് പ്രധാനമന്ത്രി; വാഗ്ദാനം യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 12, 2022, 05:33 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : ആഗോളതലത്തിലുള്ള ഭക്ഷ്യ പ്രതിസന്ധി അവസാനിപ്പിക്കുന്നതിന് നേതൃത്വം നൽകാൻ ഇന്ത്യ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.ലോകവ്യാപാര സംഘടനയുടെ നിബന്ധനകൾക്കും അനുമതിക്കും വിധേയമായി മാത്രമേ ഇന്ത്യ ഇക്കാര്യത്തിൽ തീരുമാനമെടുക്കൂവെന്നും പ്രധാനമന്ത്രി പറഞ്ഞു. റഷ്യ-യുക്രെയ്ൻ യുദ്ധം ലോകത്തെ ആകെ ബാധിച്ചിട്ടുണ്ടെന്നും അതിൽ നിന്നും കരകയറാൻ ഏത് രാജ്യത്തെ വേണമെങ്കിലും സഹായിക്കാൻ ഇന്ത്യ തയ്യാറാണെന്നും മോദി പറഞ്ഞു. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് ഉറപ്പ് നൽകിയതായും അദ്ദേഹം അറിയിച്ചു. ഗുജറാത്തിലെ അദാലജിൽ ശ്രീ അന്നപൂർണധാം ട്രസ്റ്റ് ഹോട്ടലും വിദ്യാഭ്യാസ സമുച്ചയവും ഹോസ്റ്റലും ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ന് ലോകം നിർണായക ഘട്ടത്തിലൂടെയാണ് സഞ്ചരിക്കുന്നത്. ആവശ്യക്കാർക്ക് അവശ്യവസ്തുക്കൾ പോലും ലഭിക്കുന്നില്ല. പെട്രോളും എണ്ണയും വളവുമെല്ലാം ലഭിക്കാൻ വളരെ പ്രയാസമാണ്. എല്ലാവരും അവനവന്റെ ശേഖരങ്ങൾ ഭദ്രമാക്കാനാണ് ശ്രമിക്കുന്നത്. ഇതിനിടയിൽ നിരവധി പേർ പട്ടിണി മൂലം മരിക്കുന്നു.

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി ഇത്തരം കാര്യങ്ങൾ സംസാരിച്ചെന്നും അദ്ദേഹവും ആശങ്ക അറിയിച്ചെന്നും മോദി പറഞ്ഞു. ലോക വ്യാപാര സംഘടന അനുമതി നൽകിയാൽ ആഗോള തലത്തിൽ ഭക്ഷ്യ പ്രതിസന്ധി ഇല്ലാതാക്കാൻ വേണ്ടി ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യാൻ ഇന്ത്യ തയ്യാറാണെന്ന് ബൈഡനെ അറിയിച്ചിട്ടുണ്ട്.

നമ്മുടെ രാജ്യത്തെ ജനങ്ങൾക്ക് ആവശ്യമുള്ളതിനേക്കാൾ കൂടുതൽ ഭക്ഷ്യ വസ്തുക്കൾ ഇന്ന് നമ്മുടെ കർഷകർ ഉണ്ടാക്കുന്നുണ്ട്. ലോകത്തെ മുഴുവൻ ആളുകളെയും സഹായിക്കാൻ വേണ്ടി കൂടിയാണ് അത് അവർ ചെയ്യുന്നത്. ഇന്ത്യയിൽ നിർമ്മിക്കുന്ന ഭക്ഷ്യവസ്തുക്കൾ ലോകമെമ്പാടുമെത്തിക്കാൻ ആഗോള സംഘടനകളുടെ അനുമതി ആവശ്യമാണെന്നും അതിനാൽ തുടർനടപടികൾ സ്വീകരിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

കൊറോണ കാലത്ത് 80 കോടിയോളം ജനങ്ങൾക്ക് കേന്ദ്ര സർക്കാർ സൗജന്യ റേഷൻ നൽകിയിരുന്നു. ഇത്രയേറെ ജനങ്ങൾക്ക് രണ്ട് വർഷം സൗജന്യമായി ഭക്ഷ്യവസ്തുക്കൾ നൽകിയത് കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ലോകമെന്നും അദ്ദേഹം പരാമർശിച്ചു.

Tags: Narendra Modibiden
Share
Tweet
SendShare

More News from this section

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies