ലവ് ജിഹാദ് പ്രസ്താവന അപകീർത്തികരം; 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം; ജോർജ് എം തോമസിനെതിരെ ജമാ അത്തെ ഇസ്ലാമി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ലവ് ജിഹാദ് പ്രസ്താവന അപകീർത്തികരം; 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം; ജോർജ് എം തോമസിനെതിരെ ജമാ അത്തെ ഇസ്ലാമി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 13, 2022, 09:13 pm IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട് : കോളേജ് വിദ്യാർത്ഥിനികളെ പ്രേരിപ്പിച്ച് ഐഎസിൽ റിക്രൂട്ട് ചെയ്യുന്ന സംഘടനകൾ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ടെന്ന തിരുവനമ്പാടി മുൻ എംഎൽഎ ജോർജ് എം തോമസിന്റെ പരാമർശത്തിനെതിരെ ജമാ അത്തെ ഇസ്ലാമി. മുൻ എംഎൽഎയ്‌ക്കെതിരെ ജമാ അത്തെ ഇസ്ലാമി വക്കിൽ നോട്ടീസ് അയച്ചു. ലവ് ജിഹാദിന് പിന്നിൽ ജമാ അത്തെ ഇസ്ലാമി ഉൾപ്പെടെയുള്ള സംഘടനകൾ പ്രവർത്തിക്കുന്നുണ്ടെന്ന പരാമർശം അപകീർത്തിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്.

സംഘടനയെ അപകീർത്തിപ്പെടുത്തിയതിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ജോർജ് എം തോമസ് പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നും ജമാ അത്തെ ഇസ്ലാമി ആവശ്യപ്പെട്ടു. രാജ്യത്ത് ഇന്ന് വരെ വ്യത്യസ്ത മതസമൂഹങ്ങൾക്കിടയിൽ സൗഹൃദാന്തരീക്ഷവും ആശയ സംവാദങ്ങളും നിലനിർത്തും വിധമുള്ള പ്രവർത്തനങ്ങൾ കാഴ്ചവെച്ച ജമാ അത്തെ ഇസ്ലാമിയെ ലവ് ജിഹാദു പോലുളള വംശീയ വിദ്വേഷ പ്രയോഗങ്ങളിലേക്ക് ചേർത്തുവെക്കുന്നത് ബോധപൂർവമാണെന്ന് സംഘടന ആരോപിച്ചു. രാഷ്‌ട്രീയ ലാഭം ലക്ഷ്യംവെച്ച് സമൂഹത്തിൽ വിവിധ സമുദായങ്ങൾക്കിടയിൽ മതസ്പർദ്ധ വളർത്താൻ ഉദ്ദേശിച്ചാണ് ജോർജ് എം തോമസിന്റെ പ്രസ്താവന എന്നും നോട്ടീസിൽ പറയുന്നു.

എന്നാൽ സംഭവത്തിൽ വിശദീകരണവുമായി ജോർജ് എം തോമസും രംഗത്തെത്തിയിട്ടുണ്ട്. തനിക്ക് നാക്കുപിഴ സംഭവിച്ചതാണെന്നാണ് നേതാവിന്റെ വിശദീകരണം. പ്രായപൂർത്തിയായവർക്ക് വിവാഹം കഴിക്കാനും ഒന്നിച്ച് ജീവിക്കാനും സ്വാതന്ത്ര്യമുണ്ടെന്നും ജോർജ് എം തോമസ് പറഞ്ഞു.

കേരളത്തിൽ ലവ് ജിഹാദ് ഉണ്ടെന്നും എസ്ഡിപിഐ, ജമാ അത്തെ ഇസ്ലാമി ഉൾപ്പെടെയുള്ള സംഘടനകളാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത് എന്നുമാണ് ജോർജ് എം തോമസ് പറഞ്ഞത്. ഇത് സിപിഎമ്മിനെ വെട്ടിലാക്കിയതോടെയാണ് നേതാവ് പ്രതികരണവുമായി എത്തിയത്.

Tags: love jihadgeorge m thomas
Share
Tweet
SendShare

More News from this section

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

Latest News

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies