ഡോ . ബി ആർ . അംബേദ്കർ : സ്വന്തം ജന്മാവകാശങ്ങളെക്കുറിച്ച് ചിന്തിക്കുന്ന ഏതൊരു ഭാരതീയനും കൃതജ്ഞതയോടെ സ്മരിക്കേണ്ട നാമം
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

 ഡോ . ബി ആർ . അംബേദ്കർ : സ്വന്തം ജന്മാവകാശങ്ങളെക്കുറിച്ച് ചിന്തിക്കുന്ന ഏതൊരു ഭാരതീയനും കൃതജ്ഞതയോടെ സ്മരിക്കേണ്ട നാമം

ഡോ.അംബേദ്ക്കറുടെ 131-ാം ജന്മവാർഷികം ഇന്ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 14, 2022, 09:53 am IST
FacebookTwitterWhatsAppTelegram

അസ്പൃശ്യതയെന്ന മഹാവിപത്തിനെ ഇല്ലാതാക്കാൻ ജീവിതം സമർപ്പിച്ച നവോത്ഥാന നായകൻ . പീഡിതർക്കും മർദ്ദിതർക്കും വേണ്ടി പോരാടിയ  സമർത്ഥനായ നീതിജ്ഞൻ . ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്‌ട്രത്തെ താങ്ങിനിർത്തുന്ന ഭരണ ഘടനയുടെ ശിൽപ്പി . ക്രാന്തദർശിയായ സാമൂഹ്യ പരിഷ്കർത്താവ് . സ്വന്തം ജന്മാവകാശങ്ങളേക്കുറിച്ച് ചിന്തിക്കുന്ന ഏതൊരു ഭാരതീയനും കൃതജ്ഞതയോടെ സ്മരിക്കേണ്ട നാമം. ഡോ . ബി ആർ . അംബേദ്കർ

ആയിരത്താണ്ടുകളായി അടിച്ചമർത്തപ്പെട്ട് കിടന്ന അധ:സ്ഥിത ജനതയുടെ അവകാശ പോരാട്ടത്തിന് നേതൃത്വം നൽകി ഒരു വലിയ വിഭാഗത്തെ ആത്മാഭിമാനത്തോടെ ഉയിർത്തെഴുന്നേൽപ്പിച്ചു അദ്ദേഹം. അവകാശം സംരക്ഷിക്കുന്നത് നിയമം മൂലമല്ല മറിച്ച് സാമൂഹിക ചരിത്രാവബോധം കൊണ്ടാണെന്ന് അധസ്ഥിതരെ ഉദ്ബോധിപ്പിച്ചു. രാഷ്‌ട്രീയ അധികാരങ്ങൾ ലഭിക്കാതെ പിന്നാക്ക വിഭാഗത്തിന് പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രീണനത്തെക്കുറിച്ചും വസ്തു നിഷ്ടമായ നിലപാടാണ് അദ്ദേഹം പുലർത്തിയിരുന്നത് . എന്നുമെന്നും പ്രീണിപ്പിക്കുന്ന നയത്തേക്കാൾ മണ്ടത്തരം മറ്റൊന്നുമില്ല . ഒടുങ്ങാത്ത അവകാശവാദങ്ങളും അടങ്ങാത്ത പ്രീണനവുമാകും ആ നയം രാഷ്‌ട്രത്തിന് നൽകുക എന്ന് അദ്ദേഹം തുറന്നു പറഞ്ഞു.

1927 ല്‍ മഹാഡ് മുന്‍സിപ്പാലിറ്റിയിലെ പൊതുകുളത്തില്‍ നിന്ന് വെള്ളം ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടിയാണ് അംബേദ്കര്‍ ആദ്യമായി സമരത്തിറങ്ങിയത്. 1930 ല്‍ വട്ടമേശസമ്മേളനത്തില്‍ പങ്കെടുത്ത അംബേദ്കര്‍ മുസ്ലിംങ്ങള്‍ക്ക് ന്യൂനപക്ഷ സീറ്റ് സംവരണം വേണമെന്ന നിർദ്ദേശത്തെ ശക്തമായി എതിർത്തു. 1932 സെപ്തംബര്‍ 24 ന് അംബേദ്കറുടേയും ഗാന്ധിജിയുടേയും നേതൃത്വത്തിലാണ് പൂനെ ഉടമ്പടി ഒപ്പുവെച്ചത്.

സ്വാതന്ത്യാനന്തരവും അസ്പൃശ്യത അവസാനിക്കാത്തതിൽ പ്രതിഷേധിച്ച് 1956 ഒക്ടോബർ 14 ന് തന്റെ അനുയായികളോടൊത്ത് അംബേദ്കർ ബുദ്ധമതം സ്വീകരിച്ചു . മതം മാറുന്നുവെന്ന വാർത്ത കേട്ട് പ്രലോഭനങ്ങളുമായി മറ്റ് മത നേതാക്കൾ എത്തിയെങ്കിലും അംബേദ്കർ അതൊന്നും സ്വീകരിച്ചില്ല. ഭാരത സംസ്കാരത്തിന്റെ ഭാഗമായതു കൊണ്ടാണ് താൻ ബുദ്ധമതം സ്വീകരിക്കുന്നതെന്ന് അംബേദ്കർ പ്രഖ്യാപിച്ചു. മതപരിവർത്തനം കൊണ്ട് ദേശത്തിന്റെ സംസ്കാരത്തിനോ ചരിത്രത്തിനോ പാരമ്പര്യത്തിനോ യാതൊരു കോട്ടവും തട്ടാതിരിക്കൽ തന്റെ പ്രഥമ പരിഗണനയാണെന്നും ആ രാഷ്‌ട്ര ഭക്തൻ പറഞ്ഞുവച്ചു .

സ്വാതന്ത്ര്യത്തിനായി പോരാടിയ അംബേദ്ക്കറെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്   അവഗണിക്കുന്ന കാഴ്ചയാണ് സ്വതന്ത്രഭാരതം കണ്ടത്. 1977ല്‍ അധികാരത്തില്‍ വന്ന ആദ്യത്തെ കോണ്‍ഗ്രസ് ഇതര സർക്കാരായ മൊറാർജി ദേശായിയുടെ സർക്കാരാണ് അംബേദ്ക്കർക്ക് അർഹമായ പ്രാധാന്യം നല്കിയത്. അതിന് ശേഷമാണ് അംബേദ്കര്‍ ജയന്തി ആഘോഷിച്ച് തുടങ്ങിയതും. പിന്നീട് 1990ല്‍ രാഷ്‌ട്രം പരമോന്നത പൗരബഹുമതിയായ ഭാരതരത്‌ന നല്കി അംബേദ്കറെ ആദരിച്ചു.

പാണ്ഡിത്യം നിറഞ്ഞ ചിന്താശക്തിയും പ്രയത്നശീലവും കൊണ്ട് സമൂഹത്തിനും രാഷ്‌ട്രത്തിനും പ്രേരണാ സ്രോതസായി മാറിയ ഭാരത രത്ന ബി ആർ അംബേദ്കറിന് ജനം ടിവിയുടെ പ്രണാമങ്ങൾ.

ShareTweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

‘സത്യസന്ധരായ ഉദ്യോഗസ്ഥരെയും ശാസ്ത്രജ്ഞരെയും കോണ്‍ഗ്രസ് ബലിയാടാക്കി’; രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

ഓപ്പറേഷന്‍ തണ്ടറില്‍ വന്‍ വേട്ട; 6,400 ലഹരി ഗുളികകളുമായി യുവാവ് പിടിയില്‍

ലോകകപ്പിന് പുതിയ മുഖം; ഐസിസിയുടെ വമ്പന്‍ പരിഷ്‌കരണം; ഏകദിന, ടി20 മത്സരങ്ങളുടെ ഫോര്‍മാറ്റ് മാറുന്നു

ഡീസലിന് പകരം ഹൈഡ്രജന്‍; 120 കി.മീ വേഗത്തില്‍ പായുന്ന ഇന്ത്യയുടെ ആദ്യ ഗ്രീന്‍ ട്രെയിന്‍ ഇന്ന്

വാരണാസിക്ക് വന്‍ വികസന പാക്കേജ്; 25,000 കോടിയുടെ രണ്ട് എലിവേറ്റഡ് കോറിഡോറുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം; അനസ്തീഷ്യ നല്‍കിയതോടെ തലച്ചോറിലേക്ക് ഓക്‌സിജന്‍ ലഭിച്ചില്ല; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

സംസ്ഥാനത്ത് ഇന്നും രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണം; അറിയിപ്പുമായി കെഎസ്ഇബി

മുലപ്പാല്‍ നല്‍കി കിടത്തിയ ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies