നടി സുരഭി ലക്ഷ്മി വഴിയിൽ നിന്ന് രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചയാൾ മരിച്ചു
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നടി സുരഭി ലക്ഷ്മി വഴിയിൽ നിന്ന് രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചയാൾ മരിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 14, 2022, 02:39 pm IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട് : നടി സുരഭി ലക്ഷ്മി റോഡരികിൽ നിന്ന് രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ചയാൾ മരിച്ചു. പാലക്കാട് പട്ടാമ്പി വിളയൂർ പഞ്ചായത്തിൽ വയലശേരി മുസ്തഫ (39) ആണ് മരിച്ചത്. വീട്ടിൽ നിന്നും കാണാതായ മനോദൗർബല്യമുള്ള ഭാര്യയെയും കുഞ്ഞിനേയും അന്വേഷിച്ച് ജീപ്പ് ഓടിക്കുന്നതിനിടെ മുസ്തഫ വഴിയരികിൽ കുഴഞ്ഞു വീണിരുന്നു. മുസ്തഫയെ അതുവഴി വാഹനത്തിൽ വന്ന സുരഭി ലക്ഷ്മിയാണ് ആശുപത്രിയിൽ എത്തിക്കാൻ സഹായിച്ചത്. എന്നാൽ അൽപനേരത്തിൽ മരണം സംഭവിച്ചു. പക്ഷാഘാതമാണ് മരണകാരണം.

ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ പരിധിയിലെ വീട്ടിൽ നിന്നും മനോദൗർബല്യമുള്ള യുവതി രാവിലെയാണ് കുഞ്ഞിനെയും കൊണ്ട് പോയത്. തുടർന്ന് ഭർത്താവ് ഇവരെ അന്വേഷിച്ചിറങ്ങിയെങ്കിലും കണ്ടെത്താനായില്ല. പിന്നാലെ ഇയാൾ പോലീസിൽ പരാതി നൽകി.

അതേസമയത്ത് യുവതിയും കുഞ്ഞും തളർന്ന നിലയിൽ പോലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു. പോലീസുകാർ ഇവർക്ക് ഭക്ഷണം നൽകിയ ശേഷം യുവതിയുടെ കൈയ്യിൽ നിന്നും നമ്പർ വാങ്ങി ഭർത്താവിനെ ഫോണിൽ വിളിച്ചു. എന്നാൽ സംസാരിച്ച് തീരുമ്പോഴേക്കും ഫോൺ ഓഫ് ആയി. തുടർന്ന് ഇയാൾ ഇളയ മകളെയും രണ്ട് സുഹൃത്തുക്കളെയും കൂട്ടി പോലീസ് സ്റ്റേഷനിലേക്ക് തിരിച്ചു. എന്നാൽ വഴിയിൽ വെച്ച് കലശലായ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു.

വാഹനം ഓടിക്കാനറിയാത്ത സുഹൃത്തുക്കൾ നിരവധി വണ്ടികൾക്ക് കൈ കാണിച്ചെങ്കിലും ആരും നിർത്തിയില്ല. അപ്പോഴാണ് നടി സുരഭി ലക്ഷ്മി അതുവഴി വന്നത്. വാഹനത്തിൽ നെഞ്ച് വേദന അനുഭവപ്പെട്ട് കിടക്കുന്ന യുവാവിനെ കണ്ടതോടെ നടി പോലീസിൽ വിവരമറിയിച്ചു. തുടർന്ന് പോലീസ് എത്തി യുവാവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപ്പോൾ സുരഭി ലക്ഷ്മിയും കൂടെപ്പോയി.

യുവാവിനെ ആശുപത്രിയിലാക്കിയ ശേഷം കുഞ്ഞിനെയും കൂട്ടി സുരഭി പോലീസ് സ്റ്റേഷനിലെത്തി. സ്റ്റേഷനിൽ ഉണ്ടായിരുന്ന അമ്മ കുഞ്ഞിനെ തിരിച്ചറിഞ്ഞിരുന്നു.

Tags: surabhi lakshmi
Share
Tweet
SendShare

More News from this section

292 സാക്ഷികളുടെ മൊഴി; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം

കോളേജ് ഹോസ്റ്റലുകളില്‍ പരിശോധന; അനധികൃത താമസക്കാരെ ഒഴിപ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ചിക്കന്‍പോക്‌സ് വ്യാപനം; കൊച്ചി കുസാറ്റ് ക്യാമ്പസ് അടച്ചു, ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക്

വാഹനങ്ങളില്‍ മാറ്റം വരുത്താം; പക്ഷേ അനുമതി നിര്‍ബന്ധം, ഏഴ് മാറ്റങ്ങള്‍ക്ക് എംവിഡിയുടെ അനുമതി

പാവപ്പെട്ടവന്റെ വിശപ്പടക്കിയ ജനകീയ ഹോട്ടലുകള്‍ സര്‍ക്കാര്‍ പൂട്ടിക്കരുത്; ഹോട്ടലുകള്‍ പുനരാരംഭിക്കാന്‍ അടിയന്തര നടപടി വേണം: ട്വന്റി 20

മലബാര്‍ ക്ഷേത്ര ജീവനക്കാര്‍ക്ക് കുറഞ്ഞ ശമ്പളവും പെന്‍ഷനും; 1951ലെ എന്‍ഡോവ്മെന്റ് നിയമത്തിനെതിരെ ഹര്‍ജി

Latest News

‘രാജ്യത്തിന്റെ ആകാശം കാക്കുന്ന ധീരര്‍’; വ്യോമസേനാ ദിനത്തില്‍ വ്യോമയോദ്ധാക്കള്‍ക്ക് ആശംസകളുമായി രാഷ്‌ട്രനേതാക്കള്‍

17,000 അടി ഉയരത്തില്‍ ഇന്‍ഡിഗോ വിമാനത്തിന് മിന്നലേറ്റു; ലക്നൗവില്‍ അടിയന്തര ലാന്‍ഡിങ്

മൂന്ന് ദേശീയ പുരസ്‌കാരങ്ങള്‍, പത്മശ്രീ; നാനാ പടേക്കര്‍ക്ക് അന്തരിച്ചു; അന്ത്യം 75-ാം വയസില്‍

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി; പഞ്ചാബിലെ 50 വാര്‍ഡുകളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിറക്കി സുപ്രീം കോടതി

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

പെട്രോള്‍ പമ്പ് സീല്‍ ചെയ്യാനെത്തിയ ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥനെ കുത്തിക്കൊന്നു; പ്രതിക്കായി തിരച്ചില്‍

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies