സ്ത്രീ ഭരിക്കുന്ന നാട്ടിൽ സ്ത്രീകൾക്കെതിരെ അതിക്രമം നടക്കുന്നത് നാണക്കേട്; മമത ബാനർജിക്കെതിരെ തൃണമൂൽ കോൺഗ്രസ് എംപി
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്ത്രീ ഭരിക്കുന്ന നാട്ടിൽ സ്ത്രീകൾക്കെതിരെ അതിക്രമം നടക്കുന്നത് നാണക്കേട്; മമത ബാനർജിക്കെതിരെ തൃണമൂൽ കോൺഗ്രസ് എംപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 14, 2022, 07:00 pm IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: വനിതാ മുഖ്യമന്ത്രി ഭരിക്കുന്ന സംസ്ഥാനമായ ബംഗാളിൽ വനിതകൾക്ക് നേരെ നടക്കുന്ന ഓരോ കുറ്റകൃത്യവും ലജ്ജാകരമാണെന്ന് തൃണമൂൽ കോൺഗ്രസ് എംപി സൗഗത റോയ്. ബംഗാളിലെ നാദിയ ജില്ലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ബലാത്സംഗത്തിനിരയായ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഭരണകക്ഷിയായ തൃണമൂലിനെതിരെ വിമർശനങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് എംപിയുടെ പ്രതികരണം.

സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ അങ്ങേയറ്റം ആശങ്കയുണ്ട്. സഹിഷ്ണുത പാലിക്കാൻ ഇക്കാര്യത്തിൽ വളരെ ബുദ്ധിമുട്ടാണ്. ഇത്തരം സംഭവങ്ങളുണ്ടായാൽ കർശന നടപടി സ്വീകരിക്കേണ്ടതുണ്ട്. മുഖ്യമന്ത്രി സ്ഥാനത്ത് ഒരു സ്ത്രീ ഇരിക്കുന്ന ബംഗാളിൽ ഇത്തരം അതിക്രമങ്ങൾ സംഭവിക്കുന്നുവെന്നത് നമുക്കെല്ലാവർക്കും നാണക്കേടാണ്. പോലീസും ഭരണകൂടവും ശ്രദ്ധ ചെലുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും തൃണമൂൽ എംപി പറഞ്ഞു.

വിഷയത്തിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നടത്തിയ പ്രതികരണം വലിയ വിവാദമായിരുന്നു. 14-കാരി ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന റിപ്പോർട്ടിനെതിരെ ആയിരുന്നു മമത പ്രതികരിച്ചത്. സംഭവത്തിൽ തൃണമൂൽ കോൺഗ്രസ് നേതാവ് അറസ്റ്റ് ചെയ്യപ്പെട്ടതിന് പിന്നാലെയാണ് പെൺകുട്ടിയെ അവഹേളിച്ച് മമത രംഗത്തെത്തിയത്.

പിറന്നാൾ ആഘോഷത്തിനിടെ ബലാത്സംഗത്തിനിരയായി പെൺകുട്ടി മരിച്ചുവെന്ന വാർത്തയിൽ അപാകതയുണ്ടെന്ന് മമത പറഞ്ഞു. അവൾക്ക് പ്രണയബന്ധം ഉണ്ടായിരുന്നുവെന്നും മമത വാദിച്ചു. പെൺകുട്ടിക്ക് അറസ്റ്റിലായ വ്യക്തിയുമായി ബന്ധമുണ്ടായിരുന്നുവെന്നും അവർ പരസ്പര സമ്മതത്തോടെ ഇടപഴകിയെന്നുമാണ് ബംഗാൾ മുഖ്യമന്ത്രി പ്രതികരിച്ചത്. ബലാത്സംഗമെന്ന് പറയാൻ സാധിക്കില്ലെന്നും അവർ പറഞ്ഞു. പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ ഒരു സ്ത്രീയായ മുഖ്യമന്ത്രിക്ക് എങ്ങനെ ഇപ്രകാരം പ്രതികരിക്കാൻ കഴിയുന്നുവെന്ന വിമർശനമാണ് ഇതോടെ ഉയർന്നത്.

 

 

 

Tags: Chief MinisterMamata BanerjeeTMC MP
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴയ്‌ക്ക് സാധ്യത; എട്ടിടത്ത് ഓറഞ്ച് അലർട്ട്

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies