ഇലോൺ മസ്‌കിന്റെ ഓഫർ പരിശോധിച്ചു വരികയാണെന്ന് ട്വിറ്റർ സിഇഒ; മസ്‌ക് വിലയിട്ടത് ഒരു ഓഹരിക്ക് 54.20 ഡോളർ നിരക്കിൽ
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇലോൺ മസ്‌കിന്റെ ഓഫർ പരിശോധിച്ചു വരികയാണെന്ന് ട്വിറ്റർ സിഇഒ; മസ്‌ക് വിലയിട്ടത് ഒരു ഓഹരിക്ക് 54.20 ഡോളർ നിരക്കിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 15, 2022, 11:09 am IST
Facebook
Twitter
WhatsAppTelegram

ന്യൂയോർക്ക്: ട്വിറ്റർ സ്വന്തമാക്കാൻ താൽപര്യം പ്രകടിപ്പിച്ച ഇലോൺ മസ്‌കിന്റെ ഓഫർ പരിശോധിച്ചുവരികയാണെന്ന് ട്വിറ്റർ സിഇഒ പരാഗ് അഗ്രവാൾ. ട്വിറ്ററിലെ സഹപ്രവർത്തകരോടാണ് പരാഗ് അഗ്രവാൾ ഇക്കാര്യം വെളിപ്പെടുത്തിയത്. ട്വിറ്ററിന്റെ മുഴുവൻ ഓഹരികളും 43 ബില്യൻ ഡോളറിന് വാങ്ങാൻ തയ്യാറാണെന്നായിരുന്നു ഇലോൺ മസ്‌ക് മുന്നോട്ടുവെച്ച വാഗ്ദാനം.

ഒരു ഓഹരിക്ക് 54.20 ഡോളർ ആണ് മസ്‌ക് വിലയിട്ടത്. ന്യൂയോർക്കിലെ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമ്മീഷനെയും മസ്‌കിന്റെ കമ്പനി ഇക്കാര്യം അറിയിച്ചിട്ടുണ്ട്. അതേസമയം ട്വിറ്ററിന്റെ ഉടമസ്ഥാവകാശം നിലവിൽ കൈമാറ്റം ചെയ്യാൻ പരാഗ് അഗ്രവാളിന് പൂർണസമ്മതമില്ലെന്നാണ് റിപ്പോർട്ടുകൾ. എന്നാലും മസ്‌കിന്റെ ഓഫർ പൂർണമായി തളളിക്കളയേണ്ടെന്ന നിലപാടിലാണ് കമ്പനി.

മസ്‌കിന്റെ ഓഫറിന് പിന്നാലെ ട്വിറ്ററിലെ വിവിധ ചുമതലക്കാരുടെ യോഗം ചേർന്നിരുന്നതായും ഇതിലാണ് ഓഫർ പരിശോധിച്ചുവരികയാണെന്ന് പരാഗ് അഗ്രവാൾ വ്യക്തമാക്കിയതെന്നും ദ വേർജ് റിപ്പോർട്ട് ചെയ്തു. മസ്‌ക് ഏറ്റെടുക്കുകയാണെങ്കിൽ ട്വിറ്ററിന്റെ ഭാവിയെക്കുറിച്ച് യോഗത്തിൽ ജീവനക്കാർ ആശങ്ക രേഖപ്പെടുത്തിയതായും റിപ്പോർട്ടിൽ പറയുന്നു.

കൈമാറുകയാണെങ്കിൽ ജീവനക്കാരെ നിലനിർത്തുന്ന കാര്യത്തിൽ കമ്പനിയുടെ നിലപാടും യോഗത്തിന്റെ ഭാഗമായി നടന്ന ചോദ്യോത്തര വേളയിൽ ഒരാൾ ഉന്നയിച്ചു. എന്നാൽ ഇക്കാര്യത്തെക്കുറിച്ചുളള ചർച്ചകൾ ഇപ്പോൾ നടത്തുന്നത് വളരെ നേരത്തെയായി പോകുമെന്ന മറുപടിയാണ് പരാഗ് അഗ്രവാൾ നൽകിയത്.

ആഗോളതലത്തിൽ അഭിപ്രായ സ്വാതന്ത്ര്യത്തിനുളള പ്ലാറ്റ്‌ഫോം എന്ന രീതിയിൽ തനിക്ക് വിശ്വാസ്യതയുളളതിനാലാണ് ട്വിറ്ററിൽ നിക്ഷേപം നടത്തിയതെന്ന് മസ്‌ക് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമ്മീഷനിൽ നൽകിയ ഫയലിംഗിൽ പറയുന്നു. അഭിപ്രായ സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ നടത്തിപ്പിന് ഏറ്റവും അനിവാര്യമായ ഘടകമാണെന്നും മസ്‌ക് പറയുന്നു. എന്നാൽ നിലവിലെ രൂപത്തിൽ ട്വിറ്ററിന് ഇതിന് പരിമിതിയുണ്ട്. അതുകൊണ്ടു തന്നെ ട്വിറ്റർ ഒരു സ്വകാര്യ കമ്പനിയായി മാറേണ്ടിയിരിക്കുന്നുവെന്നും മസ്‌ക് വ്യക്തമാക്കിയിരുന്നു.

അടുത്തിടെ ട്വിറ്ററിന്റെ ഏറ്റവും വലിയ ഓഹരി ഉടമയായി മസ്‌ക് മാറിയിരുന്നെങ്കിലും ഡയറക്ടർ ബോർഡിൽ ചേരുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. കമ്പനി ഏറ്റെടുക്കാൻ ഇത് തടസമാകുമെന്ന വിലയിരുത്തലിനെ തുടർന്നായിരുന്നു ഈ തീരുമാനം. ട്വിറ്ററിൽ വരുത്തേണ്ട പരിഷ്‌കാരങ്ങളിൽ സമൂഹമാദ്ധ്യമ ഉപയോക്താക്കളിൽ നിന്നും മസ്‌ക് അഭിപ്രായങ്ങളും തേടിയിരുന്നു.

Tags: Elon Musk
Share
Tweet
SendShare

More News from this section

എല്ലാവർക്കും അഭയം നൽകുന്നതാണ് ഭാരതത്തിന്റെ പാരമ്പര്യം; മുസ്ലിങ്ങൾ ഭാരതത്തിൽ ഉണ്ടാകരുതെന്ന് കരുതുന്നയാൾ ഹിന്ദുവായി തുടരില്ല’; ന്യൂയോർക്കിൽ നിലപാട് വ്യക്തമാക്കി മോഹൻ ഭാഗവത്

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 734 ആയി; 2,500ഓളം പേരെ കാണാതായി, അഞ്ചാം ദിവസവും രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ തുടരുന്നു

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

Latest News

വിലങ്ങാട്ട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; നരഭോജി കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാൻ ഉത്തരവിറക്കും, ഡിഎഫ്ഒയുടെ റിപ്പോർട്ട് കളക്ടർ കൈമാറി

കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്; ഇന്ന് വൈകിട്ട് 5.30 മുതൽ ഉയർന്ന തിരമാലകൾ, അഞ്ച് ജില്ലകളിൽ കടലാക്രമണത്തിന് സാധ്യത

പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു; ജീവൻ നഷ്ടമായത് പുല്ലരിയാൻ പോയപ്പോൾ

New Delhi: BJP MP Nirmala Sitharaman assumes charge as Finance Minister, at the South Block, in New Delhi, Wednesday, June 12, 2024. (PTI Photo/Shahbaz Khan) (PTI06_12_2024_000070A)

നിർമ്മല സീതാരാമന്റെ അധ്യക്ഷതയിൽ സംസ്ഥാന ധനമന്ത്രിമാർ ഒത്തുചേരുന്നു; സെപ്റ്റംബർ 12ന് ജിഎസ്ടി കൗൺസിൽ യോഗം ഡൽഹിയിൽ

ഒമ്പത് ദിവസത്തെ ഓണാവധി കഴിഞ്ഞു, ഇനി സ്കൂളിലേക്ക്; സംസ്ഥാനത്ത് സ്കൂളുകൾ നാളെ തുറക്കും, മാറ്റിവെച്ച പരീക്ഷയും സെപ്റ്റംബർ ഒന്നിന്

ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം; തിരുവനന്തപുരത്ത് വമ്പൻ ഘോഷയാത്ര ഉപരാഷ്‌ട്രപതി ഫ്ലാഗ് ഓഫ് ചെയ്യും;, ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം

ബാലഗോകുലം ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്; 51,000 രൂപയും ശില്‍പവും പ്രശംസാപത്രവും സമ്മാനിച്ചു

ബി. നാഗേന്ദ്രയുടെ രാജി അഴിമതിക്കാര്‍ക്കുള്ള മുന്നറിയിപ്പ്; കര്‍ണാടക സര്‍ക്കാരിനെതിരെസമ്മര്‍ദം ശക്തമാക്കുമെന്ന് ബിജെപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies