ന്യൂയോർക്കിൽ സിഖ് മതകാർക്കെതിരെ അക്രമം വ്യാപകമാകുന്നു; റിച്ച്മണ്ട് ഹില്ലിൽ 10 ദിവസത്തിനുള്ളിൽ ആക്രമണത്തിനിരയായത് മൂന്ന് സിഖുകാർ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ന്യൂയോർക്കിൽ സിഖ് മതകാർക്കെതിരെ അക്രമം വ്യാപകമാകുന്നു; റിച്ച്മണ്ട് ഹില്ലിൽ 10 ദിവസത്തിനുള്ളിൽ ആക്രമണത്തിനിരയായത് മൂന്ന് സിഖുകാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 16, 2022, 09:47 pm IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക്: റിച്ച്മണ്ട് ഹില്ലിൽ സിഖ് പുരുഷന്മാർക്കെതിരെയുള്ള വിദ്വേഷ കുറ്റകൃത്യങ്ങളിൽ ന്യൂയോർക്കിലെ ദക്ഷിണേഷ്യൻ സമൂഹം ഒന്നാകെ നടുങ്ങിയിരിക്കുകയാണ്. റിച്ച്മണ്ട് ഹില്ലിൽ സിഖ് സമൂഹവും ഒരു പ്രമുഖ സിഖ് ക്ഷേത്രവും സ്ഥിതി ചെയ്യുന്ന ലിറ്റിൽ പഞ്ചാബ് എന്ന് വിളിക്കുന്ന പ്രദേശത്താണ് സിഖുകാർക്കെതിരെ ആക്രമണമുണ്ടായത്. പത്ത് ദിവസത്തിനുള്ളിൽ ന്യൂയോർക്ക് സിറ്റി ബ്ലോക്കിൽ മൂന്ന് സിഖുകാരാണ് ആക്രമിക്കപ്പെട്ടതെന്നാണ് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ചൊവ്വാഴ്ച രാവിലെ ഭാര്യയുമായി വീഡിയോ കോളിൽ സംസാരിച്ചുകൊണ്ട് ജോലി സ്ഥലത്തേയ്‌ക്ക് നടക്കുന്നതിനിടെയാണ് ഗുൽസാർ സിംഗ് എന്ന 45കാരനെ അക്രമികൾ ആക്രമിച്ചത്. ഗുൽസാറിന്റെ തലപ്പാവ് വലിച്ചുകീറി തലയുടെ പിൻഭാഗത്ത് അക്രമികൾ അടിയ്‌ക്കുകയും ചെയ്തു. ഇതിന് പിന്നാലെ അതേ പ്രദേശത്ത് മറ്റൊരു സിഖ് വംശജനായ സജൻ സിംഗിനെ പിന്നിൽ നിന്ന് രണ്ട് ആക്രമികൾ മർദ്ദിക്കുകയും കൊള്ളയടിക്കുകയും തലപ്പാവ് വലിച്ചുകീറുകയും ചെയ്തു. ഈ അക്രമ സംഭവങ്ങൾ നടക്കുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുൻപ് നിർമ്മൽ സിംഗ് എന്ന സിഖുകാരനെ സമാന രീതിയിൽ അക്രമികൾ ആക്രമിച്ചിരുന്നു.

അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് രണ്ട് പേർ അറസ്റ്റിലായതായി അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഏപ്രിൽ 4ന് നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് വെർനൺ ഡഗ്ലസ് എന്ന പ്രതിയെയും, അതിന് മുൻപ് നടന്ന ആക്രമണത്തിൽ ഹിസ്‌കിയ കോൾമാൻ എന്ന പ്രതിയെയുമാണ് അറസ്റ്റ് ചെയ്തത്. സിഖുകാരെ ഇസ്ലാം മതക്കാരായി തെറ്റിദ്ധരിച്ചാണ് ആക്രമണങ്ങൾ പതിവാകുന്നത്. യുഎസിൽ വ്യാപകമായ വിവേചനം നേരിടുന്ന ഒരു മതസമൂഹമാണ് സിഖ്. കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ അമേരിക്കൻ സന്ദർശന വേളയിൽ സിഖുകാർക്കെതിരെയുള്ള ആക്രമണങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആന്റണി ബ്ലിങ്കനോട് ആവശ്യപ്പെട്ടിരുന്നു.

Tags: sikhnew york
ShareTweetSendShare

More News from this section

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies