ദിനേശ് കാർത്തിക് രക്ഷകനായി; ഡൽഹിയെ 16 റൺസിന് തകർത്ത് ബാംഗ്ലൂർ
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ദിനേശ് കാർത്തിക് രക്ഷകനായി; ഡൽഹിയെ 16 റൺസിന് തകർത്ത് ബാംഗ്ലൂർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 16, 2022, 11:45 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് 16 റൺസിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത ആർസിബി 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 189 റൺസ് എടുത്തു. എന്നാൽ മറുപടി ബാറ്റിംഗിൽ ഡൽഹിയ്‌ക്ക് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 173 റൺസ് മാത്രമാണ് നേടാനായത്. ദിനേശ് കാർത്തിക്കാണ് ആർസിബിയുടെ വിജയശിൽപ്പി. ബാംഗ്ലൂരിനായി ഡൽഹിയുടെ മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ ജോഷ് ഹേസൽവുഡും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് അയക്കപ്പെട്ട ബാംഗ്ലൂർ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 189 റൺസെടുത്തു. മോശം തുടക്കമാണ് ആർസിബിക്ക് ലഭിച്ചത്. തുടക്കത്തിൽ വിക്കറ്റ് നഷ്ടമായെങ്കിലും ഗ്ലെൻ മാക്സ്വെൽ, ദിനേശ് കാർത്തിക് എന്നിവരുടെ ഇന്നിംഗ്സാണ് ബാംഗ്ലൂരിന് തുണയായത്. ഓപ്പണർമാരായ അനുജ് റാവത്ത് (0), ഫാഫ് ഡു പ്ലെസിസ് (8) എന്നിവരുടെ വിക്കറ്റുകൾ ആദ്യ മൂന്ന് ഓവറിനിടെ ആർസിബിക്ക് നഷ്ടമായി. ഏഴാം ഓവറിൽ വിരാട് കോലി (12) റണ്ണൗട്ടാവുകയും ചെയ്തതോടെ ആർസിബി മൂന്നിന് 40 എന്ന നിലയിലായി. ഇതിനിടെ സുയഷ് (12) മടങ്ങിയതോടെ നാലിന് 75 എന്ന നിലയിലേക്ക് വീണു.

പിന്നാലെ എത്തിയ മാക്‌സ് വെല്ലാണ് ടീമിന് മികച്ച് സ്‌കോർ നേടാൻ സഹായിച്ചത്. 34 പന്തിൽ നിന്നും ഏഴ് ബൗണ്ടറികളുടെയും രണ്ട് സിക്‌സറുകളുടെയും സഹായത്തോടെ 55 റൺസാണ് മാക്‌സ് വെൽ കൂട്ടിച്ചേർത്തത്. എന്നാൽ, കുൽദീപ് യാദവിന്റെ പന്തിൽ 11 ഓവറിൽ മാക്‌സ് വെൽ പുറത്താകുകയായിരുന്നു. പിന്നീട് കളിക്കളത്തിലിറങ്ങയി ദിനേശ് കാർത്തിക്കാണ് ക്രീസിൽ നിറഞ്ഞാടിയത്. 34 പന്തിൽ നിന്നും അഞ്ച് ബൗണ്ടറികളുടെയും, അഞ്ച് സിക്‌സറുകളുടെയും അകമ്പടിയോടെ 66 റൺസ് എടുത്ത കാർത്തിക് പുറത്താകാതെ നിന്നു. 21 പന്തിൽ നിന്നും 32 റൺസ് എടുത്ത ഷഹബാദ് അഹമ്മദും ടീമിന് മികച്ച സ്‌കോർ നേടിക്കൊടുത്തു. ഷഹബാസും കാർത്തിക്കും ഇരുവരും കൂട്ടിചേർത്ത 97 റൺസാണ് മികച്ച സ്‌കോർ സമ്മാനിച്ചത്. അക്സർ പട്ടേൽ, ഷാർദുൽ താക്കൂർ, ഖലീൽ അഹമ്മദ്, കുൽദീപ് യാദവ് എന്നിവരാണ് ആർസിബിയുടെ വിക്കറ്റ് നേടിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ഡൽഹിയ്‌ക്ക് മികച്ച പ്രകടനം കാഴ്ച വെയ്‌ക്കാൻ സാധിച്ചില്ല. ഡേവിഡ് വാർണറുടെ സ്‌കോറാണ് ടീമിന് തുണയായത്. 38 പന്ത് നേരിട്ട താരം നാല് ബൗണ്ടറികളുടെയും അഞ്ച് സിക്‌സറുകളുടെയും സഹായത്തോടെ 66 റൺസ് നേടി. മികച്ച ഫോമിലായിരുന്ന താരത്തെ ഹസരങ്ക എൽബിഡബ്യൂവിൽ കുടുക്കുകയായിരുന്നു.

പൃഥ്വി ഷാ(16), മിച്ചൽ മാർഷ്(14), റിഷഭ് പന്ത്(34), റോവ്മാൻ പവൽ(0), ലളിത് യാദവ്(1), അക്സർ പട്ടേൽ(10), കുൽദീപ് യാദവ്(10) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സ്‌കോർ. ജോഷ് ഹേസൽവുഡ് ഡൽഹിയുടെ മൂന്ന് വിക്കറ്റുകൾ നേടി. മുഹമ്മദ് സിറാജ് രണ്ടും, വാനിന്ദു ഹസരങ്ക ഒരു വിക്കറ്റും വീഴ്‌ത്തി. ഇതോടെ ആറ് മത്സരങ്ങൾ കളിച്ച ആർസിബി എട്ട് പോയിന്റുകൾ നേടി പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. കളിച്ച അഞ്ച് മത്സരങ്ങളിൽ മൂന്ന് വിജയം നേടിയ ഡൽഹി നാല് പോയിന്റുമായി എട്ടാം സ്ഥാനത്താണുള്ളത്.

Tags: Royal Challengers BangaloreIPL 2022delhi capitals
Share
Tweet
SendShare

More News from this section

ബംഗാൾ ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ വിജയം; നന്ദിഗ്രാം നിലനിർത്തി, റെജിനഗറും പിടിച്ചെടുത്തു, രണ്ട് മണ്ഡലങ്ങളിലും റെക്കോർഡ് ഭൂരിപക്ഷവുമായി താമരവിരിഞ്ഞു

ജെഎൻയുവിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം; കോൺഗ്രസ് എംപിയും പ്രൊഫസറുമായ അംഗോംച ബിമോൾ അകോയ്ജാമിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

വിദേശ പൗരനായ ധ്രുവ് റാഠിയുടെ ഇന്ത്യയിലെ പ്രതിഷേധത്തിൽ പങ്കെടുത്തതെങ്ങനെ? പൗരത്വവും വിസയും പരിശോധിക്കണം; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

പ്രതിപക്ഷ എംപിമാർക്ക് രാഷ്‌ട്രപതിയെ കാണാൻ അനുമതി; രാത്രി എട്ടിന് കൂടിക്കാഴ്ച, പത്തംഗ സംഘം രാഷ്‌ട്രപതി ഭവനിലെത്തും

‘അനുചിതം കടുത്ത അപമാനകരം’; ജെ.ഡി. വാൻസിന്റെ പരാമർശത്തിനെതിരെ ഇന്ത്യ; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി വിദേശകാര്യമന്ത്രാലയം

ഇന്ത്യയിൽ കുത്തകകൾക്ക് സ്ഥാനമില്ല; മൂന്ന് കമ്പനികൾക്ക് ലൈസൻസുണ്ട്; ഇലോൺ മസ്കിന് മറുപടിയുമായി മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ

Latest News

ഫോണിൽ നിന്ന് വാട്സാപ്പ് ഡിലീറ്റ് ചെയ്തു; തിരുവനന്തപുരത്ത് ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്, ഡോക്ടറുടെ ഇടപെടലിൽ വിവരം പുറത്ത്

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

റിപ്പോർട്ടർ ടിവിയോട് ലൈസൻസ് രേഖകൾ ഹാജരാക്കാൻ കേന്ദ്രം; ചീഫ് എഡിറ്റർ മുതൽ താഴെത്തട്ടിലെ ജീവനക്കാർ വരെയുള്ള വേതനവിവരങ്ങളും കരാറുകളും സമർപ്പിക്കണം

‘പരാതിക്കാരിക്ക് നീതി ലഭിക്കണം’; സിപിഎം നേതാവ് ഇ.എൻ. സുരേഷ് ബാബുവിനെതിരായ പീഡന പരാതി ഉടൻ പോലീസിന് കൈമാറണം: ആനി രാജ

ഭാരതീയവിചാരകേന്ദ്രത്തിൽ വിദ്യാരംഭത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു

ദൈനംദിന ഭരണത്തിൽ പാർട്ടി ചർച്ച ആവശ്യമില്ല, ഹൈക്കമാൻഡ് തീരുമാനത്തിലാണ് സ്ഥാനത്തെത്തിയത്; അടൂർ പ്രകാശിന്റെ ഏകാധിപത്യ ആരോപണത്തിന് മറുപടിയുമായി വി.ഡി. സതീശൻ

കോഴിക്കോട് മാവൂർ റോഡിൽ ഓടിക്കൊണ്ടിരുന്ന ബസിന് മുന്നിലേക്ക് ചാടിയ യുവാവ് മരിച്ചു

ടാൻസാനിയയിൽ വീണ് എൻ.കെ. പ്രേമചന്ദ്രൻ എംപിക്ക് പരിക്ക്; ഇടതുകൈക്കുഴയ്‌ക്ക് പൊട്ടൽ, ഡൽഹിയിലെത്തിച്ച് ശസ്ത്രക്രിയ നടത്താൻ നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies