ഹനുമാൻ ജയന്തിയുടെ ഭാഗമായി നടന്ന ഘോഷയാത്ര മസ്ജിദിന് മുന്നിലെത്തിയപ്പോൾ അവർ കല്ലെറിയാൻ തുടങ്ങി: മതമൗലികവാദികളുടെ ആക്രമണത്തിൽ വെടിയേറ്റ പോലീസുകാരൻ പറയുന്നു
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹനുമാൻ ജയന്തിയുടെ ഭാഗമായി നടന്ന ഘോഷയാത്ര മസ്ജിദിന് മുന്നിലെത്തിയപ്പോൾ അവർ കല്ലെറിയാൻ തുടങ്ങി: മതമൗലികവാദികളുടെ ആക്രമണത്തിൽ വെടിയേറ്റ പോലീസുകാരൻ പറയുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 17, 2022, 03:34 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഹനുമാൻ ജയന്തിയോട് അനുബന്ധിച്ച് ഡൽഹിയിൽ നടന്ന ഘോഷയാത്രയ്‌ക്ക് നേരെയുണ്ടായ മതമൗലികവാദികളുടെ ആക്രമണം ആസൂത്രിതമെന്ന് പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥൻ. ആക്രമണത്തിനിടെ വെടിയേറ്റ സബ് ഇൻസ്‌പെക്ടർ മേധ ലാൽ മീണയാണ് സംഭവത്തെ കുറിച്ച് വിശദീകരിച്ചത്. ഹനുമാൻ ജയന്തി ആഘോഷത്തിന്റെ ഭാഗമായി മൂന്ന് ഘോഷയാത്രയാണ് പ്രദേശത്ത് നടന്നത്. മൂന്നാമത്തെ ഘോഷയാത്രയ്‌ക്കിടെയാണ് ആക്രമണമുണ്ടായതെന്ന് മീണ പറയുന്നു.

മൂന്നാമത്തെ ഘോഷയാത്രയും ഏകദേശം പൂർത്തിയാകാറായിരുന്നു. എന്നാൽ ജഹാംഗീർ പുരിയിലെ സിബ്ലോക്കിലുണ്ടായിരുന്ന മസ്ജിദിന് മുന്നിലെത്തിയപ്പോൾ തന്നെ മതമൗലികവാദികൾ കല്ലെടുത്ത് എറിയുകയായിരുന്നു. മസ്ജിദിന് ചുറ്റും ധാരളം ആളുകൾ തടിച്ച് കൂടിയിരുന്നു. ഘോഷയാത്രയിൽ സ്ത്രീകളും കുട്ടികളും പുരുഷന്മാരും ഉണ്ടായിരുന്നു. ശോഭായാത്രയിലുള്ളവർ ജയ് ശ്രീറാം മുദ്രാവാക്യം വിളിച്ച് സമാധാനപരമായാണ് നീങ്ങിയത്.

എന്നാൽ മസ്ജിദിന് മുന്നിലെത്തിയപ്പോൾ ചുറ്റുമുള്ള കെട്ടിടത്തിൽ നിന്നും ആളുകൾ കല്ലെറിയാൻ തുടങ്ങിയെന്ന് മീണ പറയുന്നു. സ്ഥിതിഗതികൾ വളരെ വേഗം നിയന്ത്രിക്കാൻ പോലീസിനായി. കല്ലും ഗ്ലാസ് ബോട്ടിലും ഉൾപ്പെടെയാണ് അക്രമികൾ വലിച്ചെറിഞ്ഞത്. അവരുടെ കയ്യിൽ വടിവാളുകളും കത്തികളും തോക്കുകളുമുണ്ടായിരുന്നുവെന്നും മീണ പറയുന്നു. അക്രമികളുടെ ഭാഗത്ത് നിന്നും എട്ട് മുതൽ പത്ത് റൗണ്ട് വരെ വെടിവെപ്പുണ്ടായി. അതിലൊന്നാണ് തന്റെ കൈയ്യിൽ കൊണ്ടതെന്നും മീണ ഓർത്തെടുത്തു.

സഹപ്രവർത്തകരിൽ നിരവധി പേർക്ക് കത്തികൊണ്ട് പരിക്കേറ്റതായും മീണ പറയുന്നു. അക്രമികൾ ബംഗ്ലാദേശി ഭാഷയിലാണ് സംസാരിച്ചതെന്നും മീണ വെളിപ്പെടുത്തി. ബംഗ്ലാദേശി ഭാഷയിൽ അവർ മുദ്രാവാക്യം വിളിക്കുന്നുണ്ടായിരുന്നു. ഘോഷയാത്രയ്‌ക്ക് നേരെയുണ്ടായ ആക്രമണം ഗൂഢാലോചനയുടെ ഭാഗമാണ്. നേരത്തെ കല്ലുകൾ ശേഖരിച്ചുവെച്ചിട്ടുണ്ടാകുമെന്നും അല്ലാതെ എന്ത് ആവശ്യത്തിനാണ് മേൽക്കൂരയിൽ കല്ലുകൾ കൂട്ടിയിടുന്നതെന്നും മീണ ചോദിച്ചു.

സംഭവത്തിൽ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതുവരെ 14 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയിലാണ് ഡൽഹി. ജഹാംഗിർ പുരി പ്രദേശത്തും വൻ പോലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്. ഹനുമാൻ ജയന്തി ദിനമായ ഇന്നലെ വൈകിട്ടാണ് കേസിനാസ്പദമായ സംഭവമുണ്ടാകുന്നത്.

Tags: Delhihanuman jayanthi
Share
Tweet
SendShare

More News from this section

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies