മാർക്രമിന്റെ തിളക്കത്തിൽ വിജയം ആഘോഷിച്ച് സൺറൈസേഴ്‌സ്; പഞ്ചാബിനെ 7 വിക്കറ്റിന് തകർത്തെറിഞ്ഞ് ഹൈദരാബാദ്‌
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

മാർക്രമിന്റെ തിളക്കത്തിൽ വിജയം ആഘോഷിച്ച് സൺറൈസേഴ്‌സ്; പഞ്ചാബിനെ 7 വിക്കറ്റിന് തകർത്തെറിഞ്ഞ് ഹൈദരാബാദ്‌

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 17, 2022, 07:42 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഐപിഎല്ലിൽ പഞ്ചാബ് കിംഗ്‌സിന് എതിരായ മത്സരത്തിൽ ഹൈദരാബാദിന് തകർപ്പൻ ജയം. പഞ്ചാബ് ഉയർത്തിയ 152 റൺസ് വിജയലക്ഷ്യം 18.5 ഓവറിൽ ഹൈദരാബാദ് മറികടന്നു. ഏഴ് വിക്കറ്റിനാണ് ഹൈദരാബാദിന്റെ വിജയം.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ പഞ്ചാബിന് എല്ലാവരുടെ വിക്കറ്റുകൾ നഷ്ടമായിരുന്നു. 20 ഓവറിൽ 151 റൺസ് മാത്രമാണ് പഞ്ചാബിന് നേടാനായത്. 60 റൺസെടുത്ത ലിയാം ലിവിംഗ്സറ്റണാണ് പഞ്ചാബിന്റെ ടോപ് സ്‌കോറർ. മികച്ച ഫോമിൽ കളിച്ച താരത്തിന്റെ വിക്കറ്റ് 18 ഓവറിന്റെ അവസാനത്തോടെ ഭുവനേശ്വർ കുമാർ നേടുകയായിരുന്നു.

ശിഖർ ധവാൻ (8), പ്രഭ്സിമ്രാൻ സിംഗ് (14), ജോണി ബെയർസ്റ്റോ (12), ജിതേഷ് ശർമ (11), ഷാറുഖ് ഖാൻ (26), ഒഡെയ്ൻ സ്മിത്ത് (13), രാഹുൽ ചാഹർ (0), വൈഭവ് അറോറ (0), അർഷ്ദീപ് സിംഗ് (0) എന്നിങ്ങനെയാണ് മറ്റുതാരങ്ങളുടെ സ്‌കോറുകൾ. ഉമ്രാൻ മാലിക്കിന്റെ പന്തുകളിൽ 4 വിക്കറ്റുകളാണ് പഞ്ചാബിന് നഷ്ടമായത്. ഉമ്രാന് പുറമെ ഭുവനേശ്വർ കുമാർ മൂന്ന് വിക്കറ്റെടുത്തു. ടി നടരാജൻ, ജഗദീഷ സുജിത് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി പഞ്ചാബിനെ പുറത്താക്കുകയായിരുന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദിന് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. എയ്ഡൻ മാർക്രമാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറർ. 27 പന്തിൽ നിന്നും നാല് ബൗണ്ടറികളും, ഒരു സിക്‌സറും അടിച്ചെടുത്ത എയ്ഡൻ മാർക്രം, 41 റൺസ് നേടി പുറത്താകാതെ നിന്നു. കളി ജയിക്കുമ്പോൾ, മാർക്രവും നിക്കോളാസ് പുരനുമായിരുന്നു ക്രീസിൽ. 30 പന്തിൽ നിന്നും ഒരു ബൗണ്ടറിയുടെയും ഒരു സിക്‌സറിന്റെയും അകമ്പടിയോടെ 35 റൺസാണ് നിക്കോളാസ് പുരൻ നേടിയത്.

അഭിഷേക് ശർമ്മ(31), കെയ്ൻ വില്യംസൺ(3), രാഹുൽ ത്രിപാഠി(34) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സ്‌കോർ. രാഹുൽ ചാഹറാണ് ഹൈദരാബാദിന്റെ രണ്ട് വിക്കറ്റുകൾ വീഴ്‌ത്തിയത്. കഗിസോ റബാദ ഒരു വിക്കറ്റും നേടി. ഇതോടെ, ആറ് കളികൾ പൂർത്തിയാക്കിയ ഹൈദരാബാദ് എട്ട് പോയിന്റുകൾ നേടി പട്ടികയിൽ നാലാം സ്ഥാനത്താണ്. ഇന്നത്തെ കളിയിലെ പരാജയത്തോടെ ആറ് പോയിന്റുമായി പട്ടികയിൽ ഏഴാം സ്ഥാനത്താണ് പഞ്ചാബ്.

Tags: IPL 2022Punjab KingsSunrisers Hyderabad
Share
Tweet
SendShare

More News from this section

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

Latest News

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies