ഹനുമാൻ ജയന്തി ആഘോഷത്തിന് നേരെയുണ്ടായ മതമൗലികവാദികളുടെ ആക്രമണം: അറസ്റ്റിലായവരുടെ എണ്ണം 21 ആയി, പ്രതികളിൽ നിന്നും തോക്കും വെടിയുണ്ടകളും വടിവാളും കണ്ടെടുത്തു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹനുമാൻ ജയന്തി ആഘോഷത്തിന് നേരെയുണ്ടായ മതമൗലികവാദികളുടെ ആക്രമണം: അറസ്റ്റിലായവരുടെ എണ്ണം 21 ആയി, പ്രതികളിൽ നിന്നും തോക്കും വെടിയുണ്ടകളും വടിവാളും കണ്ടെടുത്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 18, 2022, 07:24 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഡൽഹിയിലെ ജഹാംഗിർ പുരിയിൽ ഹനുമാൻ ജയന്തി ആഘോഷത്തിന് നേരെ ആക്രമണം നടത്തിയ സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം 21ആയി. പ്രായപൂർത്തിയാകാത്ത രണ്ട് പേരേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണത്തിനായി കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയതായി പോലീസ് അറിയിച്ചു. പ്രദേശത്ത് പോലീസ് പട്രോളിംഗ് തുടരുകയാണ്.

ഘോഷ യാത്രയ്‌ക്ക് നേരെ കല്ലേറ് നടത്തുകയും തുടർന്നുണ്ടായ സംഘർഷത്തിനിടെ വെടിയുതിർക്കുകയും ചെയ്തവരാണ് അറസ്റ്റിലായിരിക്കുന്നത്. ജഹാംഗീർ പുരി പോലീസ് സ്‌റ്റേഷനിൽ സംഭവവുമായി ബന്ധപ്പെട്ട് ഏഴ് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പക്ഷപാതവും മുൻവിധിയുമില്ലാതെയാണ് അന്വേഷണം നടക്കുന്നതെന്ന് ക്രമസമാധാന ചുമതലയിലുള്ള സ്‌പെഷ്യൽ കമ്മീഷ്ണർ ദേപേന്ദ്ര പതക് അറിയിച്ചു.

‘നിരപരാധികളെ ഞങ്ങൾ തൊടില്ല, പക്ഷേ വർഗീയ വികാരം ആളിക്കത്തിച്ച കുറ്റവാളികളെ വെറുതെ വിടില്ല’ എന്നാണ് ദേപേന്ദ്ര പതക് അറിയിച്ചത്. അറസ്റ്റിലായ അസ്ലം അലി എന്ന 21കാരനായ യുവാവ് ഘോഷയാത്രയ്‌ക്ക് നേരെ വെടിയുതിർത്തതായി കുറ്റസമ്മതം നടത്തിയിട്ടുണ്ട്. കുറ്റകൃത്യത്തിന് ഉപയോഗിച്ച നാടൻ പിസ്റ്റൾ ഇയാളിൽ നിന്നും പിടിച്ചെടുത്തതായും പോലീസ് അറിയിച്ചു.

ജഹാംഗീർ പുരിയിലെ ബി ബ്ലോക്ക് താമസക്കാരനായ മുഹമ്മദ് അൻസാരാണ് മറ്റൊരു പ്രതി. അറസ്റ്റിലായവരുടെ കൈയ്യിൽ നിന്നും മൂന്ന് തോക്കുകളും അഞ്ച് വാളുകളും കണ്ടെടുത്തു, പ്രദേശവാസികളാണ് ആക്രമണം നടത്തിയതിന് പിന്നിൽ. സംഭവത്തിൽ എട്ട് പോലീസുകാർക്കും ഒരു പ്രദേശവാസിക്കുമാണ് ഗുരുതരമായി പരിക്കേറ്റത്. ഇവർ ജഗ്ജീവൻ റാം മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയിലാണ് ഡൽഹി. ജഹാംഗിർ പുരി പ്രദേശത്തും വൻ പോലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്. ഹനുമാൻ ജയന്തി ദിനമായ ശനിയാഴ്ച വൈകിട്ടാണ് കേസിനാസ്പദമായ സംഭവമുണ്ടാകുന്നത്. ഘോഷ യാത്രയ്‌ക്ക് നേരെ നടന്ന മതമൗലികവാദികളുടെ ആക്രമണത്തിൽ നിരവധി പേർക്കാണ് പരിക്കേറ്റത്.

Tags: DelhiArresthanuman jayanthi
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies