ന്യൂഡൽഹി: കോപ്പൻഹേഗനിൽ നടന്ന ഡാനിഷ് ഓപ്പൺ നീന്തൽ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്കായി സ്വർണം നേടി നടൻ മാധവന്റെ മകൻ വേദാന്ത്. 800 മീറ്റർ ഫ്രീസ്റ്റൈൽ ഇനത്തിലാണ് വേദാന്തിന്റെ നേട്ടം. രാജ്യത്തിനായി മകൻ സ്വർണം നേടിയ വിവരം മാധവൻ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചു.
ദൈവത്തിനും പരിശീലകർക്കും സ്വിമ്മിംഗ് ഫെഡറേഷനും നന്ദി പറഞ്ഞുകൊണ്ടാണ് മാധവൻ ഈ സന്തോഷ വാർത്ത സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചത്. മാധവന്റെ ഭാര്യ സരിതയും മകന്റെ നേട്ടത്തെ കുറിച്ച് ഇൻസ്റ്റഗ്രാമിൽ വിവരിച്ചിരുന്നു.
https://www.instagram.com/p/CcdnWZMjvxu/?utm_source=ig_embed&ig_rid=2d992232-1570-4e5e-af40-5d9f3f8dca3f
https://www.instagram.com/p/CcZnrnMD-W-/?utm_source=ig_embed&ig_rid=6690f5fa-e67b-4fcb-add5-cc6c6654df58
കഴിഞ്ഞ ദിവസം നടന്ന മറ്റൊരു മത്സരത്തിൽ വേദാന്ത് വെള്ളി മെഡലും കരസ്ഥമാക്കിയിരുന്നു. ഇതാദ്യമായല്ല വേദാന്ത് ഇന്ത്യക്കായി മെഡൽ നേടുന്നത്. ഇതിന് മുൻപും വേദാന്ത് നീന്തൽ കുളത്തിൽ നേട്ടങ്ങൾ കൊയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം ബെംഗളൂരുവിൽ നടന്ന 47-ാമത് ദേശീയ ജൂനിയർ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ മഹാരാഷ്‌ട്രയ്‌ക്ക് വേണ്ടി നാല് വെള്ളിയും മൂന്ന് വെങ്കലവുമാണ് വേദാന്ത് സ്വന്തമാക്കിയത്.















