ഡൽഹിയിൽ ഓട്ടോറിക്ഷയിൽ ലിഫ്റ്റ് കിട്ടാത്ത പാർട്ടി ജനറൽ സെക്രട്ടറിയ്ക്ക് കേരളത്തിൽ ഫോർച്യൂണർ; തുറന്നടിച്ച് സന്ദീപ് വാര്യർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഡൽഹിയിൽ ഓട്ടോറിക്ഷയിൽ ലിഫ്റ്റ് കിട്ടാത്ത പാർട്ടി ജനറൽ സെക്രട്ടറിയ്‌ക്ക് കേരളത്തിൽ ഫോർച്യൂണർ; തുറന്നടിച്ച് സന്ദീപ് വാര്യർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 18, 2022, 06:00 pm IST
FacebookTwitterWhatsAppTelegram

കണ്ണൂർ: സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാനെത്തിയ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉപയോഗിച്ച വാഹനം നിരവധി ക്രിമിനൽ കേസിൽ പ്രതിയായ ആളുടേതെന്ന ആരോപണം ശക്തമാക്കി ബിജെപി. ഡൽഹിയിൽ ഒരു ഓട്ടോറിക്ഷയിൽ പോലും ലിഫ്റ്റ് കിട്ടാത്ത പാർട്ടി അഖിലേന്ത്യ സെക്രട്ടറിയ്‌ക്ക് കേരളത്തിൽ വന്നപ്പോൾ സഞ്ചരിക്കാൻ ടൊയോട്ട ഫോർച്യൂണർ എന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ തുറന്നടിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം…

ഡൽഹിയിൽ ഒരു ഓട്ടോറിക്ഷയിൽ പോലും ലിഫ്റ്റ് കിട്ടാത്ത പാർട്ടി അഖിലേന്ത്യ സെക്രട്ടറിയ്‌ക്ക് കേരളത്തിൽ വന്നപ്പോൾ സഞ്ചരിക്കാൻ ടൊയോട്ട ഫോർച്യൂണർ. ഇതേ സിപിഎമ്മാണ് ബംഗാളിൽ നിന്നുള്ള യുവനേതാവ് ഋതബ്രത ബാനർജിയെ ആപ്പിൾ വാച്ചും മോണ്ട് ബ്ലാങ്ക് പെന്നും ഉപയോഗിച്ചു എന്ന മഹാപരാധത്തിന് പുറത്താക്കിയത് എന്നതു കൂടി ചേർത്ത് വായിക്കണം.

ഇന്ത്യൻ സൈനികനെ ആക്രമിച്ചതിൽ ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സിദ്ധിഖ് എന്ന നാദാപുരം സ്വദേശിയുടേതാണ് ഫോർച്യൂണർ. അത്ഭുതമില്ല. സിപിഎം പാർട്ടി കോൺഗ്രസിന് സിദ്ധിഖ് അല്ലാതെ മറ്റാരാണ് കാർ കൊടുത്ത് സഹായിക്കുക? സ്വാഭാവികം .

കേരളത്തിലെ സിപിഎമ്മിനോട് നിങ്ങൾ എന്ത് പണിയാണ് കാണിച്ചതെന്ന് മൂരി നിവർത്തി ചോദിക്കാനുള്ള ആമ്പിയർ ഇന്ന് അഖിലേന്ത്യ സെക്രട്ടറിക്കില്ല. മറ്റൊന്നും കൊണ്ടല്ല, പിണറായി ചിലവിനു കൊടുത്തില്ലെങ്കിൽ ഡൽഹി എകെജി ഭവനിൽ റൊട്ടിയും ദാലും കഴിച്ച് ആരും വായിക്കാത്ത പീപ്പിൾസ് ഡെമോക്രസിയിൽ ഖണ്ഡശ ഫാസിസ്റ്റ് വിരുദ്ധ സാഹിത്യവും രചിച്ച് വൈകുന്നേരം അര ഔൺസ് ദശമൂലാരിഷ്ടവും സേവിച്ച് കിടക്കാൻ സാധിക്കാതെ വരും.

ബംഗാളും ത്രിപുരയും ഉള്ള കാലത്ത് ലൂട്ടിയൻ സദസ്സുകളിൽ ഷാമ്പയിൻ നുണഞ്ഞിരുന്നതും കുത്തിത്തിരുപ്പുണ്ടാക്കി സർക്കാരുകളെ വീഴിച്ചിരുന്നതും വാഴിച്ചിരുന്നതുമൊക്കെ ഇന്ത്യൻ മാർക്‌സിസ്റ്റുകളുടെ ഗൃഹാതുര ഓർമ്മകൾ മാത്രമാണിന്ന് .

സിദ്ധിഖിനെ വെറുക്കപ്പെട്ടവൻ എന്ന് വിളിക്കാൻ ശേഷിയുണ്ടായിരുന്ന വിഎസ് ഈ കാര്യങ്ങളൊക്കെ അറിയുന്നുണ്ടോ എന്തോ. ഇത് അയാളുടെ കാലമല്ലേ. പിണറായിയുടെ…

Tags: Sandeep VarierFacebook Postsitaram yechury
ShareTweetSendShare

More News from this section

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് രാവിലെ 6 മുതല്‍ രാത്രി 8 വരെ കര്‍ശന നിരോധനം

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies