തിരുവനന്തപുരം ; തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം. കണിയാപുരത്തെ പെട്രോൾ പമ്പിലാണ് സംഭവം. പമ്പിലെ ജീവനക്കാരനെ അക്രമികൾ വെട്ടിപ്പരിക്കേൽപിച്ചു. ചിറ്റാറ്റുമുക്ക് സ്വദേശി അജീഷിനാണ് വെട്ടേറ്റത്.
ഇന്നലെ രാത്രിയായിരുന്നു സംഭവം. ക്യൂവിൽ നിൽക്കാൻ ജീവനക്കാരൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ആക്രമണം. ബൈക്കിലെത്തിയ രണ്ടു പേരാണ് യുവാവിനെ വെട്ടിയത്. പരിക്കേറ്റ അജീഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Comments