ഇടുക്കി : കടയിൽ സൂക്ഷിച്ചിരുന്ന 10 ചാക്ക് റേഷനരിയും രണ്ട് ചാക്ക് ഗോതമ്പും അകത്താക്കി കാട്ടാന. ഇടുക്കി ലോക്കാട് എസ്റ്റേറ്റിലെ ജയറാമിന്റെ കടയിൽ സൂക്ഷിച്ചിരുന്ന ഭക്ഷ്യധാന്യങ്ങളാണ് കൊമ്പൻ രാത്രിയെത്തി ഭക്ഷിച്ചത്. എസ്റ്റേറ്റ് തൊഴിലാളികൾക്ക് വിതരണം ചെയ്യാൻ കൊണ്ടുവന്ന അരിയും ഗോതമ്പുമായിരുന്നു ഇത്.
കഴിഞ്ഞ ഒരാഴ്ചയായി ദേവികുളം മേഖലയിൽ കറങ്ങിടക്കുന്ന ഒറ്റയാൻ രാത്രിയോടെയാണ് എസ്റ്റേറ്റിലെത്തിയത്. കടയുടെ ജനൽ ചില്ല് തകർത്താണ് അരിയും ഗോതമ്പും പുറത്തെടുത്തത്. ബാക്കി ഭക്ഷ്യവസ്തുക്കൾ ആന നശിപ്പിച്ചു. സൂര്യനെല്ലിയിൽ കാട്ടാന പള്ളിയുടെ കവാടം നശിപ്പിച്ചു. ഇത് ജനങ്ങളെ ആകെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.
Comments