ആലപ്പുഴ: ജോയ് വർഗീസ് ഫൗണ്ടേഷന്റെ ഈ വർഷത്തെ മാധ്യമ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. 2021 ഏപ്രിൽ ഒന്നിനും 2022 മാർച്ച് 31 നുമിടയിൽ മലയാള അച്ചടി മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച മികച്ച അന്വേഷണാത്മക റിപ്പോർട്ട് / പരമ്പരക്കാണ് ഈ വർഷത്തെ പുരസ്ക്കാരം.
15001 രൂപയുടെ ക്യാഷ് അവാർഡും ഫലകവും പ്രശസ്തിപത്രവും ഉൾപ്പെടുന്ന പുരസ്ക്കാരം മെയ് 19 ന് ആലപ്പുഴയിൽ നടക്കുന്ന ജോയ് വർഗീസ് അനുസ്മരണ സമ്മേളനത്തിൽ സമ്മാനിക്കും.
പ്രസിദ്ധീകരിച്ച വാർത്തയുടെ മൂന്ന് പകർപ്പ് സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം സഹിതം ചെയർമാൻ, ജോയ് വർഗീസ് ഫൗണ്ടേഷൻ, c/o പുലിക്കാട്ടിൽ ഫിനിഷിംഗ് പോയന്റ്, തത്തംപള്ളി, ആലപ്പുഴ എന്ന വിലാസത്തിൽ മെയ് അഞ്ചിനകം എത്തിക്കണം.
Comments