പയ്യെ തിന്നാൽ പ്ലെയിനും തിന്നാം; ലോഹങ്ങൾ മാത്രം കഴിച്ച് ജീവിച്ച വിചിത്രനായ മനുഷ്യന്റെ കഥ ;വീഡിയോ കാണാം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പയ്യെ തിന്നാൽ പ്ലെയിനും തിന്നാം; ലോഹങ്ങൾ മാത്രം കഴിച്ച് ജീവിച്ച വിചിത്രനായ മനുഷ്യന്റെ കഥ ;വീഡിയോ കാണാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 20, 2022, 01:36 pm IST
Facebook
Twitter
WhatsAppTelegram

ലോകത്തിൽ ബുദ്ധിമുട്ടേറിയതും അത്ഭുതപ്പെടുത്തുന്നതുമായ നേട്ടങ്ങളുടെ കണക്കു പുസ്തകമാണ് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോഡ്. സാഹസികതയിലൂടെയും വർഷങ്ങൾ നീണ്ട കഠിന പ്രയത്‌നത്തിലൂടെയും പലരും തങ്ങളുടെ പേര് ഗിന്നസ് ബുക്കിൽ ചേർക്കുന്നു. ഇങ്ങനെ ചേർക്കുന്ന റെക്കോഡുകൾ പലരും മറികടക്കാറുമുണ്ട്.എന്നാൽ വിചിത്രമായ ഭക്ഷണരീതി കൊണ്ട് ഗിന്നസ് റെക്കോഡിൽ ഇടം പിടിച്ച ഒരു മനുഷ്യന്റെ റെക്കോഡ് ഇപ്പോഴും ആർക്കും ഭേദിക്കാനാവാതെ നിലകൊള്ളുന്നു.ആരാണയാൾ, എന്താണയാൾ കഴിക്കുന്നതെന്നല്ലേ?

ഫ്രഞ്ചുകാരനായ മിഷേൽ ലോലിറ്റോ ആണ് തന്റെ വിചിത്രമായ ഭക്ഷണ രീതി കൊണ്ട് ഗിന്നസ് റെക്കോർഡ് ബുക്കിൽ ഇടം പിടിച്ചത്.
സാധാരണ വ്യക്തികൾ കഴിക്കുന്നതുപോലുള്ള ആഹാരങ്ങളല്ല മിഷേൽ ലോറ്റിറ്റോ കഴിക്കുന്നത്. ഭക്ഷ്യയോഗ്യമല്ലാത്ത, കേട്ടാൽ അത്ഭുതം തോന്നുന്ന സാധനങ്ങളാണ് ഇദ്ദേഹത്തിന്റെ ഇഷ്ട ഭക്ഷണങ്ങൾ.സെക്കിൾ,ടിവി,ഷോപ്പിംഗ് ട്രോളികൾ,ഗ്ലാസ്, റബർ തുടങ്ങിയവയാണ് മിഷേലിന്റെ ആഹാരസാധനങ്ങൾ. ഫ്രാൻസിലെ ഗ്രനോബിൾ നഗരത്തിൽ 1950 ൽ ജനിച്ച മിഷേൽ ലോറ്റിറ്റോ ഒമ്പതാം വയസിൽ തുടങ്ങിയ ഈ ഭക്ഷണ രീതി 1997 വരെ തുടർന്നു.

ഇയാളുടെ വിചിത്രമായ ഭക്ഷണ രീതി അറിഞ്ഞ ഫ്രാൻസിലെ ഡോക്ടർമാർ അദ്ദേഹത്തെ വിശദമായി തന്നെ പരിശോധിച്ചു. പ്രതിദിനം 900 ഗ്രാം ലോഹം കഴിക്കാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട് എന്ന് അവർ കണ്ടെത്തി. അദ്ദേഹത്തിന്റെ ശരീര പ്രകൃതി അത്തരത്തിലായിരുന്നേ്രത? പിക്ക’ എന്ന മാനസിക വിഭ്രാന്തിയാണ് അദ്ദേഹത്തെ ഈ വിചിത്ര ഭക്ഷണരീതിയിൽ കൊണ്ടെത്തിച്ചതെന്നാണ് ഡോക്ടർമാർ പറയുന്നത്. ഭക്ഷ്യയോഗ്യമല്ലാത്ത സാധനങ്ങൾ ഭക്ഷിക്കാനുള്ള ഒരു പ്രത്യേക ആസക്തിയാണിത്.

എങ്ങനെയാണ് മിഷേൽ തന്റെ ഈ കഴിവ് കണ്ടെത്തിയത് എന്നല്ലേ കുട്ടിക്കാലത്ത് ഒരിക്കൽ ഒരിക്കൽ വെള്ളം കുടിക്കുമ്പോൾ ഗ്‌ളാസ് പൊട്ടി വായിൽ വീണു. എന്നാൽ അത് തുപ്പിക്കളയാതെ ചവച്ചിറക്കുകയാണ് മിഷേൽ ചെയ്തത്. അന്നാണ് ആദ്യമായി തന്നിലുള്ള ഈ കഴിവ് മിഷേൽ കണ്ടെത്തുന്നത്. ആളുകൾ കൗതുകപൂർവ്വം തന്റെ കഴിവ് ശ്രദ്ധിക്കുന്നത് കണ്ട മിഷേൽ പിന്നീട് ഇത് വരുമാനമാർഗമാക്കാൻ തീരുമാനിക്കുകയായിരുന്നു.

വിവിധ ചടങ്ങുകളിൽ വിചിത്രമായ തന്റെ ഈ കഴിവ് അദ്ദേഹം ജനങ്ങൾക്ക് മുൻപിൽ പ്രദർശിപ്പിക്കാൻ ആരംഭിച്ചു.പ്രകടങ്ങൾക്കായി ദിനവും ഒന്നര കിലോ ലോഹഭാഗങ്ങൾ വരെ മിഷേൽ വിഴുങ്ങിയിരുന്നു. എന്നാൽ ഇതുമൂലം യാതൊരു വിധ ആരോഗ്യ പ്രശ്‌നങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നില്ല എന്നാണ് അവകാശവാദം. കഴിക്കേണ്ടുന്ന വസ്തുക്കൾ ചെറുതായി നുറുക്കുകയാണ് ആദ്യ പടി. അടുത്ത ഘട്ടം ധാരാളം മിനറൽ ഓയിൽ കുടിക്കുക. പിന്നീടാണ് തീറ്റ. ഒപ്പം ലിറ്റർ കണക്കിന് വെള്ളവും കുടിക്കും. ഓയിൽ കുടിക്കുന്നതിനാൽ വിഴുങ്ങുമ്പോഴുള്ള പ്രയാസം കുറയ്കാൻ സാധിച്ചിരുന്നു എന്നാണ് മിഷേൽ പറഞ്ഞിരുന്നത്. 1997 വരെ ഏകദേശം ഒൻപത് ടൺ ഘനവസ്തുക്കൾ കക്ഷി അകത്താക്കിയിരുന്നു.

1966 മുതൽ 18 സൈക്കിളുകൾ, 15 സൂപ്പർമാർക്കറ്റ് ട്രോളികൾ, ഏഴ് ടിവി സെറ്റുകൾ, രണ്ട് കിടക്കകൾ, ഒരു കമ്പ്യൂട്ടർ, ശവപ്പെട്ടി, എന്നിവയെല്ലാമാണ് അദ്ദേഹം അകത്താക്കിയത്. തീർന്നില്ല. ഇതൊന്നും കൂടാതെ മിഷേൽ ഒരു ചെറു വിമാനവു അകത്താക്കിയെന്നാണ് പറയപ്പെടുന്നത്. 1978 നും 1980 നും ഇടയ്കുള്ള രണ്ടുവർഷം കൊണ്ടാണ് ഒരു സെസ്‌ന 150 വിമാനം മിഷേൽ ഒറ്റയ്ക് ശാപ്പിട്ടതത്രേ. വിചിത്രം തന്നെ അല്ലേ? 2007 ജൂൺ 25 ന് തന്റെ 57 ാം വയസിലാണ് മിഷേൽ മരിക്കുന്നത്. സ്വാഭാവികമായ കാരണങ്ങളാണ് മരണകാരണം എന്നായിരുന്നു ഡോക്ടർമാർ സാക്ഷ്യപ്പെടുത്തിയത്.

 

Tags: nailsTV
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies