ഇന്ത്യയിൽ പരമ്പരാഗത ചികിത്സയ്ക്കായി എത്തുന്നവർക്ക് ഇനി പ്രത്യേക ആയുഷ് വിസ; ആയുർവ്വേദത്തെ ലോകമെമ്പാടും എത്തിക്കാനൊരുങ്ങി പ്രധാനമന്ത്രി
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയിൽ പരമ്പരാഗത ചികിത്സയ്‌ക്കായി എത്തുന്നവർക്ക് ഇനി പ്രത്യേക ആയുഷ് വിസ; ആയുർവ്വേദത്തെ ലോകമെമ്പാടും എത്തിക്കാനൊരുങ്ങി പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 20, 2022, 06:29 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ഇന്ത്യയുടെ പരമ്പരാഗത വൈദ്യശാസ്ത്രത്തെ ലോകമെമ്പാടും എത്തിക്കാനുള്ള നീക്കങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വിദേശ രാജ്യങ്ങളിലുള്ളവർക്ക് ഇന്ത്യയിൽ ചികിത്സ നടത്താൻ പ്രത്യേക ആയുഷ് വിസ അനുവദിക്കാൻ തീരുമാനിച്ചു. ഗുജറാത്തിൽ ഗ്ലോബൽ ആയുഷ് ഇൻവെസ്റ്റ്‌മെന്റ് ആന്റ് ഇന്നോവേഷൻ സമ്മിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അധോനോം ഗബ്രിയോസും പരിപാടിയിൽ പങ്കെടുത്തിരുന്നു.

ഇന്ത്യയിലെ പരമ്പരാഗത ചികിത്സയ്‌ക്ക് ആവശ്യക്കാർ കൂടിവരികയാണ്. ഈ സാഹചര്യം കണക്കിലെടുത്ത് ആയുഷ് തെറാപ്പിക്കായി രാജ്യത്തെത്താൻ ആഗ്രഹിക്കുന്ന വിദേശികൾക്ക് പ്രത്യേക ആയുഷ് വിസ അനുവദിക്കാനാണ് തീരുമാനം. കൊറോണ കാലത്ത് പ്രതിരോധ ശക്തി വർദ്ധിപ്പിക്കാൻ ജനങ്ങൾ ആശ്രയിച്ചിരുന്നത് ആയുഷ് പ്രൊഡക്ടുകളെയാണ്.

ആയുഷ് മരുന്നുകൾ, സപ്ലിമെന്റുകൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ എന്നിവയുടെ ഉൽപാദനത്തിന്റെ കുതിച്ചുചാട്ടത്തിനാണ് ഇപ്പോൾ രാജ്യം സാക്ഷ്യം വഹിക്കുന്നത്. അതിനാൽ പ്രത്യേക ആയുഷ് ഹാൾമാർക്ക് ഉണ്ടാക്കും. ഇന്ത്യയിൽ നിർമ്മിക്കുന്ന ഏറ്റവും ഉയർന്ന ഗുണമേന്മയുള്ള ആയുഷ് ഉൽപ്പന്നങ്ങൾക്ക് ഈ ഹാൾമാർക്ക് ബാധകമാകും. ഔഷധ സസ്യങ്ങൾ വളർത്തുന്ന കർഷകർക്ക് വിപണിയുമായി എളുപ്പത്തിൽ ബന്ധപ്പെടാനുള്ള സൗകര്യം ലഭിക്കേണ്ടത് വളരെ പ്രധാനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇതിനായി ആയുഷ് ഇ-മാർക്കറ്റ്പ്ലേസിന്റെ നവീകരണത്തിനും വിപുലീകരണത്തിനും സർക്കാർ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

14 സ്റ്റാർട്ട് അപ്പുകൾ ഇതിനോടകം ആയുഷ് യൂണികോൺ ക്ലബ്ബിൽ ചേർന്നുകഴിഞ്ഞു. ആയുഷ് സെക്ടറിനായി ഇതാദ്യമായാണ് ഇൻവെസ്റ്റ്‌മെന്റ് സമ്മിറ്റ് സംഘടിപ്പിക്കുന്നത് എന്നും പ്രധാനമന്ത്രി അറിയിച്ചു.

Tags: Dr Tedros Adhanom Ghebreyesus
ShareTweetSendShare

More News from this section

നീറ്റ് ചോദ്യപേപ്പർ ചോർച്ച ചർച്ചയ്‌ക്ക് സർക്കാർ തയ്യാറെന്ന് കേന്ദ്രം; സർക്കാർ അനുകൂല നിലപാട് അറിയിച്ച ശേഷം പുതിയ ആവശ്യങ്ങൾ ഉന്നയിച്ച് രാഹുൽ

ഡിജിറ്റൽ ടിക്കറ്റ് ബുക്കിങ് പ്രോത്സാഹിപ്പിച്ച് റെയിൽവേ;’റെയിൽ വൺ’ ആപ്പിൽ ടിക്കറ്റെടുത്താൽ 3% ഇളവ് തുടരും; നിരക്കിളവ് 2027 മാർച്ച് വരെ നീട്ടി

ജമ്മു-കശ്മീരിൽ മഴക്കെടുതി രൂക്ഷം; മണ്ണിടിച്ചിലിൽ ഒരുകുടുംബത്തിലെ ഏഴ് പേർ മരിച്ചു, ആകെ മരണം 27

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

Latest News

ഭക്ഷണത്തിന്റെ അളവ് കുറഞ്ഞെന്ന് ആരോപണം; അടിമാലി ഹോട്ടലിൽ ആക്രമണം, മൂന്ന് പേർ പിടിയിൽ

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies