ഡൽഹി കൊടുങ്കാറ്റായി, തകർന്നടിഞ്ഞ് പഞ്ചാബ്
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഡൽഹി കൊടുങ്കാറ്റായി, തകർന്നടിഞ്ഞ് പഞ്ചാബ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 20, 2022, 10:52 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഐപിഎല്ലിൽ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിന് തകർപ്പൻ ജയം. 10 ഓവറിൽ പഞ്ചാബ് ഉയർത്തിയ 116 എന്ന സ്‌കോർ ഡൽഹി മറികടന്നു. വെറും ഒരു വിക്കറ്റ് നഷ്ടത്തിൽ 119 റൺസാണ് ഡൽഹി അടിച്ചെടുത്തത്. 57 പന്ത് ശേഷിക്കെ 9 വിക്കറ്റിനാണ് ഡൽഹി പഞ്ചാബിനെ നിലംപരിശാക്കിയത്. ഡേവിഡ് വാർണറും സർഫറാസ് ഖാനുമാണ് ക്രിസിലുണ്ടായിരുന്നത്. പ്രിഥ്വി ഷായുടെ വിക്കറ്റത് മാത്രമാണ് ഡൽഹിയ്‌ക്ക് നഷ്ടമായത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനയക്കപ്പെട്ട പഞ്ചാബിന് ഡൽഹിയുടെ ഉജ്ജ്വല ബൗളിംഗിനു നേരെ പിടിച്ചുനിൽക്കാനായില്ല. പവർപ്ലേയിൽ തന്നെ പഞ്ചാബിനു മൂന്നു വിക്കറ്റുകൾ നഷ്ടമായിരുന്നു. ഓപ്പണിംഗ് വിക്കറ്റിൽ മായങ്ക്-ധവാൻ സഖ്യം 33 റൺസെടുത്തിരുന്നു. എന്നാൽ ധവാൻ പുറത്തായതോടെ പഞ്ചാബിനു വിക്കറ്റുകൾ തുടരെ നഷ്ടമായിക്കൊണ്ടിരുന്നു. 20 ഓവറിൽ വെറും 115 റൺസിന് പഞ്ചാബ് ഓൾഔട്ടാവുകയായിരുന്നു.

പഞ്ചാബ് നിരയിൽ 30ലധികം സ്‌കോർ ചെയ്തത് ഒരാൾ മാത്രമാണ്. 32 റൺസെടുത്ത ജിതേഷ് ശർമയാണ് ടീമിന്റെ ടോപ്സ്കോറർ. 23 ബോളിൽ അഞ്ചു ബൗണ്ടറികൾ ഉൾപ്പെടെയാണ് 32 റൺസ് താരം സ്വന്തമാക്കിയത്. ക്യാപ്റ്റൻ മായങ്ക് അഗർവാൾ (24), ഷാരൂഖ് ഖാൻ (12), രാഹുൽ ചാഹർ (12) എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് താരങ്ങൾ. ശിഖർ ധവാൻ (9), ജോണി ബെയർസ്റ്റോ (9), ലിയാം ലിവിങ്സ്റ്റൺ (2), കാഗിസോ റബാഡ (2), നതാൻ എല്ലിസ് (0), അർഷ്ദീപ് സിങ് (9) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സ്‌കോർ. ഡൽഹിക്ക് വേണ്ടി ഖലീൽ അഹമ്മദ്, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, ലളിത് യാദവ് എന്നിവർ രണ്ടു വിക്കറ്റുകൾ വീതമെടുത്തു. റഹ്മാൻ ഒരു വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിൽ വെറും 10 ഓവറിൽ ഡൽഹി മത്സരം ജയിക്കുകയായിരുന്നു. ഡേവിഡ് വാർണറുടെയും പ്രിഥ്വി ഷായുടെയും മികച്ച സ്‌കോർ ഡൽഹിയ്‌ക്ക് മുതൽകൂട്ടായി. 30 പന്തിൽ നിന്നും 10 ബൗണ്ടറികളുടെയും ഒരു സിക്‌സറിന്റെയും സഹായത്തോടെ 60 റൺസാണ് വാർണർ അടിച്ചെടുത്തത്. 20 പന്തിൽ നിന്നും 41 റൺസ് നേടിയ പ്രിഥ്വി ഷായെ ചാഹർ വീഴ്‌ത്തി. ആറാം ഓവറിലാന് ഷായുടെ വിക്കറ്റ് ഡൽഹിയ്‌ക്ക് നഷ്ടമായത്. സർഫറാസ് ഖാൻ ഡൽഹിയ്‌ക്കായി 12 റൺസ് നേടി പുറത്താകാതെ നിന്നു.

കൊറോണ ഭീഷണി അതിജീവിച്ചാണ് ഈ മത്സരം ആരംഭിച്ചത്. കളി മാറ്റിയേക്കുമെന്ന ആശങ്കയുയർന്നിരുന്നു. ഡൽഹി ടീമിലെ ചിലർക്കു വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്നായിരുന്നു ഇത്. എന്നാൽ, മത്സരവുമായി മുന്നോട്ടു പോവാൻ ബിസിസിഐയുടെ അനുമതി ലഭിക്കുകയായിരുന്നു. രണ്ട് മാറ്റങ്ങളോടെയാണ് പഞ്ചാബ് മത്സരത്തിൽ ഇറങ്ങിയത്. പ്രഭ്സിമ്രൻ സിംഗിനു പകരം മായങ്ക് വന്നപ്പോൾ ഒഡീൻ സ്മിത്തിനെ ഒഴിവാക്കി നതാൻ എല്ലിസിനയെും പ്ലെയിങ് ഇലവനിലുൾപ്പെടുത്തി. മറുഭാഗത്ത് കൊറോണ പിടിപെട്ട മാർഷിനു പകരം സർഫറാസ് ഖാനെ ഡൽഹി കളത്തിലിറക്കി.

Share
Tweet
SendShare

More News from this section

ബംഗാൾ ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ വിജയം; നന്ദിഗ്രാം നിലനിർത്തി, റെജിനഗറും പിടിച്ചെടുത്തു, രണ്ട് മണ്ഡലങ്ങളിലും റെക്കോർഡ് ഭൂരിപക്ഷവുമായി താമരവിരിഞ്ഞു

ജെഎൻയുവിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം; കോൺഗ്രസ് എംപിയും പ്രൊഫസറുമായ അംഗോംച ബിമോൾ അകോയ്ജാമിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

വിദേശ പൗരനായ ധ്രുവ് റാഠിയുടെ ഇന്ത്യയിലെ പ്രതിഷേധത്തിൽ പങ്കെടുത്തതെങ്ങനെ? പൗരത്വവും വിസയും പരിശോധിക്കണം; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

പ്രതിപക്ഷ എംപിമാർക്ക് രാഷ്‌ട്രപതിയെ കാണാൻ അനുമതി; രാത്രി എട്ടിന് കൂടിക്കാഴ്ച, പത്തംഗ സംഘം രാഷ്‌ട്രപതി ഭവനിലെത്തും

‘അനുചിതം കടുത്ത അപമാനകരം’; ജെ.ഡി. വാൻസിന്റെ പരാമർശത്തിനെതിരെ ഇന്ത്യ; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി വിദേശകാര്യമന്ത്രാലയം

ഇന്ത്യയിൽ കുത്തകകൾക്ക് സ്ഥാനമില്ല; മൂന്ന് കമ്പനികൾക്ക് ലൈസൻസുണ്ട്; ഇലോൺ മസ്കിന് മറുപടിയുമായി മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ

Latest News

ഫോണിൽ നിന്ന് വാട്സാപ്പ് ഡിലീറ്റ് ചെയ്തു; തിരുവനന്തപുരത്ത് ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്, ഡോക്ടറുടെ ഇടപെടലിൽ വിവരം പുറത്ത്

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

റിപ്പോർട്ടർ ടിവിയോട് ലൈസൻസ് രേഖകൾ ഹാജരാക്കാൻ കേന്ദ്രം; ചീഫ് എഡിറ്റർ മുതൽ താഴെത്തട്ടിലെ ജീവനക്കാർ വരെയുള്ള വേതനവിവരങ്ങളും കരാറുകളും സമർപ്പിക്കണം

‘പരാതിക്കാരിക്ക് നീതി ലഭിക്കണം’; സിപിഎം നേതാവ് ഇ.എൻ. സുരേഷ് ബാബുവിനെതിരായ പീഡന പരാതി ഉടൻ പോലീസിന് കൈമാറണം: ആനി രാജ

ഭാരതീയവിചാരകേന്ദ്രത്തിൽ വിദ്യാരംഭത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു

ദൈനംദിന ഭരണത്തിൽ പാർട്ടി ചർച്ച ആവശ്യമില്ല, ഹൈക്കമാൻഡ് തീരുമാനത്തിലാണ് സ്ഥാനത്തെത്തിയത്; അടൂർ പ്രകാശിന്റെ ഏകാധിപത്യ ആരോപണത്തിന് മറുപടിയുമായി വി.ഡി. സതീശൻ

കോഴിക്കോട് മാവൂർ റോഡിൽ ഓടിക്കൊണ്ടിരുന്ന ബസിന് മുന്നിലേക്ക് ചാടിയ യുവാവ് മരിച്ചു

ടാൻസാനിയയിൽ വീണ് എൻ.കെ. പ്രേമചന്ദ്രൻ എംപിക്ക് പരിക്ക്; ഇടതുകൈക്കുഴയ്‌ക്ക് പൊട്ടൽ, ഡൽഹിയിലെത്തിച്ച് ശസ്ത്രക്രിയ നടത്താൻ നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies