ലോകത്ത് ജീവിച്ചിരിക്കുന്നതിൽ ഏറ്റവും പ്രായം കൂടിയ നായ: ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി ടോബികീത്ത്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ലോകത്ത് ജീവിച്ചിരിക്കുന്നതിൽ ഏറ്റവും പ്രായം കൂടിയ നായ: ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി ടോബികീത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 21, 2022, 04:50 pm IST
FacebookTwitterWhatsAppTelegram

നായകളുടെ ശരാശരി ആയുസ്സ് 10 മുതൽ 15 വയസ്സ് വരെ ആണ്. എന്നാൽ ഈ കണക്കുകളൊക്കെ തെറ്റിച്ചുകൊണ്ട് ലോകത്തിൽ ഇന്ന് ജീവിച്ചിരിക്കുന്നതിൽ ഏറ്റവും പ്രായംചെന്ന നായ എന്ന റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ഫ്ളോറിഡയിൽ നിന്നുളള ഒരു നായ. ടോബികീത്ത് എന്നാണ് നായയെ ഉടമ വിളിക്കുന്നത്. ചിഹുവാഹുവാ ഇനത്തിൽപെട്ട ടോബികീത്തിന്റെ പ്രായം 21 ആണ്. ഇക്കാര്യം ഗിന്നസ് ലോക റെക്കോർഡ് അധികൃതർ സ്ഥിരീകരിച്ചു.

ഫ്‌ലോറിഡ സ്വദേശിയായ ഗിസേല ഷോറാണ് ടോബികീത്തിന്റെ ഉടമ. ജനിച്ച് ഏതാനും മാസങ്ങൾ മാത്രം പ്രായമുള്ളപ്പോഴാണ് മൃഗസ്നേഹിയായ ഗിസേലയ്‌ക്ക് നായയെ ലഭിച്ചത്. അന്നുമുതൽ ഇന്നോളം ഗിസേലയ്‌ക്കൊപ്പം തന്നെയാണ് ടോബികീത്തിന്റെ ജീവിതം. ഗിസേല ദത്തെടുക്കുന്നതിനു മുൻപ് പീനട്ട് ബട്ടർ എന്നായിരുന്നു ടോബികീത്തിന്റെ പേര്.

നായയ്‌ക്ക് 20 വയസ്സ് തികഞ്ഞപ്പോൾതന്നെ തനിക്ക് അത്ഭുതമായിരുന്നുവെന്നും അങ്ങനെയാണ് 21 വയസ് ആയപ്പോൾ ഗിന്നസ് ലോക റെക്കോർഡിന് അപേക്ഷ സമർപ്പിച്ചതെന്നും ഗിസലേ പറയുന്നു. ടോബികീത്ത് ലോക റെക്കോർഡ് സ്വന്തമാക്കിയതിന്റെ സന്തോഷത്തിലാണ് ഗിസേലയുടെ ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം. റെക്കോർഡ് നേടിയ വിവരം അറിഞ്ഞ സന്തോഷത്തിൽ ടോബികീത്തിനെ ഒരു കാർ റൈഡിനും കൊണ്ടുപോയിരുന്നു.

റെക്കോർഡ് നേട്ടത്തിനുശേഷം നായയുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. ഇൻസ്റ്റഗ്രാമിൽ മാത്രം പതിനായിരക്കണക്കിന് ആളുകൾ വീഡിയോ കണ്ടുകഴിഞ്ഞു. ഇത്രയും പ്രായമുള്ള നായ ആണെന്ന് ടോബികീത്തിനെ കണ്ടാൽ പറയില്ല എന്നാണ് ഭൂരിഭാഗം ആളുകളുടെയും പ്രതികരണം. ടോബികീത്തിനു പുറമേ ഏഴ് വയസ്സും മൂന്ന് വയസ്സും വീതം പ്രായമുള്ള ലൂണ, ലാല എന്നിങ്ങനെ രണ്ട് നായകൾ കൂടി ഗിസേലയ്‌ക്കുണ്ട്.

ഈ ഗണത്തിൽപ്പെട്ട നായകളുടെ ആയുർദൈർഘ്യം ശരാശരി 12 വയസ്സു മുതൽ 18 വയസുവരെയാണ്. കൃത്യമായ വ്യായാമവും ഭക്ഷണക്രമവുമാണ് നായയുടെ ആയുസ് വർദ്ധിക്കാനുള്ള കാരണം എന്നാണ് ഉടമയുടെ വിശ്വാസം. ഏറ്റവും പ്രായംചെന്ന ജീവിച്ചിരിക്കുന്ന നായ എന്ന റെക്കോർഡ് ടോബികീത്തിനാണെങ്കിലും ഏറ്റവുമധികം കാലം ജീവിച്ചിരുന്നതിന്റെ റെക്കോർഡ് ബ്ലൂയി എന്ന നായയുടെ പേരിലാണ്. 29 വയസ്സും 5 മാസവും വരെ ജീവിച്ച ബ്ലൂയിക്ക് ഒടുവിൽ പ്രായാധിക്യത്തെ തുടർന്ന് ദയാവധം നൽകുകയായിരുന്നു.

Tags: dogGuinness World Records
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies