തൂക്കിലേറ്റപ്പെടുന്ന ആളുടെ ചെവിയിൽ ആരാച്ചാർ മന്ത്രിക്കുന്നതെന്ത്?
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തൂക്കിലേറ്റപ്പെടുന്ന ആളുടെ ചെവിയിൽ ആരാച്ചാർ മന്ത്രിക്കുന്നതെന്ത്?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 21, 2022, 05:02 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യയിലടക്കം നിരവധി രാജ്യങ്ങളിൽ ഇന്നും വധശിക്ഷ പ്രാബല്യത്തിലുണ്ട്. നിയമം അനുശാസിക്കുന്നത് പ്രകാരം ഏറ്റവും കഠിനമായ ശിക്ഷയാണ് തൂക്കിലേറ്റൽ. 1857ൽ ഇന്ത്യൻ സ്വതന്ത്യത്തിൽ പങ്കെടുത്ത രണ്ട് പേരെ തൂക്കിലേറ്റി കൊണ്ടാണ് ഇന്ത്യയിൽ തൂക്കിക്കൊല്ലുക എന്ന ശിക്ഷരീതി നടപ്പിലാക്കുന്നത്. തൂക്കിലേറ്റപ്പെടുന്ന ആളുടെ നിയമ പരിരക്ഷയെ കുറിച്ചോ, തൂക്കിലേറ്റുന്ന രീതിയെ കുറിച്ചോ അല്ല പറയാൻ പോകുന്നത്. മറിച്ച് അപൂർവ്വമായി നടക്കുന്ന വധശിക്ഷയ്‌ക്ക് ഒപ്പമുണ്ടാകുന്ന മറ്റൊരാളെ കുറിച്ചാണ്.

വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ടപ്പെട്ട പ്രതിയെ തൂക്കിലേറ്റുന്നതിന് മുൻപ് ആ വ്യക്തിയോട് പാലിക്കേണ്ട ചില നിബന്ധനകൾ ഉണ്ട്. തൂക്കിക്കൊല്ലുന്ന സമയത്ത് നാലുപേർ ഇവിടെ ഉണ്ടാകേണ്ടത് അനിവാര്യമാണ്. ജയിൽ സൂപ്രണ്ട്, എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ്, ഡോക്ടർ പിന്നെ ആരാച്ചാർ. ഇവർ നാലാളുമില്ലാതെ വധ ശിക്ഷ നടപ്പിലാകാനാകില്ല. എം.ടി വാസുദേവൻ നായരുടെ രചനയിൽ സിബി മലയിൽ സംവിധാനം ചെയ്ത സദയം എന്ന ചിത്രത്തിൽ ഇത് കാണിക്കുന്നുണ്ട്. പുലർച്ചെയാണ് വധശിക്ഷ നടപ്പാക്കുന്നത്. അപൂർവ്വമായി നടക്കുന്നതാണ് വധ ശിക്ഷ അതു കൊണ്ട് തന്നെ ജയിലിലെ മറ്റ് ദൈനം ദിന പ്രവർത്തനങ്ങളെയോ മറ്റ് തടവ് പുള്ളികളേയോ ഇത് ബാധിക്കാൻ പാടില്ല. അത് കൊണ്ടാണ് പുലർച്ചെ വധ ശിക്ഷ നടപ്പിലാക്കുന്നത്.

മൃതശരീരം രാവിലെ ബന്ധുക്കൾക്ക് കൈമാറുകയും ചെയ്യും. ഇന്ത്യയിൽ ആരാച്ചാരെ ആവശ്യമുണ്ടെന്നും പ്രതിഫലം 2 ലക്ഷം രൂപയെന്നും കാണിച്ച് ഇടക്കാലത്ത് പരസ്യങ്ങൾ പ്രചരിച്ചിരുന്നു. തീവ്രവാദികളെ പോലുള്ള വലിയ പ്രതികളെ തൂക്കിലേറ്റുമ്പോൾ ആരാച്ചാരുടെ പ്രതിഫലവും കൂടും. ഇന്ദിരാഗാന്ധി വധക്കേസിലെ പ്രതികളെ തൂക്കിലേറ്റുമ്പോൾ ഇരുപത്തി അയ്യായിരം രൂപ ആയിരുന്നു ആരാച്ചാർക്ക് അന്ന് ലഭിച്ചത്. 2004 ൽ മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി അജ്മൽ കസബിനെ തൂക്കിലേറ്റിയപ്പോൾ, ആരാച്ചാരായ ബാബു ജല്ലാഡിന് ലഭിച്ചതാകട്ടെ 5000 രൂപയും.

തൂക്കുകയർ മുറുക്കിയ ശേഷം ആരാച്ചാർ പ്രതിയുടെ ചെവിയിൽ ഒരു കാര്യം മന്ത്രിക്കും. ക്ഷമ ചോദിക്കുന്ന ഒരു ഘട്ടമാണിത്. ഇതിനു ശേഷം ഹിന്ദുവാണ് പ്രതിയെങ്കിൽ രാം രാം എന്നും മുസ്ലീം ആണെങ്കിൽ സലാം എന്നും സിക്ക് ആണെങ്കിൽ വാഹ് ഗുരു എന്നും ക്രിസ്ത്യൻ ആണെങ്കിൽ പ്രയ്‌സ് ദ ലോർഡ് എന്നും പറഞ്ഞ ശേഷമാണ് ആരാചാർ ലിവർ വലിച്ച് വധശിക്ഷ നടപ്പിലാക്കുന്നത്.

പ്രതിയെ തൂക്കിലേറ്റാൻ കയർ നിർമ്മിക്കുന്നതും ആരാചാർ തന്നെയാണ്. വധശിക്ഷയുടെ തലേ ദിവസം തൂക്കിലേറ്റേണ്ട ആളുടെ ഭാരം എടുത്ത് ജയിലിൻ ഉള്ളിൽ ഒരു ട്രയൽ നടത്തിയ ശേഷമാണ് പിറ്റേന്ന് വധ ശിക്ഷ നടപ്പിലാക്കുന്നത്. തൂക്കിലേറ്റിയ ശേഷം തൂക്കുകയർ ആരാചാർ തന്നെ കൊണ്ട് പോകുകയും ചെയ്യും. ആരാച്ചാരുടെ രീതികൾ ആളുകൾ മാറുന്നതിനനുസരിച്ച് മാറും. തൂക്കിലേറ്റേണ്ട ആളെ ഏറ്റവും അവസാന ഘട്ടത്തിലാണ് ആരാചാർ കാണുന്നത്.

ഇതിൽ ഏറ്റവും ശ്രദ്ധയമായ ഒന്നാണ് കറുത്ത മുഖംമൂടി. 1642ൽ ഇംഗ്ലണ്ടിലെ ചാൾസ് രാജാവിന്റെ വധശിക്ഷ നടപ്പിലാക്കുമ്പോഴാണ് ആരാചാർ ആദ്യമായി കറുത്ത മുഖം മൂടി ഉപയോഗിക്കുന്നത്. തൂക്കിലേറ്റുമ്പോൾ ഉപയോഗിക്കുന്ന ഈ മുഖം മൂടി ആരാച്ചാരുടേയും പ്രതിയുടേയും അകലം സൂചിപ്പിക്കുന്നു. മനുഷ്യത്വ രഹിതമായ ജോലി എന്നോക്കെ പറയുന്നെങ്കിലും ആരാചാർക്ക് ഇത് വയറ്റിപ്പിഴപ്പാണ്. പലപ്പോഴും തങ്ങളുടെ ആ ജോലി മറച്ച് വച്ചാണ് അവർ സമൂഹത്തിൽ ജീവിക്കുന്നതും.

Tags: death penalty
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies