50 ഏക്കർ സ്ഥലം; 270 പവന്റെ സ്വർണം; ബാലകൃഷ്ണപിള്ളയുടെ കോടികളുടെ സ്വത്തിൽ ഒരു പങ്ക് വേണമെന്ന് സഹോദരി; നൽകില്ലെന്ന് ഗണേഷ് കുമാർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

50 ഏക്കർ സ്ഥലം; 270 പവന്റെ സ്വർണം; ബാലകൃഷ്ണപിള്ളയുടെ കോടികളുടെ സ്വത്തിൽ ഒരു പങ്ക് വേണമെന്ന് സഹോദരി; നൽകില്ലെന്ന് ഗണേഷ് കുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 21, 2022, 06:43 pm IST
FacebookTwitterWhatsAppTelegram

കൊല്ലം : പിതാവിന്റെ സ്വത്തിൽ നിന്നും പങ്ക് സഹോദരിയ്‌ക്ക് നൽകില്ലെന്ന വാശിയിൽ ഉറച്ച് കെ.ബി ഗണേഷ് കുമാർ എംൽഎ. ഇതോടെ തർക്കം പരിഹരിക്കാനായി വിളിച്ചു ചേർത്ത മദ്ധ്യസ്ഥ ചർച്ച പരാജയപ്പെട്ടു. മുൻ മന്ത്രിയും പിതാവുമായ ആർ ബാലകൃഷ്ണപിള്ളയുടെ സ്വത്തിന്റെ മൂന്നിൽ ഒരു ഭാഗം വേണമെന്ന സഹോദരി ഉഷയുടെ ആവശ്യമാണ് ഗണേഷ്‌കുമാർ അംഗീകരിക്കാത്തത്. ഇതോടെ കേസിൽ കൊട്ടാരക്ക സബ് കോടതി വിശദമായ വാദം കേൾക്കും.

ഈ മാസം ആറിന് നടന്ന മദ്ധ്യസ്ഥ ചർച്ചയിൽ ആണ് സ്വത്തുക്കളുടെ മൂന്നിൽ ഒരുഭാഗം നൽകണമെന്ന് ഉഷ ആവശ്യപ്പെട്ടത്. അല്ലാതെ കേസ് പിൻവലിക്കില്ലെന്നും പറഞ്ഞിരുന്നു. എന്നാൽ ഇതിന് മറുപടി പറയാൻ സാവകാശം ആവശ്യപ്പെട്ട ഗണേഷ് കുമാർ ബുധനാഴ്ച നടന്ന മദ്ധ്യസ്ഥ ചർച്ചയിൽ വീണ്ടും എതിർപ്പ് പ്രകടിപ്പിക്കുകയായിരുന്നു.

പിതാവിന്റെ പേരിൽ വ്യാജവിൽപ്പത്രം ഉണ്ടാക്കി ഗണേഷ് കുമാറും, സഹോദരി ബിന്ദു ബാലകൃഷ്ണനും സ്വത്തുക്കൾ തട്ടാൻ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഉഷ പരാതി നൽകിയത്. പിതാവിന്റെ പേരിലുളള സ്വത്തുവകകളുടെ പട്ടികയും ഉഷ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. വാളകം, കൊട്ടാരക്കര, അറയ്‌ക്കൽ, ചക്കുവരക്കൽ, ഇടമുളക്കൽ വില്ലേജുകളിലെ 29 ഇടങ്ങളിലായി 50 ഏക്കറോളം സ്ഥലമാണ് ബാലകൃഷ്ണപിള്ളയ്‌ക്കുള്ളത്. മിക്ക സ്ഥലങ്ങളും ഉയർന്ന വില ലഭിക്കുന്ന പ്രദേശങ്ങളാണ്. കൊടൈക്കനാലിൽ ഇരുനില കെട്ടിടം, വാളകത്തെ രാമവിലാസ് ഹയർ സെക്കൻഡറി സ്‌കൂളും പരിസരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളും, മാർത്താണ്ഡൻകര തിങ്കൾകരിക്കകത്ത് സ്‌കൂൾ, അറക്കൽ വില്ലേജിൽ രാമവിലാസം ബിഎഡ് കോളേജ് എന്നിവയും ഉണ്ട്. 270 പവൻ സ്വർണ്ണാഭരണങ്ങളും പിതാവിന്റെ പേരിലുണ്ടെന്നും ഉഷ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

 

Tags: ganesh kumarganesh kumar mla
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies