സുരേഷ് റെയ്‌ന എന്റെ ജീവിതത്തിൽ എത്തിയത് ഒരു ദൈവത്തെ പോലെ; അനുഭവങ്ങൾ തുറന്ന് പറഞ്ഞ് സൺറൈസേഴ്‌സ് ഹൈദരാബാദിലെ പേസർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

സുരേഷ് റെയ്‌ന എന്റെ ജീവിതത്തിൽ എത്തിയത് ഒരു ദൈവത്തെ പോലെ; അനുഭവങ്ങൾ തുറന്ന് പറഞ്ഞ് സൺറൈസേഴ്‌സ് ഹൈദരാബാദിലെ പേസർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 21, 2022, 08:58 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ചെന്നൈ സൂപ്പർ കിംഗ്‌സ് മുൻ താരം സുരേഷ് റെയ്‌ന തന്റെ ജീവിതത്തിലേയ്‌ക്ക് കടന്ന് വന്ന സംഭവം വെളിപ്പെടുത്തി സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ യുവ പേസർ കാർത്തിക് ത്യാഗി. തന്റെ കരിയറിൽ നിർണായക സ്വാധീനം ചെലുത്തിയത് റെയ്‌നയാണെന്നും അദ്ദേഹത്തിന് തന്റെ ജീവതത്തിൽ ദൈവത്തിന് തുല്യമായ സ്ഥാനമാണുള്ളതെന്നും കാർത്തിക് തുറന്ന് പറഞ്ഞു. എസ്ആർഎച്ചിന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലൂടെയാണ് താരത്തിന്റെ തുറന്ന് പറച്ചിൽ.

‘ഞാൻ എപ്പോഴും പറയാറുള്ളത് പോലെ, അണ്ടർ-16 കാലഘട്ടത്തിന് ശേഷം, ഒരു ദൈവത്തെ പോലെ സുരേഷ് റെയ്‌ന എന്റെ ജീവിതത്തിലേയ്‌ക്ക് കടന്നുവന്നു. രഞ്ജി ട്രോഫി ടീമിൽ എത്തിയതിന് ശേഷമാണ് ഞാൻ അറിയപ്പെടാൻ തുടങ്ങിയത്. എനിക്ക് 13 വയസുള്ളപ്പോൾ, അണ്ടർ-14 ട്രയൽസിൽ ഞാൻ പങ്കെടുത്തു. അന്നാണ് എന്റെ ക്രിക്കറ്റ് ജീവിതത്തിന്റെ ആരംഭം. പിന്നീട്, അണ്ടർ-14, അണ്ടർ-16 ടീമിലും ഞാൻ കളിച്ചു. അണ്ടർ-16 സീസണിൽ, ഏഴ് കളികളിൽ നിന്ന് 50 വിക്കറ്റ് നേടിയ എന്റെ പ്രകടനത്തിലൂടെയാണ് സെലക്ടർമാർ എന്നെ ശ്രദ്ധിച്ചുതുടങ്ങിയത്. അവിടെന്നാണ് കഥയുടെ തുടക്കം.’

‘മത്സരങ്ങളിൽ ഞാൻ തുടരേ വിക്കറ്റുകൾ വീഴ്‌ത്തിയെങ്കിലും, തോൽവിയായിരുന്നു ഞങ്ങൾക്ക് ഫലം. എന്നാൽ എന്റെ ജീവിതത്തെ മാറ്റിമറിച്ച നിമിഷങ്ങളാണ് പിന്നീടുണ്ടായത്. അണ്ടർ-16ലെ എന്റെ പ്രകടനം കണ്ട് ഗ്യാനേന്ദ്ര പാണ്ഡെ സാർ എന്നെ നിരീക്ഷിച്ചു. എന്റെ പ്രകടനം കണ്ട് അദ്ദേഹം അമ്പരുന്നുവെന്നും, എന്റെ ജീവിതത്തെ മറ്റൊരുതലത്തിലേയ്‌ക്ക് ഉയർത്താൻ അദ്ദേഹം മുൻകൈയ്യെടുക്കുമെന്നും പാണ്ഡെ സാർ പറഞ്ഞു. അദ്ദേഹത്തിന്റെ ആശിർവാദത്തോടെ ഞാൻ സ്‌റ്റേറ്റ് രഞ്ജി ട്രോഫി ക്യാമ്പിലെത്തി. മറ്റ് നല്ല കളിക്കാരുടെ മുന്നിൽ ഞാൻ എന്ന പതിനാറുകാരന് എന്ത് ചെയ്യാനാകുമെന്ന് ചിന്തിച്ച് നിന്നുപോയ നിമിഷം. അപ്പോഴാണ് സുരേഷ് റെയ്‌ന അവിടെ എത്തുന്നത്.’

‘കരിയറിന്റെ തുടക്കക്കാലമായതിനാൽ ഞാൻ വളരെ ശാന്തനായിരുന്നു. ആരോടും മിണ്ടാതെ, എല്ലാം കണ്ട് പഠിക്കുകയായിരുന്നു ഞാൻ ആ ക്യാമ്പിൽ. എപ്പോൾ അവിടെ എത്തിയ സുരേഷ് റെയ്‌ന തന്റെ പരിശീലനം പൂർത്തിയാക്കി മടങ്ങാൻ നിൽക്കുകയായിരുന്നു. എന്നാൽ, പെട്ടെന്ന് അദ്ദേഹം എന്റെ അടുത്തേയ്‌ക്ക് വന്നു. എന്നിട്ട് ചോദിച്ചു, എന്താണ് ടീമിൽ എന്റെ റോൾ. ബൗളറാണെന്നുള്ള എന്റെ ഉത്തരം കേട്ട പാടെ നെറ്റ്‌സിൽ പന്തെറിയാൻ അദ്ദേഹം എനിക്ക് അവസരം തന്നു. എന്റെ ബോളിംഗ് കണ്ട ശേഷം, അദ്ദേഹത്തിന് എന്റെ പ്രകടനം ഇഷ്ടമായെന്നും, ഭാവിയിൽ എനിക്ക് അവസരങ്ങൾ ഉറപ്പാക്കുമെന്നും വാഗ്ദാനം നൽകി.’

‘സുരേഷ് റെയ്‌നയെപ്പോലെ ഒരാൾ എന്റെ പ്രകടനം ശ്രദ്ധിച്ചു എന്നത് എന്നെ സംബന്ധിച്ച വളരെ വലിയ കാര്യമായിരുന്നു. റെയ്‌ന എന്നെ കളിയാക്കുകയാണെന്നാണ് ആദ്യം കരുതിയത്. എന്റെ ബോളിംഗ് നല്ലതാണെന്നും ഭാവിയിൽ അവസരം ഉറപ്പാക്കുമെന്നും പറഞ്ഞ അദ്ദേഹത്തിന്റെ വാക്കുകൾ സ്വപ്‌നതുല്യമായിരുന്നു. പിന്നീട്, യുപി രഞ്ജി ടീമിൽ എന്റെ പേര് കണ്ട് ഞാൻ അക്ഷരാർത്ഥത്തിൽ ഞെട്ടി. അവിടെ നിന്നാണ് എന്റെ രഞ്ജി കരിയർ തുടങ്ങുന്നത്. പിന്നീടാണ് എനിക്ക് ഇന്ത്യൻ അണ്ടർ-19 ടീമിൽ എത്താൻ അവസരം ലഭിച്ചത്’ കാർത്തിക് ത്യാഗി പറയുന്നു.

2020 അണ്ടർ 20 ലോകകപ്പിലെ തകർപ്പൻ പ്രകടനത്തിന് പിന്നാലെയാണ് ത്യാഗി ഐപിഎല്ലിൽ പേരെടുത്തത്. പിന്നീട് രാജസ്ഥാൻ റോയൽസ് ടീമിലെത്തിയ ത്യാഗിയെ, ഇക്കുറി 4 കോടി രൂപയ്‌ക്ക് ഹൈദരാബാദ് സ്വന്തമാക്കുകയായിരുന്നു.

Tags: rajasthan royalsSunrisers HyderabadSuresh Raina
Share
Tweet
SendShare

More News from this section

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

Latest News

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies