വാട്‌സാപ്പിലും റീൽസ്! ഗ്രൂപ്പ് കോളിൽ 32 പേരെ ഉൾക്കൊള്ളിക്കാം; പുത്തൻ ഫീച്ചറുകൾ ഇങ്ങനെ..
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വാട്‌സാപ്പിലും റീൽസ്! ഗ്രൂപ്പ് കോളിൽ 32 പേരെ ഉൾക്കൊള്ളിക്കാം; പുത്തൻ ഫീച്ചറുകൾ ഇങ്ങനെ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 22, 2022, 07:43 pm IST
FacebookTwitterWhatsAppTelegram

ഏറ്റവും ജനപ്രിയമായ സമൂഹ മാദ്ധ്യമമാണ് വാട്‌സാപ്പ്. അതുകൊണ്ട് തന്നെ വാട്‌സാപ്പിൽ വരുന്ന പുതിയ ഫീച്ചറുകൾ ഏറെ ആകാംക്ഷയോടെയാണ് ജനങ്ങൾ നോക്കിക്കാണാറുള്ളത്. ഇപ്പോഴിതാ ഗ്രൂപ്പ് കോളിൽ നിരവധി പേരെ ഉൾപ്പെടുത്താൻ സാധിക്കുന്ന വിധം പുതിയ ഫീച്ചർ സജ്ജമാക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ.

ഒരു ഗ്രൂപ്പ് കോളിൽ പരമാവധി എട്ട് പേരെയാണ് നിലവിൽ ഉൾപ്പെടുത്താനാകുക. എന്നാൽ ഇനി 32 പേരെ ഉൾക്കൊള്ളിക്കാൻ സാധിക്കുന്ന വിധം പുതിയ ഫീച്ചർ വരുന്നുവെന്നാണ് സൂചന. എപ്രകാരമാണ് 32 പേരെ സ്‌ക്രീനിൽ ഉൾക്കൊള്ളിക്കുക എന്നതും കണ്ടറിയേണ്ടതാണ്.

കൂടാതെ മറ്റ് പല ഫീച്ചേഴ്‌സും വാട്‌സാപ്പിൽ പുതിയതായി ചേർക്കപ്പെടുന്നുണ്ട്. ഇമോജി ഉപയോഗിച്ച് റിയാക്ഷൻ രേഖപ്പെടുത്തുന്ന രീതി. ഇത് നിലവിൽ ഫേസ്ബുക്കിലും മെസഞ്ചറിലും ലഭ്യമാണ്. വോയ്‌സ് മെസേജ് ബബിൾ ഡിസൈനുകൾ, ഫേവറേറ്റ് പട്ടികയിൽ ഗ്യാലറിയിലെ മീഡിയ ഉൾക്കൊള്ളിക്കൽ എന്നീ ഫീച്ചറുകൾ കൂട്ടിച്ചേർത്തേക്കാം. ഒപ്പം വാട്‌സാപ്പ് അക്കൗണ്ടിനെ ടാബ്ലെറ്റ്, കമ്പ്യൂട്ടർ, ലാപ്‌ടോപ്പ് എന്നിവയുമായി പെയർ ചെയ്യാനുള്ള സംവിധാനവും പ്രാബല്യത്തിൽ വരും.

കൂടാതെ ഇൻസ്റ്റഗ്രാമിൽ സാധിക്കുന്നതിന് സമാനമായി വാട്‌സാപ്പിലും റീൽസ് ക്രിയേറ്റ് ചെയ്യുക, സ്വന്തമായി സ്റ്റിക്കർ തയ്യാറാക്കുക, റീഡ് ലേറ്റർ ഓപ്ഷൻ, വാട്‌സാപ്പ് ലോഗൗട്ട്, മെസേജ് ഡിലീറ്റ് ചെയ്യാനുള്ള സമയപരിധി ഒഴിവാക്കുക, പ്രത്യേക കോൺടാക്ടുകളിൽ നിന്ന് മാത്രം ലാസ്റ്റ് സീൻ ഒഴിവാക്കുക എന്നീ ഫീച്ചറുകൾ കൂടി 2022ൽ വരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Tags: whatsappREELS
ShareTweetSendShare

More News from this section

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

ലൈംഗികാതിക്രമ-അപകീർത്തി കേസ്; എഴുത്തുകാരി ഇ. ജീൻ കരോളിന് 5.63 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകി ഡൊണാൾഡ് ട്രംപ്

ദേശീയ ഗാനം, ദേശീയ പതാക, ഔദ്യോഗിക കറൻസി; പാകിസ്താനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചെന്ന് ബലൂചിസ്ഥാൻ

 അനിൽ മേനോൻ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ; എട്ട് മാസത്തെ ദൗത്യത്തിന് തുടക്കം

ഹോര്‍മുസ് ആക്രമണത്തിന് തിരിച്ചടി; ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം

സൗദിക്ക് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; 4 വിമാനത്താവളങ്ങള്‍ അടച്ചു, മലയാളികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ കുടുങ്ങി

Latest News

‘സത്യസന്ധരായ ഉദ്യോഗസ്ഥരെയും ശാസ്ത്രജ്ഞരെയും കോണ്‍ഗ്രസ് ബലിയാടാക്കി’; രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

ഓപ്പറേഷന്‍ തണ്ടറില്‍ വന്‍ വേട്ട; 6,400 ലഹരി ഗുളികകളുമായി യുവാവ് പിടിയില്‍

ലോകകപ്പിന് പുതിയ മുഖം; ഐസിസിയുടെ വമ്പന്‍ പരിഷ്‌കരണം; ഏകദിന, ടി20 മത്സരങ്ങളുടെ ഫോര്‍മാറ്റ് മാറുന്നു

ഡീസലിന് പകരം ഹൈഡ്രജന്‍; 120 കി.മീ വേഗത്തില്‍ പായുന്ന ഇന്ത്യയുടെ ആദ്യ ഗ്രീന്‍ ട്രെയിന്‍ ഇന്ന്

വാരണാസിക്ക് വന്‍ വികസന പാക്കേജ്; 25,000 കോടിയുടെ രണ്ട് എലിവേറ്റഡ് കോറിഡോറുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം; അനസ്തീഷ്യ നല്‍കിയതോടെ തലച്ചോറിലേക്ക് ഓക്‌സിജന്‍ ലഭിച്ചില്ല; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

സംസ്ഥാനത്ത് ഇന്നും രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണം; അറിയിപ്പുമായി കെഎസ്ഇബി

മുലപ്പാല്‍ നല്‍കി കിടത്തിയ ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies