റൺമല കയറാനാകാതെ ഡൽഹി;രാജസ്ഥാന് 15 റൺസ് ജയം; പ്രസിദ്ധ് കൃഷ്ണയ്ക്ക് മൂന്ന് വിക്കറ്റ്
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

റൺമല കയറാനാകാതെ ഡൽഹി;രാജസ്ഥാന് 15 റൺസ് ജയം; പ്രസിദ്ധ് കൃഷ്ണയ്‌ക്ക് മൂന്ന് വിക്കറ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 22, 2022, 11:48 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: സഞ്ജു സാംസണിന്റെ രാജസ്ഥാൻ മുന്നിൽ വെച്ച 222 ലക്ഷ്യം നേടാനാകാതെ ഡൽഹി ക്യാപ്പിറ്റൽസ്. മറുപടി ബാറ്റിംഗിനിറങ്ങിയ ഡൽഹി 207ൽ വീണു. നായകൻ ഋഷഭ് പന്തിന്റെ(44) പ്രകടനമാണ് ഡൽഹിക്ക് ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്. അവസാന ഓവറിൽ ജയിക്കാൻ വേണ്ട 36 റൺസിനായി പവൽ(36) അടുപ്പിച്ച് മൂന്ന് സിക്‌സറുകൾ പറത്തിയെ ങ്കിലും അവസാന മൂന്ന് പന്തുകൾ നിർണ്ണായകമായി. അവസാന പന്തിൽ വിക്കറ്റ് നഷ്ടമായ തോടെ ജയം 15 റൺസിന് രാജസ്ഥാന്റെ കയ്യിലായി. ജയത്തോടെ പോയിന്റ് പട്ടികയിൽ രാജസ്ഥാൻ മുന്നിലെത്തി.

മുൻ മത്സരങ്ങളിൽ മികച്ച ഫോമിലായിരുന്ന ഡേവിഡ് വാർണർ(28), പൃഥ്വി ഷാ(37) സർഫറാസ് ഖാൻ(1) എന്നിവരെ നഷ്ടമായി. പ്രസിദ്ധ് കൃഷ്ണയ്‌ക്കാണ് ആദ്യവിക്കറ്റ് ലഭിച്ചത്. ഡേവിഡ് വാർണറെ സഞ്ജു വിക്കറ്റിന് പിന്നിൽ ക്യാച്ചിലൂടെ പുറത്താക്കി. പുറകേയെത്തിയ സർഫറാസ് ഖാൻ നിലയുറപ്പിക്കും മുന്നേ ഒരു റണ്ണിന് പ്രസിദ്ധ് കൃഷ്ണയുടെ തന്നെ പന്തിൽ അശ്വിന് ക്യാച്ച് നൽകി മടങ്ങി. ഒരറ്റത്ത് മികച്ച സ്‌ട്രോക്കുകൾ കളിച്ച പൃഥ്വി ഷായെ അശ്വിന്റെ ഓവറിൽ മികച്ച ക്യാച്ചിലൂടെ ബോൾട്ട് പുറത്താക്കി.

നായകന്റെ ഉത്തരവാദിത്തത്തോടെ ഒരറ്റത്ത് ഋഷഭ് പന്ത് ബാറ്റ് ചെയ്‌തെങ്കിലും 44ൽ വീണു. പ്രസിദ്ധ് കൃഷ്ണയുടെ പന്തിൽ ദേവ്ദത്ത് പടിക്കലാണ് നിർണ്ണായ ക്യാച്ച് എടുത്തത്. അതേ ഓവറിൽ ചാഹലിന്റെ കയ്യിൽ നിന്നും ക്യാച്ച് നഷ്ടപ്പെട്ട് ലൈഫ് കിട്ടിയ പന്ത് പക്ഷെ രണ്ടു പന്തുകൾക്ക് ശേഷം പുറത്തായതോടെ പ്രധാനപ്പെട്ട ബാറ്റർമാർ പവലിയനിലേക്ക് മടങ്ങി. ഒരറ്റത്ത് ലളിത് യാദവ് (37) നിന്നെങ്കിലും അക്‌സർപട്ടേൽ(1) ചാഹലിന്റെ പന്തിൽ ബൗൾഡായി. അനാവശ്യ റൺസിനായി ഓടി ശാർദ്ദൂൽ ഠാക്കൂർ(10) റൺസിന് റണൗട്ടായത് നിർണ്ണായകമായി. 19-ാം ഓവറിൽ മൂന്നാമത്തെ പന്തിൽ ലളിത് പ്രസിദ്ധ്കൃഷ്ണയുടെ പന്തിൽ സഞ്ജു ക്യാച്ചെടുത്തു പുറത്തായതോടെ പ്രധാന ബാറ്റർമാരെല്ലാം മടങ്ങിയ അവസ്ഥയിലായി.

മക്കോയിയുടെ അവസാന ഓവറുകൾ നാടകീയ രംഗങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. പവൽ മൂന്ന് സിക്‌സർ പറത്തിയ ഓവറിൽ നോബോൾ വിവാദം ഉയർത്തി ഡൽഹി താരങ്ങൾ കളത്തിലിറങ്ങിയത് വിവാദമായി. ഇതിനിടെ രണ്ടു പന്തുകളിൽ റൺസെടുക്കാതെ വിഷമിച്ച പവലിനെ അവസാന പന്തിൽ സഞ്ജു പിടിച്ച് പുറത്താക്കി.

Share
Tweet
SendShare

More News from this section

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

Latest News

ഫോണിൽ നിന്ന് വാട്സാപ്പ് ഡിലീറ്റ് ചെയ്തു; തിരുവനന്തപുരത്ത് ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്, ഡോക്ടറുടെ ഇടപെടലിൽ വിവരം പുറത്ത്

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

റിപ്പോർട്ടർ ടിവിയോട് ലൈസൻസ് രേഖകൾ ഹാജരാക്കാൻ കേന്ദ്രം; ചീഫ് എഡിറ്റർ മുതൽ താഴെത്തട്ടിലെ ജീവനക്കാർ വരെയുള്ള വേതനവിവരങ്ങളും കരാറുകളും സമർപ്പിക്കണം

‘പരാതിക്കാരിക്ക് നീതി ലഭിക്കണം’; സിപിഎം നേതാവ് ഇ.എൻ. സുരേഷ് ബാബുവിനെതിരായ പീഡന പരാതി ഉടൻ പോലീസിന് കൈമാറണം: ആനി രാജ

ഭാരതീയവിചാരകേന്ദ്രത്തിൽ വിദ്യാരംഭത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു

ദൈനംദിന ഭരണത്തിൽ പാർട്ടി ചർച്ച ആവശ്യമില്ല, ഹൈക്കമാൻഡ് തീരുമാനത്തിലാണ് സ്ഥാനത്തെത്തിയത്; അടൂർ പ്രകാശിന്റെ ഏകാധിപത്യ ആരോപണത്തിന് മറുപടിയുമായി വി.ഡി. സതീശൻ

ജെഎൻയുവിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം; കോൺഗ്രസ് എംപിയും പ്രൊഫസറുമായ അംഗോംച ബിമോൾ അകോയ്ജാമിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

വിദേശ പൗരനായ ധ്രുവ് റാഠിയുടെ ഇന്ത്യയിലെ പ്രതിഷേധത്തിൽ പങ്കെടുത്തതെങ്ങനെ? പൗരത്വവും വിസയും പരിശോധിക്കണം; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies