ഹനുമാൻ ചാലിസ ചൊല്ലില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി: വീടിനു മുന്നിൽ വന്ന് ഹനുമാൻചാലിസ ചൊല്ലുമെന്ന് രവി റാണ എംഎൽഎ. റാണയുടെ വീട്ടിലേക്ക് സേനാ മാർച്ച്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹനുമാൻ ചാലിസ ചൊല്ലില്ലെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി: വീടിനു മുന്നിൽ വന്ന് ഹനുമാൻചാലിസ ചൊല്ലുമെന്ന് രവി റാണ എംഎൽഎ. റാണയുടെ വീട്ടിലേക്ക് സേനാ മാർച്ച്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 23, 2022, 11:44 am IST
Facebook
Twitter
WhatsAppTelegram

മുംബൈ: മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ വീടിന് പുറത്ത് ഹനുമാൻ ചാലിസ ചൊല്ലാൻ തീരുമാനിച്ച മഹാരാഷ്‌ട്ര എംഎൽഎ രവി റാണയുടെയും ഭാര്യ നവനീത് റാണ എംപിയുടെയും വീട്ടിലേക്ക് ഇന്നുരാവിലെ ശിവസേന പ്രവർത്തകർ മാർച്ച് നടത്തി. ബാരിക്കേഡുകൾ തകർത്ത് അകത്തുകടക്കാൻ ശ്രമിച്ചു.

രാവിലെ ഒമ്പത് മണിയോടെ സബർബൻ ബാന്ദ്രയിലെ ഉദ്ധവ് താക്കറെയുടെ സ്വകാര്യ വസതിയായ ‘മാതോശ്രീ’ക്ക് പുറത്ത് ഹനുമാൻ ചാലിസ പാരായണം ചെയ്യുമെന്ന് റാണ ഇന്നലെ പറഞ്ഞിരുന്നു. മഹാരാഷ്‌ട്രയെ പ്രതിസന്ധികളിൽ നിന്ന് മോചിപ്പിക്കാനും സംസ്ഥാനത്തിന് സമാധാനം കൈവരിക്കാനും ഹനുമാൻ ജയന്തി ദിനത്തിൽ മുഖ്യമന്ത്രി ഹനുമാൻ ചാലിസ വായിക്കണമെന്ന് രവി റാണ ആവശ്യപ്പെട്ടിരുന്നു. എന്നാൽ താക്കറെ അത് വിസമ്മതിച്ചു.

റാണാകുടുംബത്തിന്റെ പ്രഖ്യാപനത്തെ എതിർത്ത ശിവസേന പ്രവർത്തകർ ഇന്നലെ മുതൽ മാതോശ്രീക്ക് പുറത്ത് നിലകൊണ്ടു. റാണാദമ്പതികളെ ചാലിസചൊല്ലാൻ വെല്ലുവിളിച്ചു. വന്നാൽ അവർക്ക് പ്രസാദവുമായല്ലാതെ മടങ്ങാൻ അനുവദിക്കില്ലെന്നും വ്യക്തമാക്കി. ഇതിനു പിന്നാലെയാണ് ശിവസേന അനുഭാവികൾ സബർബൻ ഖാറിൽ റാണയുടെ വസതിയിലേക്ക് മാർച്ച് നടത്തിയത്. ബാരിക്കേഡുകൾ തകർത്ത് അപ്പാർട്ട്‌മെന്റ് വളപ്പിലേക്ക് കടക്കാൻ ശ്രമിച്ചു.

രാവിലെ മുതിർന്ന നേതാക്കളും പ്രവർത്തകരും മാതോശ്രീക്ക് പുറത്ത് തടിച്ചുകൂടി. എം.എൽ.എ രവി റാണയും ഭാര്യ നവനീത് റാണയും ക്രമസമാധാന നിലയെ വെല്ലുവിളിക്കുകയാണെന്നും മറ്റാരുടെയോ പ്രേരണയിലാണ് ഇക്കാര്യം ചെയ്യുന്നതെന്നും അവരെ ഒരു പാഠം പഠിപ്പിക്കാൻ ഞങ്ങൾ കാത്തിരിക്കുകയാണെന്നും സേനാ നേതാവ് കിഷോരി പെഡ്‌നേക്കർ പറഞ്ഞു. പോലീസ് സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കുകയും പാർട്ടി പ്രവർത്തകരെ തടയുകയും ചെയ്തു.

തീരുമാനത്തിൽ നിന്നു പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് രവി റാണയ്‌ക്ക് മുംബൈ പോലീസ് ഇന്നലെ നോട്ടീസ് നൽകിയിരുന്നു. അതെ സമയം നവനീത് റാണയ്‌ക്ക് കേന്ദ്രസർക്കാർ വൈ കാറ്റഗറി സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. മാതോശ്രീക്ക് പുറത്ത് സിറ്റി പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഇന്ന് രാവിലെ സോണൽ ഡിസിപി മഞ്ജുനാഥ് സിങ് ഉൾപ്പെടെയുള്ള മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് സുരക്ഷാ വിന്യാസം വിലയിരുത്തി. മാതോശ്രീക്ക് പുറമെ ദക്ഷിണ മുംബൈയിലെ മുഖ്യമന്ത്രി താക്കറെയുടെ ഔദ്യോഗിക വസതിയായ ‘വർഷ’യിലും പോലീസ് സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്.

.

 

Tags: Hanuman Chalisa row
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies