തിരുവനന്തപുരം : ആലപ്പുഴയിൽ നിന്നും കാണാതായ വിശ്വലക്ഷ്മിയെന്ന 16 കാരിയെ കുറിച്ചുള്ള അന്വേഷണം ഇരുട്ടിൽ തന്നെ . ഒരു മാസം മുൻപാണ് ആലപ്പുഴ എ.എന്‍ പുരം മണക്കപ്പറമ്പ് വീട്ടില്‍ ബിജുവിന്റെ മകള്‍ ലച്ചു എന്ന വിശ്വലക്ഷ്മി(16) യെ കാണാതായത് . സുഹൃത്ത് വെള്ളക്കിണര്‍ ഇലഞ്ഞിപ്പറമ്പ് വീട്ടില്‍ ഷാജിയുടെ മകന് അപ്പു എന്ന സഫറുദ്ദീ(17) നൊപ്പമാണ് വിശ്വലക്ഷ്മി പോയത്.ടി.ഡി സ്ക്കൂളിലെ പ്ലസ്ടു ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ വിശ്വലക്ഷ്മിയും രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ സഫറുദ്ദീനും സുഹൃത്തുക്കളായിരുന്നു.
പെണ്‍കുട്ടിയുടെ പിതാവ് ബിജു ഇടതുപക്ഷ യൂണിയന് നേതാവാണ്. ഇരുവരെയും കാണാനില്ലെന്ന് കാട്ടി വീട്ടുകാര്‍ നല്കിയ പരാതിയില്‍ ആലപ്പുഴ സൗത്ത് പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. അന്വേഷണത്തില്‍ ഇരുവരും എറണാകുളത്ത് നിൽക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. തൊട്ടുപിന്നാലെ, വിശ്വലക്ഷ്മിയുടെ മൊബൈല്‍ ഫോണ്‍ ഇവിടെ വച്ച് പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു.
കാണാനില്ല എന്ന് വിവിധ പത്രങ്ങളില്‍ പോലീസ് ലുക്കൗട്ട് നോട്ടീസും നൽകിയിരുന്നു. എന്നിട്ടും ഇരുവരെയും കുറിച്ച് ഒരു അറിയിപ്പും ഉണ്ടായിട്ടില്ല. സംഭവം ലൗ ജിഹാദാണെന്ന സംശയവും ഉയരുന്നുണ്ട് .
Comments