ബംഗളൂരു: രാജ്യത്തുടനീളമുള്ള ഹിന്ദുമത ഘോഷയാത്രകൾക്ക് നേരെ മതമൗലിക വാദികൾ അക്രമങ്ങൾ അഴിച്ചുവിട്ടത് വലിയ വിവാദമായിരുന്നു. ഇപ്പോഴിതാ കലാപാഹ്വാനവും മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ബംഗളൂരുവിൽ നിന്നുള്ള മുസ്ലീം നേതാവ്. ബംഗളൂരുവിൽ ഹിന്ദു ആചാര പ്രകാരം ഘോഷയാത്ര നടത്തുന്നത് എതിർത്ത നേതാവ് മസ്ജിദുകൾക്ക് സമീപത്ത് കൂടി ഘോഷയാത്രകൾ നടത്താൻ അനുമതി നൽകരുതെന്നും ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് അധികാരികൾക്ക് കത്തെഴുതയും ചെയ്തിട്ടുണ്ട്. തീവ്ര ഇടത് പ്രവർത്തകൻ യോഗേന്ദ്ര യാദവിന്റെ സ്വരാജ് ഇന്ത്യ അഭിയാന്റെ നേതാവ് ഗുലാബ് പാഷയാണ് ആവശ്യവുമായി എത്തിരിക്കുന്നത്.
ബംഗളൂരു നഗരത്തിൽ നടക്കുന്ന അന്നമ്മ ദേവി ഘോഷയാത്രയുടെ റൂട്ട് മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് ബംഗളൂരു പോലീസിന് കത്തെഴുതി. ബംഗളൂരുവിലെ യെലച്ചനഹള്ളി ബിബിഎംപി വാർഡിൽ ഒരു ഹിന്ദു സംഘടന ഏപ്രിൽ 23 ന് രാത്രി 9 മുതൽ 12 വരെ അന്നമ്മ ദേവി ഘോഷയാത്ര സംഘടിപ്പിച്ചിട്ടുണ്ടെന്ന് ഗുലാബ് പാഷ കത്തിൽ അവകാശപ്പെടുന്നു. ഈ ജാഥയുടെ സംഘാടകർ കുമാരസ്വാമി ലേഔട്ട് പോലീസ് സ്റ്റേഷനിൽ നിന്ന് അനുമതി തേടിയിട്ടുണ്ട്.
ഷാനി മഹാത്മാ ക്ഷേത്രത്തിലേക്കുള്ള വഴി, മുസ്ലീം ആധിപത്യമുള്ള ഫയാസാബാദ്, കനക നഗർ പ്രദേശങ്ങളിലൂടെയാണ് ക്ഷേത്രത്തിലെ ഘോഷയാത്ര കടന്നു പോകാൻ തീരുമാനിച്ചിരിക്കുന്നതെന്ന് ഗുലാബ് പാഷ ഡെപ്യൂട്ടി പോലീസ് കമ്മീഷണർക്ക് അയച്ച കത്തിൽ പറയുന്നു. ഇതിന് അനുമതി നൽകരുതെന്നും ഈ വഴികളിലൂടെ ഘോഷയാത്ര കടന്നു പോയാൽ വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും പാഷ അറിയിച്ചു. അന്നമ്മ ദേവിക്ക് വേണ്ടിയുള്ള ഘോഷയാത്ര പ്രദേശത്ത് ആദ്യമായാണ് സംഘടിപ്പിക്കുന്നത്.
റംസാൻ മാസമായതിനാൽ വൈകുന്നേരങ്ങളിൽ പള്ളിയ്ക്ക് സമീപം ധാരാളം ആളുകൾ ഒത്തുകൂടും. അതിനാൽ ഘോഷയാത്ര പാതയിൽ മാറ്റം വരുത്താൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് കത്തിൽ ആവശ്യപ്പെടുന്നുണ്ട്. ഡൽഹിയിലെ ജഹാംഗീർപുരിയിൽ നടന്ന ഹനുമാൻ ജയന്തി ശോഭാ യാത്രയെ ഇസ്ലാമിസ്റ്റുകൾ ആക്രമിച്ച് ഒരാഴ്ചയ്ക്ക് ശേഷമാണ് ഈ കത്ത് വരുന്നത്. ജഹാംഗീർപുരിയിൽ നടന്ന ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു.
Swaraj India requests Bengaluru City police to change the route of a religious procession proposed to pass through areas mostly inhabited by Muslim Community in Yelachenahalli Ward, Bengaluru and to protect peace and harmony between different communities.@CPBlr @DCPSouthBCP pic.twitter.com/OUAQwhabIh
— Swaraj India Bengaluru Urban District (@SwarajIndiaBLRU) April 22, 2022
Comments