പാഴായിപോയ റസ്സൽ ഷോ; ഐപിഎല്ലിൽ കൊൽക്കത്തയെ വീഴ്ത്തി ഗുജറാത്ത് വീണ്ടും ഒന്നാം സ്ഥാനത്ത്
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പാഴായിപോയ റസ്സൽ ഷോ; ഐപിഎല്ലിൽ കൊൽക്കത്തയെ വീഴ്‌ത്തി ഗുജറാത്ത് വീണ്ടും ഒന്നാം സ്ഥാനത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 23, 2022, 09:40 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ എട്ട് റൺസിന് തോൽപ്പിച്ച് ഗുജറാത്ത് ടൈറ്റൻസ്. ഇതോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് ഗുജറാത്ത്. കൊൽക്കത്തയുടെ തുടർച്ചയായ നാലാം തോൽവിയാണിത്. ഗുജറാത്ത് ഉയർത്തിയ 157 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്തയ്‌ക്ക് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 148 റൺസ് മാത്രമാണ് കൂട്ടിച്ചേർക്കാനായത്.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത്, നിശ്ചിത ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 156 റൺസെടുത്തു. ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയാണ് ഗുജറാത്തിന്റെ വിജയശിൽപി. 49 പന്തിൽ നിന്നും നാല് ബൗണ്ടറികളും രണ്ട് സിക്‌സറുകളുമടക്കം 67 റൺസാണ് പാണ്ഡ്യ നേടിയത്. 17-ാം ഓവറിൽ ടിം സൗത്തിയാണ് പാണ്ഡ്യയുടെ വിക്കറ്റ് വീഴ്‌ത്തിയത്. വൃദ്ധിമാൻ സാഹ(25), ഡേവിഡ് മില്ലർ(27), രാഹുൽ തെവാടിയ(17) എന്നവരാണ് ഗുജറാത്ത് നിരയിൽ രണ്ടക്കം കടന്ന മറ്റ് താരങ്ങൾ.

ശുഭ്മാൻ ഗിൽ(7), റാഷിദ് ഖാൻ(0), അഭിനവ് മനോഹർ(2), ലോക്കി ഫെർഗൂസൻ(0), അൽസാരി ജോസഫ്(1), യഷ് ദയാൽ(0) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സ്‌കോർ. ആന്ദ്രെ റസ്സലാണ് ഗുജറാത്തിന്റെ നാല് വിക്കറ്റുകൾ വീഴ്‌ത്തിയത്. സൗത്തി മൂന്ന് വിക്കറ്റും, ഉമേഷ് യാദവ്, ശിവം മാവി എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്‌ത്തി.

അഭിനവ് മനോഹർ, ലോക്കി ഫെർഗൂസൻ,രാഹുൽ തെവാടിയ, യഷ് ദയാൽ എന്നിവരുടെ വിക്കറ്റുകളാണ് റസ്സൽ നേടിയത്. ഐപിഎല്ലിന്റെ ചരിത്രത്തിൽ ഒരോവറിൽ തന്നെ നാലു വിക്കറ്റുകളെടുത്ത ആദ്യത്തെ ബൗളറെന്ന റെക്കോർഡാണ് റസ്സൽ സ്വന്തമാക്കിയത്. എന്നാൽ, മത്സരത്തിൽ ഗുജറാത്ത് ജയിച്ചതോടെ റസ്സലിന്റെ വെടിക്കെട്ട് പ്രകടനം പാഴായി പോകുകയായിരുന്നു.

മറുപടി ബാറ്റിംഗിൽ കൊൽക്കത്തയ്‌ക്ക് തുടക്കം മുതൽ അടിതെറ്റുകയായിരുന്നു. ബൗളിംഗിലും ബാറ്റിംഗിലും ഇക്കുറി റസ്സൽ തന്നെയാണ് മികച്ച് നിന്നത്. 25 പന്തിൽ നിന്നും 48 റൺസ് നേടിയ റസ്സലാണ് ടീമിലെ ടോപ് സ്‌കോറർ. 28 പന്തിൽ നിന്നും 35 റൺസ് നേടിയ റിങ്കു സിംഗാണ് മികച്ച സ്‌കോർ ഉയർത്തിയ മറ്റൊരു താരം.

സാം ബില്ലിംഗ്‌സ്(4), സുനിൽ നരെയ്ൻ(5), ശ്രേയസ് അയ്യർ(12), നിതീഷ് റാണ(2), വെങ്കിടേഷ് അയ്യർ(17), ശിവം മാവി(2), ഉമേഷ് യാദവ്(15), ടിം സൗത്തി(1) എന്നിയങ്ങെയാണ് മറ്റ് താരങ്ങളുടെ സ്‌കോർ. മുഹമ്മദ് ഷമ്മി, യഷ് ദയാൽ, റാഷിദ് ഖാൻ എന്നിവർ കൊൽക്കത്തയുടെ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി. അൽസാരി ജോസഫ്, ലോക്കി ഫെർഗൂസൻ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

Tags: kolkata Knight RidersIPL 2022Gujarat Titans
Share
Tweet
SendShare

More News from this section

ബംഗാൾ ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ വിജയം; നന്ദിഗ്രാം നിലനിർത്തി, റെജിനഗറും പിടിച്ചെടുത്തു, രണ്ട് മണ്ഡലങ്ങളിലും റെക്കോർഡ് ഭൂരിപക്ഷവുമായി താമരവിരിഞ്ഞു

ജെഎൻയുവിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം; കോൺഗ്രസ് എംപിയും പ്രൊഫസറുമായ അംഗോംച ബിമോൾ അകോയ്ജാമിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

വിദേശ പൗരനായ ധ്രുവ് റാഠിയുടെ ഇന്ത്യയിലെ പ്രതിഷേധത്തിൽ പങ്കെടുത്തതെങ്ങനെ? പൗരത്വവും വിസയും പരിശോധിക്കണം; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

പ്രതിപക്ഷ എംപിമാർക്ക് രാഷ്‌ട്രപതിയെ കാണാൻ അനുമതി; രാത്രി എട്ടിന് കൂടിക്കാഴ്ച, പത്തംഗ സംഘം രാഷ്‌ട്രപതി ഭവനിലെത്തും

‘അനുചിതം കടുത്ത അപമാനകരം’; ജെ.ഡി. വാൻസിന്റെ പരാമർശത്തിനെതിരെ ഇന്ത്യ; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി വിദേശകാര്യമന്ത്രാലയം

ഇന്ത്യയിൽ കുത്തകകൾക്ക് സ്ഥാനമില്ല; മൂന്ന് കമ്പനികൾക്ക് ലൈസൻസുണ്ട്; ഇലോൺ മസ്കിന് മറുപടിയുമായി മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ

Latest News

ഫോണിൽ നിന്ന് വാട്സാപ്പ് ഡിലീറ്റ് ചെയ്തു; തിരുവനന്തപുരത്ത് ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്, ഡോക്ടറുടെ ഇടപെടലിൽ വിവരം പുറത്ത്

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

റിപ്പോർട്ടർ ടിവിയോട് ലൈസൻസ് രേഖകൾ ഹാജരാക്കാൻ കേന്ദ്രം; ചീഫ് എഡിറ്റർ മുതൽ താഴെത്തട്ടിലെ ജീവനക്കാർ വരെയുള്ള വേതനവിവരങ്ങളും കരാറുകളും സമർപ്പിക്കണം

‘പരാതിക്കാരിക്ക് നീതി ലഭിക്കണം’; സിപിഎം നേതാവ് ഇ.എൻ. സുരേഷ് ബാബുവിനെതിരായ പീഡന പരാതി ഉടൻ പോലീസിന് കൈമാറണം: ആനി രാജ

ഭാരതീയവിചാരകേന്ദ്രത്തിൽ വിദ്യാരംഭത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു

ദൈനംദിന ഭരണത്തിൽ പാർട്ടി ചർച്ച ആവശ്യമില്ല, ഹൈക്കമാൻഡ് തീരുമാനത്തിലാണ് സ്ഥാനത്തെത്തിയത്; അടൂർ പ്രകാശിന്റെ ഏകാധിപത്യ ആരോപണത്തിന് മറുപടിയുമായി വി.ഡി. സതീശൻ

കോഴിക്കോട് മാവൂർ റോഡിൽ ഓടിക്കൊണ്ടിരുന്ന ബസിന് മുന്നിലേക്ക് ചാടിയ യുവാവ് മരിച്ചു

ടാൻസാനിയയിൽ വീണ് എൻ.കെ. പ്രേമചന്ദ്രൻ എംപിക്ക് പരിക്ക്; ഇടതുകൈക്കുഴയ്‌ക്ക് പൊട്ടൽ, ഡൽഹിയിലെത്തിച്ച് ശസ്ത്രക്രിയ നടത്താൻ നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies