ലങ്കയ്ക്ക് പ്രതീക്ഷ; ചർച്ചകൾ ഫലപ്രദമെന്ന് ഐഎംഎഫ്; അടിയന്തര സഹായ പാക്കേജ് തയ്യാറാക്കുമെന്ന് ലോകബാങ്ക്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ലങ്കയ്‌ക്ക് പ്രതീക്ഷ; ചർച്ചകൾ ഫലപ്രദമെന്ന് ഐഎംഎഫ്; അടിയന്തര സഹായ പാക്കേജ് തയ്യാറാക്കുമെന്ന് ലോകബാങ്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 24, 2022, 01:53 pm IST
Facebook
Twitter
WhatsAppTelegram

കൊളംബോ: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയുമായി നടത്തിയ ചർച്ചകൾ ഫലപ്രദമായിരുന്നുവെന്ന് ഇന്റർനാഷണൽ മോണിട്ടറി ഫണ്ട് (ഐഎംഎഫ്) അറിയിച്ചു. സാമ്പത്തികമായി വളരെ അധികം കഷ്ടതകൾ നേരിടുന്നതിനാൽ, പ്രതിസന്ധി ലഘൂകരിക്കാൻ അടിയന്തര സഹായ പാക്കേജ് ശ്രീലങ്കയ്‌ക്കായി തയ്യാറാക്കുമെന്ന് ലോക ബാങ്കും വ്യക്തമാക്കി. കടാശ്വാസം തേടി ഐഎംഎഫുമായുള്ള ചർച്ചയ്‌ക്ക് ലങ്കൻ ധനമന്ത്രി ഇപ്പോൾ വാഷിംഗ്ടണിലാണ്.

വർദ്ധിച്ചുവരുന്ന സാമ്പത്തിക പ്രതിസന്ധികളെ മറികടക്കാൻ ശ്രീലങ്കയ്‌ക്ക് കുറഞ്ഞത് നാല് ബില്യൺ യുഎസ് ഡോളറെങ്കിലും ആവശ്യമാണ്. സാമ്പത്തിക സഹായം അഭ്യർത്ഥിച്ച് ഐഎംഎഫ്, ലോക ബാങ്ക്, ഇന്ത്യ എന്നിവയുടെ പ്രതിനിധികളുമായി ശ്രീലങ്കയുടെ ധനമന്ത്രി അലി സബ്രി കൂടിക്കാഴ്ച നടത്തുകയാണെന്ന് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സഹായത്തിനായി ചൈന, ജപ്പാൻ, ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്ക് എന്നിവയെയും ശ്രീലങ്ക സമീപിച്ചിട്ടുണ്ട്.

അവശ്യ മരുന്നുകൾ വാങ്ങുന്നതിന് അടിയന്തര സഹായമായി 10 മില്യൺ ഡോളർ ലോക ബാങ്ക് ശ്രീലങ്കയ്‌ക്ക് അനുവദിച്ചിട്ടുണ്ട്. കൂടാതെ, 500 മില്യൺ ഡോളറിന്റെ സഹായം ലോക ബാങ്കിന്റെ പരിഗണനയിലാണെന്നും ശ്രീലങ്കൻ ധനകാര്യമന്ത്രി അറിയിച്ചു. ഈ പണം മരുന്നുകൾ, കുട്ടികൾക്കുള്ള ഭക്ഷണം, ദരിദ്രർക്കുള്ള സഹായം എന്നിവയ്‌ക്കായി ഉപയോഗപ്പെടുത്തണമെന്ന് ലോക ബാങ്ക് അറിയിച്ചു.

ഇന്ധന ഇറക്കുമതിയ്‌ക്കായി ഇന്ത്യ 50 കോടി ഡോളറിന്റെ വായ്പ കൂടി ശ്രീലങ്കയ്‌ക്ക് അനുവദിച്ചു. മറ്റൊരു 100 കോടി ഡോളറിന്റെ വായ്പ കൂടി അനുവദിക്കുമെന്നാണ് പ്രതീപക്ഷയെന്ന് ധനമന്ത്രി അലി സബ്രി പറഞ്ഞു. അതേസമയം, സാമ്പത്തിക പ്രതിസന്ധിയ്‌ക്കൊപ്പം രാഷ്‌ട്രീയ പ്രതിസന്ധിയും ശ്രീലങ്കയിൽ വർദ്ധിച്ചു വരികയാണ്. പ്രസിഡന്റ് ഗോട്ടബായ രാജപക്‌സെയുടെ രാജി ആവശ്യപ്പെട്ട് ഒരു വിഭാഗം ആളുകൾ തെരുവുകളിൽ പ്രതിഷേധിക്കുകയാണ്.

Tags: Sri LankaWorld BankInternational Monetary Fund
Share
Tweet
SendShare

More News from this section

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies