അക്രമി സംഘത്തിൽ മാഷാ അള്ള സ്റ്റിക്കർ പതിപ്പിച്ച കാറും; ശ്രീനിവാസിനെ കൊല്ലാൻ പോപ്പുലർഫ്രണ്ട് ഭീകരർ ആസൂത്രണം ചെയ്തത് വിപുലമായ പദ്ധതി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അക്രമി സംഘത്തിൽ മാഷാ അള്ള സ്റ്റിക്കർ പതിപ്പിച്ച കാറും; ശ്രീനിവാസിനെ കൊല്ലാൻ പോപ്പുലർഫ്രണ്ട് ഭീകരർ ആസൂത്രണം ചെയ്തത് വിപുലമായ പദ്ധതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 25, 2022, 04:59 pm IST
FacebookTwitterWhatsAppTelegram

പാലക്കാട് : ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസിനെ കൊലപ്പെടുത്തിയ പോപ്പുലർഫ്രണ്ട് ഭീകര സംഘത്തിന്റെ പക്കൽ കാറും. ചുവന്ന സ്വിഫ്റ്റ് കാറിൽ പോപ്പുലർഫ്രണ്ട്  ഭീകര സംഘം സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങൾ ജനംടിവിയ്‌ക്ക് ലഭിച്ചു. കാറിന്റെ മുൻഭാഗത്തായി മാഷാ അള്ള എന്നും എഴുതിയിട്ടുണ്ട്.

പ്രതികൾ ബിജെപി പാലക്കാട് ജില്ലാ കാര്യാലയത്തിന് മുന്നിലൂടെ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ആണ് ലഭിച്ചിരിക്കുന്നത്. കാറിനെ മൂന്ന് ഇരുചക്രവാഹനങ്ങളിലായി അക്രമി സംഘം പിന്തുടരുന്നുണ്ട്. പ്രാരംഭഘട്ടത്തിൽ മൂന്ന് ബൈക്കുകളിലായി എത്തിയ ആറംഗ സംഘമാണ് ശ്രീനിവാസിനെ കൊലപ്പെടുത്തിയത് എന്ന വിവരങ്ങൾ ആയിരുന്നു പുറത്തുവന്നിരുന്നത്. എന്നാൽ ശ്രീനിവാസനെ കൊല്ലാൻ വിപുലമായ പദ്ധതികൾ ആണ് എസ്ഡിപിഐ ഭീകര സംഘം ആസൂത്രണം ചെയ്തതെന്നാണ് കാറിന്റെ ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നത്.

പ്രാഥമിക അന്വേഷണത്തിൽ പട്ടാമ്പി രജിസ്ട്രേഷനിലുള്ള കാർ ആണ് ഇതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ നമ്പർ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. നമ്പർ വ്യാജമാകാമെന്നാണ് സംശയം. ഇക്കാര്യം സ്ഥിരീകരിക്കാനുള്ള നടപടികൾ ആണ് പുരോഗമിക്കുന്നത്. കൃത്യം നടത്തിയ ശേഷം പ്രതികൾ ഈ കാറിലാണ് രക്ഷപ്പെട്ടതെന്നും സംശയിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ ശ്രീനിവാസൻ വധവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പുറത്തുവരുമെന്നാണ് കരുതുന്നത്.

നിലവിൽ കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ഇക്ബാൽ മാത്രമാണ് അറസ്റ്റിലായിരിക്കുന്നത്. ബാക്കിയുള്ള അഞ്ച് പ്രതികൾക്കായി പോലീസ് അന്വേഷണം തുടരുകയാണ്. പ്രതികൾ ജില്ലയ്‌ക്കകത്തുതന്നെയുണ്ടെന്നാണ് പോലീസ് പറയുന്നത്. പ്രതികൾക്ക് മസ്ജിദുകളാണ് അഭയം നൽകുന്നത് എന്നാണ് സൂചന. കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധം കൊണ്ടുവന്ന ഓട്ടോ, പ്രതികളുടെ മൊബൈൽ ഫോൺ, വാഹനങ്ങൾ എന്നിവ ശംഖുവാരത്തോട് മസ്ജിദ് പരിസരത്ത് നിന്നാണ് പിടികൂടിയത്. ഇതിന് പുറമേ പ്രതികളിൽ ഒരാൾക്ക് ഇവിടെ അഭയം നൽകുകയും ചയ്തിരുന്നു. കൊലയാളി സംഘത്തിലുണ്ടായിരുന്ന ഇക്ബാൽ ഒളിവിൽ കഴിഞ്ഞതും തടുക്കശ്ശേരി മസ്ജിദിൽ ആണ്.

Tags: popularfrontsrinivas murder
ShareTweetSendShare

More News from this section

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies