പ്രതിരോധ മേഖലയിൽ ഇന്ത്യയുടെ കുതിച്ചുച്ചാട്ടം; റഡാർ ഭീഷണികളെ മറികടക്കാൻ പുതിയ സാങ്കേതിക വിദ്യ
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രതിരോധ മേഖലയിൽ ഇന്ത്യയുടെ കുതിച്ചുച്ചാട്ടം; റഡാർ ഭീഷണികളെ മറികടക്കാൻ പുതിയ സാങ്കേതിക വിദ്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 25, 2022, 10:08 pm IST
FacebookTwitterWhatsAppTelegram

പ്രതിരോധ മേഖലയിൽ സ്വയം പര്യാപ്തത കൈവരിക്കാനുള്ള മറ്റൊരു ചുവടുവെയ്പ്പുമായി മുന്നോട്ട് വന്നിരിക്കുകയാണ് ഇന്ത്യ. മിസൈൽ ആക്രമണങ്ങളിൽ നിന്ന് യുദ്ധക്കപ്പലുകളെയും വിമാനങ്ങളെയും സംരക്ഷിക്കുന്നതിനുള്ള ‘ഷാഫ്’ സാങ്കേതികവിദ്യയാണ് പ്രതിരോധ മേഖലയിലെ പുത്തൻ പ്രതീക്ഷ. ഇതിനായി ഇന്ത്യൻ വ്യോമസേനയും ഇന്ത്യൻ നാവികസേനയും ഡിആർഡിഒയുമായി ധാരണയിലെത്തിയെന്നാണ് റിപ്പോർട്ടുകൾ. ഡിഫൻസ് റിസർച്ച് ആൻഡ് ഡിവലപ്പ്‌മെൻറ് ഓർഗനൈസേഷൻ വികസിപ്പിച്ച ഈ നൂതന സാങ്കേതിക വിദ്യ പ്രാബല്യത്തിൽ വരുന്നതോടെ അമേരിക്ക കഴിഞ്ഞാൽ ഷാഫ് ഉപയോഗപ്പെടുത്തുന്ന രണ്ടാമത്തെ രാജ്യമാകും ഇന്ത്യ.

എന്താണ് ഷാഫ് സാങ്കേതികവിദ്യ?

യുദ്ധവിമാനങ്ങളെയും നാവികസേന കപ്പലുകളെയും റഡാർ ഭീഷണികളിൽ നിന്ന് സംരക്ഷിക്കുന്നതിനായുള്ള അത്യധികം നിർണായകമായ പ്രതിരോധ സാങ്കേതികവിദ്യയാണ് ഷാഫ്. റഡാർ ഭീഷണികൾ വളരെയധികം ആധുനികവൽകരിക്കപ്പെട്ടതിനാൽ യുദ്ധവിമാനങ്ങളുടെ സംരക്ഷണം പ്രയാസമേറിയതാണ്. അവിടെയാണ് ഷാഫ് ടെക്നോളജി പ്രാധാന്യമർഹിക്കുന്നത്. വായുവിൽ വളരെ ചെറിയ അളവിലുള്ള ഷാഫ് പദാർത്ഥങ്ങൾ വിന്യസിച്ചാണ് സാങ്കേതിക വിദ്യ നടപ്പിലാക്കുന്നത്. ശത്രുവിന്റെ മിസൈലുകളുടെ ലക്ഷ്യത്തെ വ്യതിചലിപ്പിക്കാൻ ഷാഫ് പദാർത്ഥങ്ങൾ സഹായിക്കുന്നു.

എന്തെല്ലാം ഉപയോഗിച്ചാണ് ഷാഫ് നിർമ്മിച്ചിരിക്കുന്നത്?

മെറ്റൽ പദാർത്ഥത്തിലുള്ള ഗ്ലാസ്, പ്ലാസ്റ്റിക് കമ്പികൾ, നേർത്ത മെറ്റൽ ഫോയിൽ, വയർ എന്നിവ ഉപയോഗിച്ചാണ് ഷാഫിന്റെ നിർമാണം. വെടിയുണ്ടകളുടെ രൂപത്തിലാണ് ഇത് നിർമിക്കുക.

എങ്ങനെയാണ് ഷാഫ് സാങ്കേതികവിദ്യ പ്രവർത്തിക്കുന്നത്?

ഇലക്ട്രോണിക് കൗണ്ടർ മെഷീൻ സാങ്കേതിക വിദ്യയിലൂടെയാണ് ഷാഫിന്റെ പ്രവർത്തനം. കൗണ്ടർ മെഷർ ഡിസ്പെൻസിങ് സിസ്റ്റത്തിന്റെ (സിഎംഡിഎസ്) ഭാഗമാണ് ഈ സാങ്കേതികവിദ്യ. ഇൻഫ്രാ-റെഡ്, റഡാർ ഭീഷണികളെ ഇത് സ്തംഭിപ്പിക്കും. എതിരാളികളുടെ പ്രവർത്തനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും വഴിതിരിച്ചുവിടാനും ഷാഫ് സാങ്കേതിക വിദ്യയ്‌ക്ക് സാധിക്കും.

ജോധ്പൂരിലെ ഡിഫൻസ് ലബോറട്ടറിയിലും പൂനെയിലെ ഹൈ എനർജി മെറ്റീരിയൽസ് റിസർച്ച് ലബോറട്ടറിയിലുമാണ് പ്രതിരോധ മേഖലയ്‌ക്ക് നിർണായക പങ്കുവഹിക്കുന്ന ഷാഫ് ടെക്‌നോളജി വികസിപ്പിച്ചെടുത്തത്. ജോധ്പൂരിലെ ഡിആർഡിഒ ലബോറട്ടറിയിൽ ഷാഫിന്റെ തന്നെ വകഭേദങ്ങളായ ഷോർട്ട് റേഞ്ച് ഷാഫ് റോക്കറ്റ്, മീഡിയം-റേഞ്ച് ഷാഫ് റോക്കറ്റ്, ലോങ് റേഞ്ച് ഷാഫ് റോക്കറ്റ് എന്നിവ വികസിപ്പിച്ചിരുന്നു. കഴിഞ്ഞ ഏപ്രിലിൽ ഇവ വിജയകരമായി പരീക്ഷിക്കാനും ഡിആർഡിഒയ്‌ക്ക് സാധിച്ചു.

ആത്മനിർഭർ ഭാരതിലേക്കുള്ള ഇന്ത്യയുടെ നിർണായക ചുവടുവെയ്പ്പായാണ് ഷാഫ് സാങ്കേതിക വിദ്യയുടെ വികസനത്തേയും ഉപയോഗത്തെയും കേന്ദ്ര സർക്കാർ കണക്കാക്കുന്നത്. ഇന്ത്യൻ പ്രതിരോധ സേനയെ കൂടുതൽ ശക്തിപ്പെടുത്താൻ ഇതുവഴി സാധിക്കുമെന്നും കേന്ദ്രസർക്കാർ വിലയിരുത്തുന്നു. കഴിഞ്ഞ ഏപ്രിലിലാണ് ഷാഫ് സാങ്കേതിക വിദ്യ ഡിആർഡിഒ വികസിപ്പിച്ചത്.

Tags: CHAFF
ShareTweetSendShare

More News from this section

472 കോടിയുടെ മയക്കുമരുന്ന് റോഡ് റോളർ കയറ്റി തകർത്ത് ആസാം; ഹിമന്ത ബിശ്വ ശർമയുടെ ‘സീറോ ടോളറൻസ്’ സന്ദേശം

ഡൽഹിയിൽ ഭാരത കേസരി മന്നത്തിന് സ്മൃതിമണ്ഡപം; എൻ.എസ്.എസ് ആസ്ഥാനത്ത് ഉപരാഷ്‌ട്രപതി പ്രതിമ അനാച്ഛാദനം ചെയ്തു

പ്രിയ ഗായികയ്‌ക്ക് വിട നൽകാനൊരുങ്ങി രാജ്യം; മൈസൂരിൽ പൊതുദർശനം, വൈകിട്ട് കനിയനഹുണ്ടി ഫാംഹൗസിൽ സംസ്കാരം

തെളിവ് ഹാജരാക്കണം, അല്ലെങ്കിൽ പരസ്യമായി മാപ്പ് പറയണം; ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയ്‌ക്കെതിരെ ബിജെപി

ഭീകരന്റെ സംസ്കാരച്ചടങ്ങിൽ കലാപത്തിന് ഗൂഢാലോചന; ഹുറിയത്ത് നേതാക്കൾക്കെതിരെ എൻഐഎ കുറ്റപത്രം

യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

Latest News

പ്രണയം പൂക്കുന്ന കുടക്: നിങ്ങളുടെ ഹണിമൂൺ യാത്രകൾക്കായി എന്തുകൊണ്ട് ‘ഇന്ത്യയുടെ സ്കോട്ട്ലൻഡ്’ തിരഞ്ഞെടുക്കണം?

What Is Drowning?

തൃശൂരിൽ കടലിൽ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശി മുങ്ങിമരിച്ചു

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ വേണമെന്ന് എബിവിപി

നെഹ്റു ട്രോഫി മത്സരാർഥികൾക്ക് സന്തോഷവാർത്ത;പുന്നമട വീണ്ടും ആവേശത്തിലേക്ക്; സമ്മാനത്തുകയും സർക്കാർ ഗ്രാന്റും വർധിപ്പിച്ചു

‘ഞാനാണ് ജനറൽ സെക്രട്ടറി’ എന്ന ചിന്ത പാടില്ല; മന്നം സ്മൃതി എല്ലാവർക്കുമുള്ളത്;’ഇന്നയാൾ വരണം, വരരുത് എന്ന് ഒരാൾ തീരുമാനിക്കരുത്’; ഉപരാഷ്‌ട്രപതി

പൊതുസ്ഥലത്ത് മാലിന്യം തള്ളി; മീഡിയവൺ മാനേജിംഗ് എഡിറ്റർ സി. ദാവൂദിനെതിരെ പഞ്ചായത്ത് നോട്ടീസും പോലീസ് കേസും

പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐക്ക് തന്നെ; വിട്ടുവീഴ്ചയില്ലെന്ന് ബിനോയ് വിശ്വം

ഉസ്ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം ; സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മിഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies